Tuesday, 25 March 2014

ചെറുപ്പത്തിലെ ഓര്‍മ്മകള്‍ എവിടെ പോയി ?



നിങ്ങള്‍ക്ക് മൂന്ന് വയസ്സിന് മുന്‍പ് ഉള്ള എന്തെങ്കിലും ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ ? മുതിര്‍ന്നവരില്‍ ഭൂരിഭാഗം പേര്‍ക്ക് അവര്‍ക്ക് മൂന്ന്‍ വയസ്സിന് മുന്‍പുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയില്ല . എന്ത് കൊണ്ടാണ് ഇത് ?

ഇങ്ങനെ ശൈവകാലത്തെ കുറിച്ചുള്ള മറവി ആദ്യം ആയി ശാസ്ത്രിയം ആയി പഠനം നടത്താന്‍ ശ്രമിച്ചത് കാരോലൈന്‍ മില്‍സ് എന്നാ മനശ്ശാസ്ത്രജ്ഞ ആയിരുന്നു , 1893യില്‍ അമേരികന്‍ ജേര്‍ണല്‍ ഓഫ് സൈക്കോളജിയില്‍ ആയിരുന്നു അവരുടെ  "A study of individual psychology'' എന്നാ പഠനം പ്രസിദ്ധിക്കരിച്ചത് .

സിഗ്മണ്ട് ഫ്രോയിഡ് ആണ് 'childhood amnesia’ എന്നാ ടേം ആദ്യം ആയി ഉപയോഹിക്കുന്നത്. ഇതിനെ പറ്റി കഴിഞ്ഞ നാളില്‍ നടന പഠനം വളരെ ശ്രദ്ധേയമാണ്. ആദ്യം ഗവേഷക്കെര്‍ മൂന്നു വയസ്സില്‍ താഴെ ഉള്ള ഒരു കൂട്ടം കുട്ടിക്കളെ വിളിച്ചു അവര്‍ എന്തോകെ ഓര്‍മ്മിക്കുന്നു എന്ന് ശേഖരിച്ചു . എന്നിട്ട് ഈ കുട്ടികളില്‍ നിന്ന് അവര്‍ക്ക് 5യും,6യും,7,യും 8യും 9യും പ്രായത്തില്‍ അവര്‍ എന്തോകെ ഓര്‍ത്തിരിക്കുന്നു എന്ന് വിണ്ടും വിവരം ശേഖരിച്ചു. പരീക്ഷാഫലത്തില്‍ കണ്ടത് , 5നും 7യിനും മദ്ധ്യേ പ്രായം ഉള്ള കുട്ടികള്‍ക്ക് അവര്‍ മൂന്ന് വയസ്സിന് മുന്‍പ് ഓര്‍മ്മിച്ച 63% മുതല്‍ 72%  കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നാണ് . എന്നാല്‍ 8നും 9തിനും മദ്ധ്യേ പ്രായം ഉള്ള കുട്ടിക്കള്‍ നേരത്തെ ഓര്‍മ്മിച്ച കാര്യങ്ങളില്‍ 35% മാത്രമേ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞുള്ളൂ .

