മുഖഭാവങ്ങളില്‍ നിന്നും വികാരങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നതെങ്ങനെ ?
മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. മറ്റൊരാളുടെ മുഖത്തെ ഭാവങ്ങള്‍ കണ്ട് വളരെ വേഗത്തില്‍ അവരുടെ മാനസിക വികാരങ്ങളെ, ദേഷ്യം, കൗതുകം, സന്തോഷം പോലുള്ളവയെ നമ്മള്‍ക്കെങ്ങനെ മനസ്സിലാക്കാൻ പറ്റുന്നുവെന്ന് ആലോചിട്ടുണ്ടോ? നമ്മുടെ ശരീരത്തിലെ പേശികളുടെ പ്രവര്‍ത്തനത്തെ, ഇലക്ട്രിക് പൊട്ടന്‍ഷ്യല്‍ വ്യത്യാസങ്ങങ്ങള്‍ കൊണ്ട് നിരീക്ഷിക്കുന്ന ഡഗ്നോസ്റ്റിക് ടെക്നിക് ആണ് ഇലക്ട്രോമയോഗ്രാഫി ( ഇ.എം.ജി). സ്വീഡനിലെ ഉപ്‌സാല സർവകലാശാലയിലെ മനശ്ശാസ്ത്രവിഭാഗത്തില്‍ ഗവേഷകനായിരുന്ന ഡിംബർഗും സഹപ്രവർത്തകരും, മനുഷ്യരെങ്ങനെയാണ് മറ്റുള്ളവരുടെ മുഖത്തെ ഭാവഭേദങ്ങൾ (expressions) ഗ്രഹിക്കുന്നത് എന്നറിയാന്‍ ഇലക്ട്രോമയോഗ്രാഫി ഉപയോഗിച്ച് ഒന്നിലധികം പഠനങ്ങള്‍ നടത്തി. തിരഞ്ഞെടുത്ത പാര്‍ട്ടിസിപെന്റ്സിന്റെ മുഖത്ത് ഇലക്ട്രോമയോഗ്രാഫിയ്ക്ക് ആവിശ്യമായ ഇലക്ട്രോഡുകൾ സ്ഥാപിച്ചത്തിനു ശേഷം അവരുടെ മുന്‍പില്‍ പലതരത്തിൽ മുഖഭാവങ്ങള്‍ ഉള്ള മനുഷ്യരുടെ ചിത്രങ്ങള്‍ കാണിച്ചു. പഠനത്തില്‍ പങ്കെടുക്കുന്നവർ ഓരോ ഫോട്ടോ നോക്കുമ്പോഴും അതിലെ വ്യക്തിയുടെ ഭാവം എന്താണെന്നു അവര്‍ക്ക് മനസ്സിലാകുന്നത് റിക്കോഡ് ചെയ്തു. പുഞ്ചിരി, ദേഷ്യം,...
ഹിജാമ എന്ന കപട ചികിത്സ.
