ജീവ ശരീരത്തില്‍ ജൈവ-രാസപരമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്ന പദാര്‍ത്ഥങ്ങളെ ആണ് ഡ്രഗ്സ് അഥവാ മരുന്നുങ്ങള്‍ എന്ന് പറയുന്നത്. ഹോമിയോ’മരുന്നുങ്ങള്‍’ യദാര്‍ത്ഥത്തില്‍ മരുന്നുങ്ങള്‍ ആണോ അതോ മരുന്നും ഹോമിയോ’മരുന്നും’ തമ്മില്‍ ആനയും കുഴിയാനയും തമ്മില്‍ ഉള്ള ബന്ധമേ ഉള്ളോ എന്ന് രസതത്രശാസ്‌ത്രത്തിന്റെ വെളിച്ചത്തില്‍ അന്വേഷിക്കുക ആണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം.
ഇരുനൂറ് വർഷങ്ങൾക്കു മുമ്പ് യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്ന ഹെറോയ്ക്-മെഡിസിന് എന്ന പ്രാകൃത ചികിത്സാരീതികളിൽ നിന്ന് വിഭിന്നമായ ഒരു മാര്‍ഗ്ഗം രൂപികരിക്കുക എന്ന ചിന്തയുടെ ഫലമായി ആണ് സാമുവൽ ഹാനിമാൻ ഹോമിയോപ്പതി എന്ന ‘ചികിത്സാ’ സബ്രാദയം അവലംബിക്കുന്നത്. സമം എന്ന അര്‍ഥം വരുന്ന ഹോമിയോസും, ആധി എന്ന അര്‍ഥം വരുന്ന പതോസും എന്നിങ്ങനെ രണ്ട് ഗ്രീക്ക് വാക്കുകള്‍ ചേര്‍ന്ന് ആണ് ഹോമിയോപ്പതി എന്ന പദം രൂപിക്കരിക്കപ്പെട്ടന്നത്. രക്തം, കഫം, പിത്തരസങ്ങൾ ( കറുപ്പും, മഞ്ഞയും ) എന്നീ ശരീര ദ്രവങ്ങളിൽ ഊന്നിയ പാഗന്‍ ചികിത്സാരീതിയായിരുന്നു ഹെറോയ്ക്-മെഡിസിന്.
ഈ ശരീരദ്രവങ്ങളെ നാല് ശരീരാവസ്ഥകളുമായി ബന്ധപ്പെടുത്തിയിരുന്നു- യഥാക്രമം ഉഷ്ണം, ശീതം, ഈർപ്പം, വരണ്ടത് എന്നിങ്ങനെ . രോഗ ലക്ഷണങ്ങളായി പ്രകടമാവുന്ന നാല് ശരീരാവസ്ഥകളെയും അതിന് തത്തുല്യമായ എതിർവിഭാഗം കൊണ്ടായിരുന്നു ചികിത്സിച്ചിരുന്നത് . ഈ രീതിയെ ഹാനിമാൻ 'അലോപ്പതി' എന്നു വിളിച്ചു അതായത്, അല്ലോസ്- വിപരീതം, പതോസ്- ആധി. രക്തം സ്രവിപ്പിക്കുക കുടല്‍-ഇളക്കുക, നിര്‍ബന്ധിതമായി ഛര്‍ദ്ദിക്കുക, തീപിടിപ്പിക്കുക എന്നിങ്ങനെ ക്രൂരവും അബന്ധവുമായ പല രീതികളും 'അലോപ്പതി' യുടെ ഭാഗം ആയിരുന്നു. ജോർജ് വാഷിംഗ്ടൺ മരിക്കുന്നത് അദ്ദേഹത്തെ ബാധിച്ച ടോണ്‍സിലൈറ്റിസ് കൊണ്ട് അല്ലായിരുന്നു എന്നും അമിതമായി രക്ത സ്രവിപ്പിക്കപ്പെട്ടതിനാല്‍ ആയിരുന്നു. എന്നത് ചരിത്രം. It was an era of time when no-medicine was more helpful than Allopathy in many cases ! അലോപ്പതിയെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് പിന്നിട്ട് ആധുനിക വൈദ്യശാസ്ത്രം പിറവിയെടുക്കുന്നത് എന്നാല്‍ ആ പേര് ആധുനിക വൈദ്യശാസ്ത്രത്തിന് ഒപ്പം കൂടി എന്നത് ചരിത്രത്തിന്റെ വികൃതി :) ( ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിറവിയും വളര്‍ച്ചയും മറ്റൊരു ലേഖനത്തില്‍ എഴുതാം, തല്‍ക്കാലം നമ്മള്‍ക്ക് ഹോമിയോപ്പതിയില്‍ തന്നെ നില്‍ക്കാം)