മാത്രവും അല്ല , അഞ്ചിനും ഏഴിനും ഇടയ്ക്ക് പ്രായം ഉള്ള കുട്ടികള്‍ ഓര്‍ത്തെടുക്കുന്ന സംഭവങ്ങള്‍ അധികം ആണ് എങ്കിലും വിവരിക്കുന്നത് വളരെ അവ്യക്തമായി ആയിരുന്നു . എന്നാല്‍ പ്രായം ഉള്ള കുട്ടികളില്‍ ഓര്‍ത്തെടുക്കുന്ന ഓര്‍മ്മകള്‍ , അനുഭവങ്ങള്‍ കുറവാണു എങ്കിലും വിവരണം വളരെ ഏറെ വിശദമായി ആയിരുന്നു . എന്ത് കൊണ്ട് ആകും ഇങ്ങനെ സംഭവിക്കുന്നത് ? ഫ്രാങ്ക്ലാന്‍ഡ് എന്നാ കനേഡിയന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ പഠനം ഇതിന് ഉത്തരം കണ്ടെത്താന്‍ സഹായം   ആയി . ശിശു ജനിച്ചു നാളുകളില്‍ , നമ്മുടെ ഓര്‍മ്മകള്‍ കൈക്കാര്യം ചെയ്യുന്ന ഹിപ്പോക്യാമ്പസും അമ്യാഗ്ടലും വഹിക്കുന്ന ലിംബിക്ക് സിസ്റ്റം  ഹ്രസ്വമായ വളര്‍ച്ചയെ നെട്ടിരിക്കുക ഉള്ളു. ദീര്‍ഘകാല ഓര്‍മ്മകള്‍ക്ക് കാരണം ആകുന്ന ഹിപ്പോക്യാമ്പസ് എന്നാ ഭാഗം ശൈശവത്തില്‍ തുടര്‍ന്ന് ദ്രുതഗതിയിലുള്ള വളര്‍ച്ച ആരംഭിക്കും. ഇതിനാല്‍ ശൈവത്തില്‍ ശേഖരിക്കപ്പെടുന്ന ഓര്‍മ്മകള്‍പീന്നിട് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഫ്രാങ്ക്ലാന്‍ഡ് എലികളില്‍ നടത്തിയ പഠനങ്ങളിലൂടെ ഇത് നീരിക്ഷിച്ചത് . തലച്ചോറിന്റെ വളര്‍ച്ച കൃത്രിമമായി പതുക്കെയാക്കിയ എലികള്‍ക്ക് കൂടുതല്‍ കാലം ഓര്‍മ്മ നില്ക്കുന്നു എന്നും അല്ലാത്തവ പെട്ടെന്ന് കാര്യങ്ങള്‍ മറന്ന്‍ പോകുന്നു എന്നും തലച്ചോറ് വളര്‍ച്ചനിരക്ക് കൂട്ടിയ എലികളാകട്ടെ വളരെ പെട്ടെന്ന് കാര്യങ്ങള്‍ മറന്നുപോകുന്നു എന്നും അദ്ദേഹം നീരിക്ഷിച്ചു .



ശിശുവിന്റെ തലച്ചോറിലെ ന്യൂറോലോജികള്‍ വളര്‍ച്ചയും ന്യൂനതയാണ് ഒരു കാര്യം . ഓര്‍മ്മകളുടെ സുക്ഷിപ്പില്‍ മെയിന്‍ ജോലിക്കാര്‍ ആയ പ്രിഫ്രോന്ടല്‍ കോര്ടെക്സും ഹിപ്പോക്യാമ്പസും ശിശു  3-4 വയസ്സ് ആകാതെ വളര്‍ച്ച നേടില്ല.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുബോള്‍ ഉള്ള ഓര്‍മ്മകള്‍ ഒട്ടും തന്നെ ഓര്‍മ്മിക്കാതെ ഇരിക്കാന്‍ കാരണം, പ്ലാസേന്ട ഭ്രൂണത്തിലോട് സെടെടീവ് സെക്രീറ്റ് ചെയ്ത് കൊണ്ടിരിക്കും , കുഞ്ഞിനെ വയറ്റില്‍ അടങ്ങി ഒതുക്കി കിടത്താന്‍. ഇനി നമ്മളില്‍ പലരും ചെറുപ്പത്തില്‍ ഉള്ള പലതും ഓര്‍ത്തെടുത്തു എന്ന് വരാം പക്ഷെ അവയില്‍ അധികവും , പിന്നിട്ടു വളര്‍ന്നു കഴിഞ്ഞു നമ്മള്‍ പലരില്‍ നിന്ന്  പറഞ്ഞു കേട്ടതും ഒകെ ആകും


അവലംബം : http://www.ncbi.nlm.nih.gov/pubmed/15082325

http://www.ncbi.nlm.nih.gov/pubmed/17654279
http://cdp.sagepub.com/content/9/2/55
http://www.tandfonline.com/doi/abs/10.1080/09658210050156822#.UzGZC6iSxic

http://dx.doi.org/10.1080/09658211.2013.854806

No comments:

Post a Comment