ഹിജാമ എന്നത് പ്രാകൃതവും അപകടക്കാരിയും ആയ ഒരു കപട ചികിത്സ രീതി മാത്രമാണ്. രക്ത കുഴലുകളുടെ കൃത്രിമം ആയ വികാസം വഴി ഉണ്ടാക്കുന്ന എറിതീമ ( erythema ), രക്തകുഴലുകളില്‍ അമിതമായ മര്‍ദ്ധം ചെലുത്തുന്നത് വഴി കുഴലുകള്‍ പൊട്ടി ഉണ്ടാക്കുന്ന എക്കിമോസേസ് ( ecchymoses ), ശരീരത്തില്‍ നിന്ന് രക്തം ഊറ്റി കളയുന്നത് വഴി ഉണ്ടാക്കാവുന്ന ഹെമോറെജുകള്‍ എന്നിവയാണ് ശാസ്ത്രദൃഷ്ട്യാ ഹിജാമയിൽ ചെയ്യുന്നത്. ശരീരത്തില്‍ തുടര്‍ ഇന്‍ഫെക്ഷനുകളും, മുറിവുകളും നടത്തുകയും ചെയ്യുന്നു, ഹീമോഫീലിയ തുടങ്ങി രോഗാവസ്ഥ ഉള്ളവരില്‍ മരണത്തിലോട് വരെ നയിക്കപ്പെട്ടാവുന്ന ഒരു ഭ്രാന്തമായ രീതി മാത്രമാണ് ഹിജാമ. ഹിജാമ കൊണ്ട് തോന്നുന്ന ആശ്വാസം അമിതമായ വേദനയില്‍ നിന്ന് ഉണ്ടാക്കുന്ന ഉന്മാദ അവസ്ഥ മാത്രമാണ്. ഹിജാമ കൊണ്ട് ഒരു രോഗവും മാറില്ല, മുറിവുകളില്‍ നിന്നും അസ്വസ്ഥയില്‍ നിന്നും ഉണ്ടാക്കുന്ന ഭ്രമവും പ്ലാസിബോ എഫെക്റ്റും മാത്രമാണ് ഇത് നല്‍ക്കുന്ന ആസക്തി യുടെ പുറകില്‍ ഉള്ള കാരണങ്ങള്‍. ശരീരത്തില്‍ മുറിവുകളും ക്ഷതങ്ങളും നല്‍ക്കുന്ന ഈ പ്രാകൃത രീതി ഒരു ചികിത്സ രീതി ആയി സമൂഹത്തില്‍ വ്യാപിക്കുന്നത് അപകടകരമാണ്, ഒഴിവ് ആകേണ്ടത് ആണ്. ഹിജാമയുടെ ഫലപ്രാപ്...
മരുന്ന് ഇല്ലാത്ത ഹോമിയോ ’മരുന്നും’ ഹാനിമാന്റെ നേര്‍പ്പിക്കല്‍ സിദ്ധാന്തവും
ജീവ ശരീരത്തില്‍ ജൈവ-രാസപരമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്ന പദാര്‍ത്ഥങ്ങളെ ആണ് ഡ്രഗ്സ് അഥവാ മരുന്നുങ്ങള്‍ എന്ന് പറയുന്നത്. ഹോമിയോ’മരുന്നുങ്ങള്‍’ യദാര്‍ത്ഥത്തില്‍ മരുന്നുങ്ങള്‍ ആണോ അതോ മരുന്നും ഹോമിയോ’മരുന്നും’ തമ്മില്‍ ആനയും കുഴിയാനയും തമ്മില്‍ ഉള്ള ബന്ധമേ ഉള്ളോ എന്ന് രസതത്രശാസ്‌ത്രത്തിന്റെ വെളിച്ചത്തില്‍ അന്വേഷിക്കുക ആണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം. ഇരുനൂറ് വർഷങ്ങൾക്കു മുമ്പ് യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്ന ഹെറോയ്ക്-മെഡിസിന് എന്ന പ്രാകൃത ചികിത്സാരീതികളിൽ നിന്ന് വിഭിന്നമായ ഒരു മാര്‍ഗ്ഗം രൂപികരിക്കുക എന്ന ചിന്തയുടെ ഫലമായി ആണ് സാമുവൽ ഹാനിമാൻ ഹോമിയോപ്പതി എന്ന ‘ചികിത്സാ’ സബ്രാദയം അവലംബിക്കുന്നത്. സമം എന്ന അര്‍ഥം വരുന്ന ഹോമിയോസും, ആധി എന്ന അര്‍ഥം വരുന്ന പതോസും എന്നിങ്ങനെ രണ്ട് ഗ്രീക്ക് വാക്കുകള്‍ ചേര്‍ന്ന് ആണ് ഹോമിയോപ്പതി എന്ന പദം രൂപിക്കരിക്കപ്പെട്ടന്നത്. രക്തം, കഫം, പിത്തരസങ്ങൾ ( കറുപ്പും, മഞ്ഞയും ) എന്നീ ശരീര ദ്രവങ്ങളിൽ ഊന്നിയ പാഗന്‍ ചികിത്സാരീതിയായിരുന്നു ഹെറോയ്ക്-മെഡിസിന്. ഈ ശരീരദ്രവങ്ങളെ നാല് ശരീരാവസ്ഥകളുമായി ബന്ധപ്പെടുത്തിയിരുന്നു- യഥാക്രമം ഉഷ്ണം, ശീത...
