ജീവന്‍റെ യൂണിറ്റുകള്‍ ആണ് ജീനുകള്‍ എന്ന് പറയാറുണ്ട് . നുക്ളിയ്കാസിഡ് കൊണ്ട് നിര്‍മ്മിക്കപ്പെട്ടുന്നതും പാരബര്യമായി കൈമാറ്റം ചെയ്യപ്പെട്ടുന്നതുമായ ജീവിക്കളുടെ സവിശേഷതകളെ സംരക്ഷിക്കുന്നതും കൈമാറാന്‍ പാത്രം ആകുന്നതും ജീനുകളിലൂടെ ആണ് . മനുഷ്യരില്‍ പ്രോട്ടിനെ കോഡ് ചെയ്യുന്ന ഇരുപത്തിനായിരത്തോളം ജീനുകള്‍ ഉണ്ടെന്നാണ് പറയുന്നത്. നമ്മള്‍ക്കു ഏറെ പരിചിതമായ ഇ.കോളി ബാക്റ്റീരിയയില്‍ അയ്യായിരത്തോളം ജീനുകള്‍ ഉണ്ട് . എന്നാല്‍ ലോകത്തില്‍ ഏറ്റവും കുറച്ചു ജീനുകള്‍ ഉള്ള ജീവി ഏത് ആകും ? 901 ജീനുകളും ആയി എം. മൈകൊയ്ട്സ് എന്ന മൈകോപ്ലാസ്മ ബാക്ടീരിയായിരുന്നു അതിനുള്ള ഉത്തരം ഇത്രയും കാലം. എന്നാല്‍ ഇനി അതിനുള്ള ഉത്തരം ലാബില്‍ സൃഷ്ടിച്ചു എടുത്ത 473 ജീനുകള്‍ ഉള്ള syn3.0 എന്ന മിനിമലിസ്റ്റ് മൈകൊപ്ലാസ്മയാണ്. 2016 യില്‍ ജീവശാസ്ത്രത്തില്‍ ഉണ്ടായ ഏറ്റവും പ്രാധാനപ്പെട്ട മുന്നേറ്റങ്ങളില്‍ ഒന്നാണ് ഇത്. ട്രാന്‍സ്ജെനിയ്കു പഠനങ്ങളിലും അനുബന്ധ ജനിതിക ശാസ്ത്ര ഗവേഷണളിലും ഇത് ഏറെ സഹായം ആകും.
ഇത്തരത്തില്‍ ഉള്ള മീനിമേം-ജീനോം ലബോറട്ടറി ജീവികള്‍ ജനിതിക എഞ്ചിനിയറിംഗ് നിര്‍മ്മിതികള്‍ക്കുള്ള ടെമ്പ്ലേറ്റുകള്‍ ആയി വര്‍ക്ക് ചെയ്യികാവുന്നത് ആണ്. ഇത് വൈദ്യശാസ്ത്ര രംഗത്തും, കൃഷിശാസ്ത്ര രംഗത്തും ഏറെ സഹായമാകും.
2010യില്‍ ആണ് ലോകത്തിലെ ആദ്യ കൃത്രിമ ജീവിയെ J. Craig Venter ഇന്സ്ടിടൂയിലെ ശാസ്ത്രജന്മാര്‍ നിര്‍മ്മിക്കുന്നത്. എം.കാപ്രികോളം എന്ന ജീവാണുവിന്റെ കോശത്തിലെ ജനിതിക പദാര്‍ത്ഥത്തെ നശിപ്പിച്ചു എം.മൈകോട്സിന്റെ ജനിതിക പദാര്‍ത്ഥം കടത്തിവിട്ടായിരുന്നു JCVI-syn1.0 എന്ന സിന്തറ്റിക് ജീവിയെ നിര്‍മ്മിക്കുന്നത്, എന്നാല്‍ ഈ കോശത്തില്‍ എം.മൈകോട്സിന്റെ പൂര്‍ണ്ണ ജനിതിക പദാര്‍ത്ഥവും ഉണ്ടായിരുന്നു എന്നതിനാല്‍ ഇത് ശരിയായ ഒരു കൃത്രിമകോശം എന്ന് പറയുക ക്ലേശരമായിരുന്നു .