ഈ കാലത്ത് മലബനിയ്ക്കു പ്രതിവിധി എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്ന സിങ്കോണ കഴിച്ച ഹാനിമാനിൽ മലേറിയയുടെതു പോലെയുള്ള പനി, വിറയൽ, സന്ധിവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമായി. ഹാനിമാന് അതില്‍ നിന്ന് ഒരു പാറ്റെയ്ന് വരച്ചു എടുത്തു Similia Similibus Curantur . അതായത് ആരോഗ്യവാന്‍ ആയ വ്യക്തിയില്‍ രോഗം ഉണ്ടാക്കുന്ന പദാര്‍ത്ഥം അനാരോഗ്യനായ വ്യക്തിയില്‍ ഔഷധമായി മാറുന്നു , സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു എന്ന് മലയാളത്തില്‍ പരിഭാഷ.
Pattern recognition combined with post hoc reasoning can lead to a strong form of magical thinking. Basically, people are prone to see patterns where there are none ( കരടി നെയ് രോമം വളര്‍ത്തും എന്നത് ഒരു ഉദാഹരണം ആണ്) and then attempt to attribute them to some sort of correlation.
ചികിത്സക്കായി ഹാനിമാൻ ഉപയോഗിച്ചത് സസ്യ-ജൈവ വസ്തുക്കളും സ്വർണം, വെള്ളി, സൾഫർ തുടങ്ങി ആർസെനിക്വരെയുള്ള പദാർഥങ്ങളുമായിരുന്നു. ഉയർന്ന അളവിൽ വിഷമായിരുന്നതിനാല്‍ ലയിപ്പിച്ചു നല്കാന്‍ ഹാനിമാന്‍ തുടങ്ങി. ലയിപ്പിക്കും തോറും വിഷലിപ്‌തത (toxicity) കുറയുന്നു എന്ന് മാത്രമല്ല ഔഷധഫലം കൂടുന്നത് ആയും ഹാനിമാന്‍ തോന്നി. ഓരോ പ്രാവിശ്യം നേര്‍പ്പിക്കും തോറും ‘ മരുന്ന് ‘കൂടുതല്‍ ശക്തി പ്രാപിക്കുന്നത് ആയി അദ്ദേഹം അനുമാനിച്ചു. ഹാനിമാന്റെ നേര്‍പ്പിക്കല്‍-സിദ്ധാന്തം അഥവാ potentisation ഇങ്ങനെ ആണ് രൂപികരിക്കപ്പെട്ടുന്നത്.
ഹോമിയോപ്പതി’മരുന്ന്’ നിര്മ്മിക്കാനുള്ള അടിസ്ഥാന രീതി ഹാനിമാന്‍ രേഖപ്പെടുത്തിയുണ്ട്. ചികിത്സാ പദാര്‍ത്ഥം ആദ്യമായി ഉണ്ടാക്കി കഴിഞ്ഞു ജലത്തിലോ, മദ്യത്തിലോ ലയിപ്പിക്കുന്നു. ഇതിനെ മാതൃസത്ത് ( mother tincture ) എന്നാണ് വിളിക്കുന്നത്. ഇത് പിന്നിട്ട് പത്തില്‍ ഒന്നോ (X potencies), നൂറില്‍ (C potencies) ഒന്നോ എന്ന തോതില്‍ തുടര്‍ച്ചയായ നേര്‍പ്പിക്കല്ലിന് വിധേയം ആകുന്നു.