നവജാത ശിശു എഴുന്നേറ്റു നടക്കുമോ ?
ജനിച്ച ഉടനെ ഒരു കുഞ്ഞ് എഴുന്നേറ്റ് നടക്കുന്ന ഒരു വീഡിയോ നമ്മുടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയി കൊണ്ട് ഇരിക്കുക ആണല്ലോ. ബ്രെസിലില്‍ ആശുപത്രിയില്‍ ജനിച്ചു 20 മിനിറ്റ് പ്രായം മാത്രമായ ഈ ശിശു എഴുന്നേറ്റ് നടക്കുന്ന " അത്ഭുത സംഭവം " കാണിക്കുന്ന വീഡിയോ എന്ന തരത്തില്‍ ആണിത് പ്രചരിക്കുന്നത് . വീഡിയോ ഇവിടെ കാണാം. : നവജാത ശിശുക്കളെ മുന്പ് കണ്ടും പരിചരിക്കുകയും ചെയ്ത് പരിചയം ഉള്ളവര്‍ക്ക് അറിയാവുന്നതും, ശാസ്ത്രീയ ലോകത്തില്‍ രേഖപ്പെടുത്തിടും ഉള്ള ശിശുക്കള്‍ സ്വാഭാവികമായി കാണിക്കുന്ന ഒരു റിഫ്ലെക്സ് മാത്രമാണ് ഇത്, stepping-reflex എന്ന് പറയും. ശിശുക്കള്‍ ജനിക്കുമ്പോള്‍ ഒപ്പം വരുന്ന ഒരു റിഫ്ലെക്സിന്റെ ഭാഗമാണ് ഈ നടക്കാന്‍ ഉള്ള ശ്രമം. നവജാത ശിശുക്കള്‍ക്ക് തങ്ങളുടെ ശരീര ഭാരത്തെ സ്വയം താങ്ങി നിര്‍ത്താന്‍ സാധിക്കില്ല എങ്കിലും അവരെ പിടിച്ചു, കാല്‍ പാദം നിലത്തു തൊടുന്ന രീതിയില്‍ നിര്‍ത്തിയാല്‍ നടക്കാന്‍ ശ്രമിക്കും. കുഞ്ഞ് ജനിച്ചു രണ്ട് മാസത്തോളം ആകുമ്പോള്‍ stepping reflex പതുക്കെ ഇല്ലാതെ ആകുകയും ( leg weight to strengh റേഷ്യോ കൂടുന്നത് ...
Sex differences in mental rotation.
Sex differences in the performance of mental rotation tasks , one of the largest cognitive sex difference have been significantly reduced and even eliminated altogether by simple changes such as telling participants that females show superior performance. Females improved performance and reached even similar to male's scores in the mental rotation test when they were led to believe they were better than males in the task. (Moe 2009. ) It is already been documented in scientific literature that beliefs about one's abilities or task characteristics are supposed to affect cognitive performance, ( for example Dweck, 1999). In this experiment ( Mao 2009) females improved performance after h aving been instructed that they do better than males in mental rotation , ie encouraging the expectation to succeed by stressing in-group skills in the specific task had a self-enhancing effect. Participants increase performance when gender superiority is suggested by the given instruct...
ഓക്സിഡൈന്‍ എന്ന ഭീകരന്‍ !!
