ഈ അവസരത്തിൽ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് ഒരു മാരക അഡിക്റ്റീവ് ഏജന്റ് ആയ ഓക്സിഡൈനെ പറ്റി ആണ്. വളരെ കുറഞ്ഞ അളവിൽ തന്നെ ഈ ദ്രാവകം നമ്മുടെ ശ്വാസകോശത്തിൽ ചെന്നാൽ അസ്വസ്ഥതയും ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കും അളവ് അല്പം കൂടിയാൽ ആള് മരിച്ചു പോകും. എന്നാൽ ഒരു ദിവസം നമ്മൾ ഇത് ലിറ്റർ കണക്കിന് അകത്തു കയറ്റുന്നു എന്നു അറിയാമോ ? ആരോഗ്യ ശാസ്ത്രജന്മാർ നടത്തിയ പഠനത്തിൽ കാൻസർ കോശങ്ങളുടെ 60-90% വരെ ഓക്സിഡൈന്‍ വരാറുണ്ട് അത്രേ. സ്ഥീരമായി സമ്പർക്കത്തിൽ ആയാൽ കട്ടിയുള്ള ലോഹങ്ങളെ വരെ ഇത് ദഹിപ്പിക്കും ! ഈ വസ്തുവിന്റെ അഡിക്ഷൻ ഭീകരമാണ്, ഒരിക്കൽ ഉപയോഗിച്ച് തുടങ്ങുന്ന മനുഷ്യർ പിന്നീട് ജീവിതത്തിൽ ഒരിക്കലും ഇതിന്റെ ഉപയോഗം നിർത്തില്ല . ഓക്സിഡൈന്‍ ഉപയോഗിച്ച്ചിടുള്ളവർ senescence എന്ന chronological deterioration യിന് വിധേയം ആകും എന്നത് ഒരു വസ്തുത ആണ്. ഓക്സിഡൈനില്‍ വളര്‍ത്തിയ മത്സ്യങ്ങളെ അതിന്റെ വെളിയില്‍ എടുത്താല്‍ തല്‍ക്ഷണം മരിച്ചു പോകും എന്ന് പറയുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് ഇത് നടത്തുന്ന അഡിക്ഷന്റെ ഭീകരതയെ പറ്റി ഊഹിക്കാം.
ഫ്രാൻസില് ആളുകളെ കൊല്ലുന്ന ഒരു രീതി ആയിരുന്നു ഓക്സിഡൈന്‍ വളരെ ഉയർന്ന അളവിൽ വേഗം അവരെ കുടിപ്പിക്കുക എന്നത് . 20ം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഫീലിപ്പിനോ യോദ്ധാക്കൾക്ക് നേരെ അമേരിക്ക ഈ രാസപദാർത്ഥത്തെ ഉപയോഗിച്ചിരുന്നു. ഹൈപ്പർഹൈഡ്രെഷൻ എന്നാണ് ഈ രീതിയ്ക്ക് പറയുന്നത്.
ഫ്രാൻസില് ആളുകളെ കൊല്ലുന്ന ഒരു രീതി ആയിരുന്നു ഓക്സിഡൈന്‍ വളരെ ഉയർന്ന അളവിൽ വേഗം അവരെ കുടിപ്പിക്കുക എന്നത് . 20ം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഫീലിപ്പിനോ യോദ്ധാക്കൾക്ക് നേരെ അമേരിക്ക ഈ രാസപദാർത്ഥത്തെ ഉപയോഗിച്ചിരുന്നു. ഹൈപ്പർഹൈഡ്രെഷൻ എന്നാണ് ഈ രീതിയ്ക്ക് പറയുന്നത്.
ഇന്ന് ഈ രാസവസ്തു നമ്മുടെ ലോകത്തിന്റെ സകല ഇടതും എന്നത് പോലെ വ്യാപിച്ചു ഇരിക്കുന്നു. മറ്റ് ലോകത്തോട് മാറി ജീവിച്ചിരുന്ന ആൻഡമാൻ നിക്കോബാർ ദീപിലെ ജരാവൻസ് ഗോത്രങ്ങളിൽ ഇപ്പോൾ ജനിച്ചു വീഴുന്ന കുട്ടികളുടെ രക്തത്തിൽ വരെ ഓക്സിഡൈന്‍ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?
ജലം എന്ന പേരിൽ ആണ് ഇന്ന് ഈ മാരക രാസവസ്തു മാർക്കറ്റ് ചെയ്യുന്നത്. സുഹൃത്തുക്കളെ ഇനിയും വൈകിട്ടില്ല പ്രതിരോധമാണ് ഏറ്റവും നല്ല മാർഗം. Let's protest against oxidane, let's stop consuming it in all manners !!
ഈ ലേഖനത്തിൽ പറയുന്ന oxidane എന്നത് സാധാരണ വെള്ളത്തിന്റെ ( H2O) ശാസ്‌ത്രനാമം മാത്രമാണ്. ലേഖനത്തിൽ എഴുതി ഇരിക്കുന്ന എല്ല കാര്യങ്ങളും വസ്തുതകൾ ആണ്. പക്ഷെ അവ ഒക്കെയും out of the context യിൽ നിന്ന് പറഞ്ഞു ഇരിക്കുന്നത് ആണ്. ഇവിടെ പ്രചരിക്കുന്ന പല രാസപദാർത്ഥ ഭീതിയും ഇപ്രകാരം ഉള്ളവയാണ്. With some out of the context quoting and exaggeration you can show anything and everything is harmful to the body.
DHMO എന്ന ഒരു പേര് കൂടി ഈ ഭീകരനുണ്ട്.nuclear reactorഇൽ coolant ആയി ഇതു ഉപയോഗിക്കാറുണ്ട്.Acid Rain ഇൽ ഏറ്റവും കൂടുതൽ ഉള്ളതും ഇതു തന്നെ !!!
ReplyDelete