C-potencies ഉപയോഹിച്ചു നമ്മള്‍ക്ക് പ്രവര്‍ത്തനരീതി ഒന്ന് പരിശോധിക്കാം, X -potencies യിലും ഇത് പോലെ തന്നെയാണ് parts of dilutionന് 1 in 10 യാണെന്ന് മാത്രേ വ്യത്യാസം ഉള്ളൂ.
ആദ്യം നമ്മുടെ കഴിയില് 1,000mL ചികിത്സാപദാര്‍ത്ഥം ഉണ്ടെന്ന് ധരിക്കുക അതില്‍ നിന്ന് 10mL എടുത്ത് 990mL ജലത്തില്‍ ലയിപ്പിക്കുന്നു. അതില്‍ നിന്ന് 10mL എടുത്ത് അടുത്ത 990mL യില്‍ ലയിപ്പിക്കുന്നു ഇങ്ങനെ ഓരോ ലയന പ്രക്രീയയിലും ‘ഔഷധം’ കൂടുതല്‍ ശക്തി പ്രാപിക്കുന്നു എന്നാണ് ഹോമിയോപ്പതിയുടെ വിശ്വാസം.

ഒരു പദാര്‍ത്ഥത്തിന്റെ അതിന്റെതായ സ്വഭാവം കാണിക്കുന്ന ഏറ്റവും ചെറിയ രൂപം തന്മാത്രയും ( സംയുക്തങ്ങള്‍ക്കും), അറ്റവുമാണ് ( മൂലകങ്ങള്‍ക്ക് ). രസതന്ത്രത്തില്‍ മോള്‍ ( mole) എന്നൊരു റെഫ്രെന്‍സ് ഉപയോഹിക്കാറുണ്ട്. ഇത് ഒരു സംഖ്യയാണ്, കാര്‍ബണിന്‍റെ-12 ഐസോടോപ്പ് 12 ഗ്രാം എടുത്താല്‍ അതില്‍ വരുന്ന അറ്റങ്ങളുടെ എണ്ണം ആണ് ഒരു മോള്‍ എന്നത്. ഇത് 6.022x 10^23 യാണ് . ( ഒരു മോള്‍ മാങ്ങാ എന്ന് പറഞ്ഞാല്‍ ആറിന് ശേഷം 23 പൂജ്യം ഇട്ടുന്ന അത്രയും മാങ്ങാ വേണം എന്ന് അര്‍ത്ഥം ;) ഇത്രയും വലിയ സംഖ്യ ആയത് കൊണ്ട് പലപ്പോഴും അവഗാഡ്രോ സംഖ്യ എന്നോ N(A) എന്നോ എഴുതുക ആണ് പതീവ്. ) മോള്‍ പോലെ മറ്റൊരു റെഫ്രെന്‍സ് ആണ് മോളിക്കൂളാര്‍-വെയിറ്റ്. ഒരു പദാര്‍ത്ഥത്തിന്റെ ഒരു മോള്‍ ( 6.022x 10^23 ) തന്മാത്രക്കളെ എടുക്കാന്‍ എത്ര ഗ്രാം പദാര്‍ത്ഥം വേണ്ടി വരും എന്നതിനെ അടിസ്ഥാനപ്പെട്ടുത്തിയാണ് ഇത് നിര്‍ണയിക്കുന്നത്. ഇത് പോലെ മൂലക രൂപത്തില്‍ ആണെങ്കില്‍ അറ്റോമിക്-വെയിറ്റ് എന്നാണ് പറയുന്നത്.
ഒരു ഉദാഹരണം നോക്കാം, ഉപ്പിന്റെ (Sodium Chloride/NaCl) മോളിക്കൂലാര്‍ വെയിറ്റ് 58 ഗ്രാം ആണ്. അതായത് 58 ഗ്രാം ഉപ്പില്‍ 6.022x10^23 NaCl തന്മാത്രകള്‍ ഉണ്ട്. 1 മോളാര്‍ സൊലൂഷന്‍ നമ്മള്‍ ഇനി നിര്‍മ്മിക്കാന്‍ പോകുക ആണ്, അതിനായി 58 ഗ്രാം ഉപ്പ് ഒരു ലിറ്റര്‍ (1,000mL) വെള്ളത്തില്‍ ലയിപ്പിച്ചാല്‍ മതി ആകും. ഈ സോലൂഷനെ standardized mother tincture യായി കാണാം. ഇതില്‍ എത്രമാത്രം ഉപ്പ്-തന്മാത്രകള്‍ ഉണ്ടെന്ന് നമ്മള്‍ക്ക് വ്യക്തം ആണ് അത് അവഗാഡ്രോ സംഖ്യയാണ്.