ഈ അവസരത്തിൽ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് ഒരു മാരക അഡിക്റ്റീവ് ഏജന്റ് ആയ ഓക്സിഡൈനെ പറ്റി ആണ്. വളരെ കുറഞ്ഞ അളവിൽ തന്നെ ഈ ദ്രാവകം നമ്മുടെ ശ്വാസകോശത്തിൽ ചെന്നാൽ അസ്വസ്ഥതയും ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കും അളവ് അല്പം കൂടിയാൽ ആള് മരിച്ചു പോകും. എന്നാൽ ഒരു ദിവസം നമ്മൾ ഇത് ലിറ്റർ കണക്കിന് അകത്തു കയറ്റുന്നു എന്നു അറിയാമോ ? ആരോഗ്യ ശാസ്ത്രജന്മാർ നടത്തിയ പഠനത്തിൽ കാൻസർ കോശങ്ങളുടെ 60-90% വരെ ഓക്സിഡൈന്‍ വരാറുണ്ട് അത്രേ. സ്ഥീരമായി സമ്പർക്കത്തിൽ ആയാൽ കട്ടിയുള്ള ലോഹങ്ങളെ വരെ ഇത് ദഹിപ്പിക്കും ! ഈ വസ്തുവിന്റെ അഡിക്ഷൻ ഭീകരമാണ്, ഒരിക്കൽ ഉപയോഗിച്ച് തുടങ്ങുന്ന മനുഷ്യർ പിന്നീട് ജീവിതത്തിൽ ഒരിക്കലും ഇതിന്റെ ഉപയോഗം നിർത്തില്ല . ഓക്സിഡൈന്‍ ഉപയോഗിച്ച്ചിടുള്ളവർ senescence എന്ന chronological deterioration യിന് വിധേയം ആകും എന്നത് ഒരു വസ്തുത ആണ്. ഓക്സിഡൈനില്‍ വളര്‍ത്തിയ മത്സ്യങ്ങളെ അതിന്റെ വെളിയില്‍ എടുത്താല്‍ തല്‍ക്ഷണം മരിച്ചു പോകും എന്ന് പറയുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് ഇത് നടത്തുന്ന അഡിക്ഷന്റെ ഭീകരതയെ പറ്റി ഊഹിക്കാം. ഫ്രാൻസില് ആളുകളെ കൊല്ലുന്ന ഒരു രീതി ആയിരുന്നു ഓക്സിഡൈന്‍ വളരെ ഉയർന്...
VoLTE: ഒരു ചെറു വിവരണം.
വോയിസ് ഓവര്‍ LTE എന്നതിന്റെ ചുരുക്കെഴുത്താണ് VoLTE എന്നത് . മൊബെല്‍ വിദൂരാശയവിനിമയത്തിലെ നാലാം തലമുറ ആയ 4ജിയെ സാധ്യം ആകുന്ന ഒരു സാങ്കേതിക സംവിധാനം ആണ് LTE- Long-Term Evolution എന്നത്. മുന്‍തലമുറയിലെ വിദൂരാശയവിനിമയ സംവിധാനങ്ങളെ അപേക്ഷിച്ച് കൂടതൽ വേഗതയിലും ഗുണമേന്മയിലും ഡാറ്റാ ട്രാന്‍സ്ഫറിംഗ് ഇതില്‍ ലഭ്യം ആവുന്നത് ആണ്. ഒരു ഫോണ്‍വിളിയില്‍ പരസ്പരം വ്യവഹാരം ചെയ്യുന്ന ഡാറ്റയുടെ ( ശബ്ദം ) ഒഴുക്ക് ഉറപ്പ് ആകേണ്ടി ഇരിക്കുന്നു. ഇത് രണ്ട് തരത്തില്‍ പറ്റും. ഒപ്പം ഉള്ള ചിത്രത്തില്‍ കാണാവുന്നത് പോലെ. 1. Circuit switching : ഒരു ഏന്‍ഡ് ടൂ ഏന്‍ഡ് കണക്ഷന്‍ രൂപികരിച്ചു അത് വഴി ഡാറ്റ കൈമാറുക. 2. Packet switched : ഡാറ്റയെ ചെറിയ പായ്ക്കറ്റ്സ് ആകി മാറ്റി പലവഴി കൈമാറ്റം ചെയ്യുക. VoLTEയുടെ മുന്‍പ് ഡാറ്റ ട്രാന്‍സ്ഫറിംഗ് റേറ്റ് കുറവ് ആയതിനാല്‍ ഫോണ്‍കോള്‍ circuit switching വഴി ചെയ്യുക ആയിരുന്നു പതിവ്. ഇന്ത്യയില്‍ ഇപ്പോഴും പല 4ജി ദാതാക്കളും ഇന്റര്‍നെറ്റ് LTEയിലും കോള്‍ 2ജി/3ജി യില്‍ സര്‍ക്ക്യൂട്ട് സ്വിച്ചിംഗ് വഴി ആണ് നല്‍ക്കുന്നത്. VoLTE യുടെ പ്രത്യകത കൂടുതല്‍ വേഗ...
