Thursday, 24 December 2015

Justice that restores !

ഇന്ത്യപോലെ ഒരു ആധുനിക ജനാധിപത്യ രാജ്യത്തില്‍ നീതിന്യായ വ്യവസ്ഥ വൈകാരികമായ ക്ഷോഭങ്ങളുടെ അടിസ്ഥാനത്തിലേയ്ക്ക് മാറുന്നത് ദൗര്ഭാകഗ്യമാണ്, അയോഗ്യമാണ്. പ്രാകൃതവും കിരാതമായതുമായ ഗോത്രക്കാലത്തിലേയ്ക്ക് തിരിച്ചു പോകുക ആണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്. ശാസ്ത്രീയവും ദീര്ഘഥദൃഷ്ടി നിറഞ്ഞതും ആയ അടിത്തറയില്‍ ആയിരിക്കണം ആധുനിക സമൂഹത്തില്‍ നിയമസംവിധാനം നിര്‍മിക്കപ്പെട്ടെണ്ടത് കൗമാരപ്രായത്തിലുള്ള കുട്ടിയുടെ മസ്‌തിഷ്‌കം പ്രായപൂര്ത്തി യായവരെ പോലെ പ്രവര്ത്തിളക്കുന്നു എന്ന അനുമാനം അശാസ്ത്രീയമാണ്, അമാനവികമാണ്. 

കൊലപാതകമോ, ബലാല്സംവഗമോ പോലെയുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ ഒരു കുട്ടി ചെയ്തു എന്നതിനാല്‍ അവനോ, അവളോ തങ്ങളുടെ പ്രായത്തില്‍ ഉള്ള സമാനമായ കുട്ടികളെ അപേക്ഷിച്ച് പക്വത നിറഞ്ഞവര്‍ എന്ന നിലപ്പാട് ക്രമവിരുദ്ധമാണ്, അന്യായമാണ്. കൌമാരമസ്തിഷ്കപരിണാമവും ബൌദ്ധികവളര്ച്ചായെപ്പറ്റിയുമുള്ള പഠനങ്ങള്‍ ആ നിലപ്പാട് അയദാര്ത്ഥരമാണെന്ന് നിര്ണ്യിച്ചിട്ടുണ്ട്.
രാജ്യത്തില്‍ അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത കുട്ടികളില്‍ സിംഹഭാഗവും ശോചനീയമായ ജീവിതിക സാഹചര്യത്തില്‍ നിന്ന് വളര്ന്നവവര്‍ ആണെന്ന് പഠനങ്ങള്‍ തെളിയ്ക്കുന്നു.* ഭരണഘടന നിര്ദ്ദേ ശിക്കുന്നതും അനിവാര്യവുമായ വിദ്യാഭ്യാസത്തിന്റെയും, നല്ല മാതൃക നിറഞ്ഞതുമായ സാമൂഹിക സാഹചര്യത്തിന്റെയും അപര്യാപ്‌തയില്‍ കുട്ടിയെ വളരാന്‍ വിട്ടിട് അവനോ അവളോ തെറ്റ് ചെയ്യുബോള്‍ സമൂഹം വിദ്വേഷബുദ്ധിയോടെ അവനോ അവള്ക്കോ നേരെ കൊലക്കയര്‍ എടുക്കുന്നത് കപടനാട്യമാണ്, പരിതാപകരമാണ്.

വൈകാരികവും ശത്രുതമനോഭാവത്തില്‍ നിറഞ്ഞതുമായ ചിന്തധാര നമ്മുടെ നീതിന്യായ വ്യവസ്ഥയെ ഗ്രസിക്കുബോള്‍ രാജ്യത്തിലെ മൊത്തം അക്രമവാസന വര്ദ്ധി ക്കാന്‍ മാത്രേ അത് കാരണം ആകൂ. നിയമലംഘനം ചെയ്ത കുട്ടിയ്ക്ക് നേരെ വൈരാഗ്യബുദ്ധിയോടെ സമീപിക്കുബോള്‍, ബലാല്സംസഗം ചെയ്ത ബാലനെ തല്ലിക്കൊല്ലണം, വെട്ടിനുറുക്കണം, പീഡിപ്പിക്കണം എന്ന് ആക്രോശിക്കുബോള്‍ നിലവില്‍ വരുന്നത് അക്രമവാസനയുടെ വര്ദ്ധആനവ് ആണ്. രാത്രീ ഇറങ്ങി നടന്ന, ' അഹങ്കാരിയായ, കുലീനരഹിതയായ ' പെണ്‍ പീഡിപ്പിക്കപ്പെട്ടണം** എന്ന് അവനെ കൊണ്ട് തിരുമാനയെടിപ്പിച്ചതും സമാനമായ അക്രമബുദ്ധിയാണ്, ഒപ്പം പുരുഷധിക്കാരവാസനയും. രാത്രിയില്‍ സ്വാതന്ത്രാസഞ്ചാരം ചെയ്യുന്ന പെണ്‍ സംസ്കാരത്തെ നശിപ്പിക്കുന്നു, അവളെ കത്തിക്കണം, തല്ലണം, കൊല്ലണം എന്ന തരത്തില്‍ ആഹ്വാനം ചെയ്യുന്ന പുരോഹിത്യന്മാരും, നിയമപാലകരും ഉള്ള സമൂഹത്തില്‍ അതെ മനോഭാവത്തില്‍ പ്രവര്ത്തിലച്ച ബാലനെ മാത്രം പീഡിപ്പിക്കാന്‍ ഉള്ള ആഹ്വാനം ഒരു ദൂഷിതവലയത്തിന്റെ സൃഷ്ടിപ്പിനുമാത്രമേ കാരണമാകു.
പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കാനും പ്രതിപാദിക്കുന്ന ഗാന്ധിയുടെ വാക്കുകള്‍  പോലെ, കുറ്റകൃത്യങ്ങളെ ഉന്മൂലനം ചെയ്യുകയും , കുറ്റവാളിയെ പുനരധിവസിപ്പികാനും, ആവിശ്യസഹായം ഉറപ്പം ആകുകയും ചെയ്യുന്ന പുനരധിവസനീതിന്യായവ്യവസ്ഥ( Restorative Justice )യിലേയ്ക് നീങ്ങുന്നതിന് പകരം കുട്ടികള്ക്ക് എതിരെയും വിദ്വേഷത്തിന്റെയും, പകയുടെ ശിക്ഷണനടപ്പടി സ്വീകരിക്കാന്‍ തിരുമാനിച്ച ഈ ഡിസംബര്‍, രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്ത അദ്ധ്യായം ആയിരിക്കും തീര്ച്ച് !

* Children commit only 1.2% of all crimes or less, and many crimes registered as rape are actually filed by parents of girls who oppose consensual relationships of their minor girls, with boys often of disadvantaged castes, class and religion. The law will hurt disadvantaged children the most: 56% juveniles accused of crimes come from families with a maximum annual income of Rs 25,000, while 53% juveniles are either illiterate or educated till primary school.

**From India's Daughter, words of the convict : "..We raped her, brutally raped her, not out of our sudden sexual urge but to teach them a lesson..to teach every single girls of India a lesson that they are not supposed to roam out in night with boyfriends, that they are not supposed to breach the culture, to show the consequences if they try..."

No comments:

Post a Comment