C- Potentization യില്‍ നമ്മളുടെ ഒരു ലിറ്റര്‍ സോലുഷനില്‍ നിന്ന് 10mL എടുത്ത് അടുത്ത 990mL ജലത്തില്‍ കലക്കുന്നു. അപ്പോള്‍ കിട്ടുന്ന 1C dilution സൊലൂഷനില്‍
6.022x10^21 ഉപ്പ് തന്മാത്രയുണ്ട്. അങ്ങനെ :
- A 2C dilution would contain 6.022x10^19 molecules of NaCl.
- A 3C dilution would contain 6.022x10^17 molecules of NaCl.
- A 4C dilution would contain 6.022x10^15 molecules of NaCl.
ഓരോ പ്രാവിശ്യവും ലയിപ്പിച്ചു കിട്ടുന്ന സോലൂഷനിലും ഉപ്പ് തന്മാത്രകളുടെ അളവ് a factor of 100 (or 10^2) കുറയുന്നത് ആയി കാണാം.10C സോലൂഷനില്‍ 6.022x10^3 തന്മാത്രകള്‍ കാണുക ഉള്ളൂ. 11Cയില്‍ എത്തുബോള്‍ അത് 60 NaCl തന്മാത്രകള്‍ ആയി കുറയുന്നു. അത് കഴിഞ്ഞു 12C dilution യില്‍ ഒരു സൊലൂഷന്‍ എടുത്താല്‍ അതിലെ NaCl തന്മാത്രകളുടെ എണ്ണം 0.6 യാണ്. Which is absurd ! 0.6 തന്മാത്ര എന്ന് ഒന്ന് ഇല്ല, മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 12C സൊലൂഷനില്‍ ഒരു മുഴുവന്‍ ഉപ്പ് തന്മാത്രയും കാണില്ല, മറിച്ചു കാണപ്പെട്ടിരിക്കാം എന്നൊരു സാധ്യതയായി മാറുന്നു. പത്ത് ലിറ്റര്‍ 12C സോലൂഷന്‍ കുടിച്ചാല്‍ ഒരു ഉപ്പ് തന്മാത്ര കിട്ടുമായിരിക്കും !! :D
ഇതിനെ അവഗാഡ്രോ-പരിധി എന്ന് പറയും. അവഗാഡ്രോ-പരിധിയ്ക്കു അപുറം സോലൂഷനില്‍ നമ്മള്‍ ആദ്യം എടുത്ത ചികിത്സാപദാര്‍ത്ഥം ഇല്ല.
Any dilution beyond 12C (or 24X) simply means that water is being dissolved in more water.
ഹോമിയോപ്പതി’മരുന്നുങ്ങള്‍’ ആയി മാര്‍ക്കെറ്റില്‍ ലഭിക്കുന്നവ ഒകെ 30C, 60C, 200C ഒകെ ഡയിലൂഷന്‍ നടത്തിയവയാണ്. There is nothing in them but water,or alcohol and glucose .
Conclusion :
Methods used in chemistry confirm that homeopathic remedies contain only trace amounts of ingredients or none at all. From a rational, scientific point of view this is important as everything we know about how drugs work conventionally (dose-response studies, for example) means that homeopathy cannot work. It is not possible to dilute a substance out of existence and still expect it to have a physiological effect.
മരുന്നും ഹോമിയോപ്പതി’മരുന്നും’ തമ്മില്‍ ഉള്ള ബന്ധം ആനയും കുഴിയാനയും തമ്മില്‍ ഉള്ളതിനേക്കാളും പരിഹാസ്യമാണ് !!
No comments:
Post a Comment