അഞ്ചാംപനിയെ ഭയക്കാന്‍ ആറു കാരണങ്ങള്‍.
ഈ കഴിഞ്ഞ നാളുകളിൽ ഉണ്ടായ വാക്സിൻവിരുദ്ധ-പ്രചാരണങ്ങൾ കാരണം യൂറോപ്പിൽ വാക്സിനേഷൻ വിധേയം ആകുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയും, മിസ്സാൽസ് ( അഞ്ചാംപനി) പോലുള്ള രോഗങ്ങൾ ശക്തമായി കുട്ടികളെ ബാധിക്കാൻ തുടങ്ങും ചെയ്തു. നിങ്ങൾക്ക് മിസ്സാൽസ് വരാതെ ഇരിക്കണം എന്ന തീരുമാനം സ്വീകരിക്കാൻ ഉള്ള ആറ് കാരണങ്ങൾ ആണ് ഞാൻ എഴുതാൻ പോകുന്നത്. വാക്സിൻ കൊണ്ട് തടഞ്ഞില്ല എങ്കിൽ മിസ്സാൽസ് നിങ്ങളുടെ കുട്ടികളിൽ ഇത്തരം അവസരങ്ങൾ നൽകാം : 1. ഡയേറിയ, ചെവിയിൽ വരുന്ന വേദനാജനകമായ ഇൻഫെക്ഷൻ, ബധിരത. 2. ന്യൂമോണിയ, മിസ്സാൽസ് വരുന്ന കുട്ടികളിൽ 20യിൽ ഒരാളെ ബാധിക്കുകയും, മരണകാരണം ആകുന്ന അവസ്ഥയും ഉണ്ട്. 3. എൻസെഫാലിറ്റിസ് (തലച്ചോർവീക്കം ), മിസ്സാൽസ് വരുന്ന ആയിരം കുട്ടികളിൽ ഒരാളെ ബാധിക്കുന്നു. അപസ്മാരം, ബധിരത, ബൗദ്ധിക ശേഷി കുറവ്, എന്നിവയിലോട് നയിക്കാം. 4. മിസ്സാൽസ് ബാധിക്കുന്ന അയ്യായിരം കുട്ടികളിൽ ഒരാൾ എങ്കിലും ദാരുണമായ മരണത്തിന് വിധേയം ആകുന്നു. ആവശ്യമായ ആരോഗ്യ പരിചരണം ഇല്ലാത്ത അവസ്ഥകളിൽ ഇത് പത്തിൽ ഒന്നാക്കാൻ സാധ്യത ഉണ്ട്. 5. രോഗപ്രതിരോധ ശേഷിയിൽ വരുന്ന വൻ കുറവ്. മിസ്സാൽസ് കുട്ടി തന്റെ ജീവിതത്തിൽ അത് വരെ ആർജ്ജിച്ച രോഗ...
കുഞ്ഞുങ്ങളോട് കാമം തോന്നുന്നവരെപ്പറ്റി.