JCVIയില്‍ നിന്നുള്ള ഏറ്റവും പുതിയ കൃത്രിമ ജീവിയാണ് syn3.0. മനുഷ്യന്റെ ഡിസൈന്‍ പ്രിന്‍സിപ്പല്‍സ് കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ആദ്യ ജീവിയാണ് ഇത് എന്ന് പറയാം. ഗവേഷണത്തിന്റെയും ജീവാണു സൃഷ്ടിപ്പിന്റെയും പിയേര്‍ റിവ്യൂ ലേഖനം പബ്ലിഷ് ചെയ്യുന്നു ഈ വര്ഷം മാര്‍ച്ച് മാസം സയന്‍സ്-മാഗസനില്‍ ആണ് .
ഈ ജീവിയിലെ ജീനോമില്‍ ലീയോട്രോപിയ്കായ ജീനുകള്‍ ഉണ്ട്, അതായത് ഒരേ ജീനില് നിന്ന് തന്നെ പല വിധത്തില്‍ ഉള്ള ബയോളജിക്കല്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന തരത്തില്‍ ഉള്ളവ.
സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്ന ഈ ബാക്ട്രീരയ ജീവനെ പറ്റി കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ സാധിക്കും. 473 ജീനുകളില്‍ അധികവും നാല് പ്രധാന ഫന്‍ഷന്‍സ് ആണ് ചെയ്യുന്നത് . ഡി.എന്‍.എയില്‍ സൂക്ഷിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളെ ആര്‍.എന്‍.എയിളോട് മാറ്റുന്ന ( expression of genome information) 195 ജീനുകള്‍, ഡി.എന്‍.എയുടെ വിഭജനവും പ്രേസര്വേഷനും നടത്തുന്നു , 34 ജീനുകള്‍ കോശചര്‍മ്മത്തിന്റെ പ്രവര്‍ത്തനവും സ്ട്രാക്ച്ചരും നിയന്ത്രിക്കുന്നു, 81 ജീനുകള്‍ മെറ്റബോളിയ്കു പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു . 149 ജീനുകളുടെ കൃതിമായ പ്രവര്‍ത്തനങ്ങളെ എന്നാല്‍ തുടര്‍ പഠനങ്ങളിലൂടെ കണ്ടെത്തേണ്ടത് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .
സ്വതന്ത്രമായി ആവിശ്യ ജീവ പ്രവര്‍ത്തനങ്ങളെ നടത്തുന്ന ജീവികളില്‍ ഏറ്റവും ജീനുകള്‍ കുറഞ്ഞതാണ് മിനിമലിസ്റ്റ്-ബാക്ടീരിയ ആയ syn3.0. ഇവയെക്കാളും കുറഞ്ഞ ജീനുകള്‍ ഉള്ള മറ്റു ജീവജാലകങ്ങളുടെ കോശങ്ങളില്‍ ജീവിക്കുന്ന ഒബ്ലിഗെയ്റ്റ് സിംബായോറ്റിയ്ക്കു ബാക്ടീരകള്‍ ഉണ്ട്, എന്നാല്‍ അവയ്ക്ക് സ്വതന്ത്രമായി ജീവിക്കുക സാധ്യമല്ല. ref:
സ്വതന്ത്രമായി ആവിശ്യ ജീവ പ്രവര്‍ത്തനങ്ങളെ നടത്തുന്ന ജീവികളില്‍ ഏറ്റവും ജീനുകള്‍ കുറഞ്ഞതാണ് മിനിമലിസ്റ്റ്-ബാക്ടീരിയ ആയ syn3.0. ഇവയെക്കാളും കുറഞ്ഞ ജീനുകള്‍ ഉള്ള മറ്റു ജീവജാലകങ്ങളുടെ കോശങ്ങളില്‍ ജീവിക്കുന്ന ഒബ്ലിഗെയ്റ്റ് സിംബായോറ്റിയ്ക്കു ബാക്ടീരകള്‍ ഉണ്ട്, എന്നാല്‍ അവയ്ക്ക് സ്വതന്ത്രമായി ജീവിക്കുക സാധ്യമല്ല. ref:
- http://science.sciencemag.org/content/351/6280/aad6253.full
- http://www.nature.com/news/2010/100520/full/news.2010.253.html

No comments:
Post a Comment