പ്രാഥമികമായ ലൈംഗിക ആകർഷണം കുഞ്ഞുങ്ങളോട് മുതിര്‍ന്നവര്‍ക്ക് തോന്നുന്നതിനെ ആണ് പീഡോഫിലിയ എന്ന് പറയുന്നത്. International Statistical Classification of Diseases and Related Health Problems-10 (F65.4) യില്‍ A sexual preference for children, boys or girls or both, usually of prepubertal or early pubertal age എന്നാണ് പീഡോഫീലിയയെ നിര്‍വചിക്കുന്നതില്‍. കുട്ടികളോട് ലൈംഗികമായി ബന്ധപ്പെട്ടണം എന്ന് ആഗ്രഹിക്കുന്ന അവസ്ഥയെ പീഡോഫീലിക് ഡിസോഡര്‍ എന്നാണ് പറയുന്നത് . പീഡോഫീലിയ ഒരു ലൈംഗിക വൈകൃതം അഥവാ പാരഫീലിയ ആയി കാണുമ്പോള്‍ പീഡോഫീലിയ ഡിസോഡറിനെ ഒരു മാനസിക രോഗമായി ആണ് മനശ്ശാസ്ത്രം ( DSM-5 പ്രകാരം ) കാണുന്നത്. ഇവ രണ്ടും എന്നാൽ നിയമവിരുദ്ധമോ, കുറ്റമോ അല്ല. ശിശു-കേന്ദ്ര -ലൈംഗിക പ്രവർത്തികളിൽ ഏർപ്പെട്ടുന്നതും, ചലന, നിശ്ചലന, വാങ്മയ ചിത്രങ്ങളിൽ ശിശു രതിയെ സൃഷ്ടിക്കുന്നതും, പങ്കുവയ്ക്കുന്നതും, കൈവശം വയ്ക്കുന്നതും ആണ് കുറ്റങ്ങൾ. ഇവ ഓരോന്നും കുട്ടികളോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ വൈലെൻസ് ആണെന്ന് കണ്ടെത്തിയതിനാൽ ആണ് മുതിർന്നവരുടെ അവ എക്സാസായിസ് ചെയ്യാൻ ഉള്ള അവകാശത്തെ നിയമം മൂലം നിരോ...
Argumentum ad hominem tu quoque.
1. Person A makes an ideological position X. 2. Person B asserts that A's actions or past claims are inconsistent with the truth of the ideology X. 3. Therefore X is false. Such a reasoning is mere fallacious logic and is called Ad Hominem Tu Quoque fallacy. The fact that a person makes inconsistent actions does not make any particular claim or ideological position she makes false. Also, the fact that a person's claims are not consistent with her actions might indicate that the person's life is not a specimen for the ideology she is holding in affair. And this inconsistency might arrives due to a number of reasons, she might have socially conditioned phobias, she could be helpless, or she could be a plain hypocrite. What ever the reason for the inconsistency, that isn't sufficient to act as a reason to conclude the ideology or claim she makes is merit-less.
P500 ഗുളികയില്‍ മച്ചുപ്പു വൈറസ് ഉണ്ടോ ?
P500 എന്നത് അഞ്ഞൂറ് മില്ലിഗ്രാം ഉള്ള പരസെറ്റമോള്‍ ആണ് , മച്ചുപ്പു വൈയര്സ് ഗുളിക അല്ല. രക്തസ്രാവം കാണിക്കുന്ന ഒരുതരം ജ്വരം ആയ ബോലിവ്യന് ഹെമറിജ് ഫീവര്‍ ഉണ്ടാക്കാന്‍ കാരണമായ വൈറെസ് ആണ് മച്ചുപ്പു വൈരെസ്. ഈ രോഗം ആദ്യമായി കണ്ടെത്തിയത് ബോലിവ്യയില് ആണ്, അവിടെ കാണുന്ന ഒരുതരം എലികളില്‍ ( Calomys callosus ) നിന്ന് ആണ് മനുഷ്യരിലോട് ഇത് സാധാരണയായി പകരുന്നത് . ഈ വൈറസ് എന്തായാലും പൊട്ടിച്ചു ഗുളിക രൂപത്തില്‍ ആകി പരസെട്ടമോള്‍ കവറില്‍ ആകാന്‍ പറ്റില്ല, വരണ്ട കാലാവസ്ഥയില്‍ വൈറെസ് ഡിജെനെരെറ്റ് ചെയ്തു പോകും, ഒരു ബയോളജിക്കള്‍ ഫ്ല്യൂവിട് ( like blood ) ആണെങ്കില്‍ തന്നെ രണ്ടാഴ്ച ആണ് വൈബലിറ്റി പീരിയഡ്. ഒപ്പം ഒരു ട്രീവിയ പറഞ്ഞാല്‍ പരസെറ്റമോളിന് ആ പേര് വരുന്നത് അതിന്റെ രാസനാമം ആയ par a - acet yl am inophen ol നിന്ന് ആണ്.