Sunday, 8 January 2017

കുഞ്ഞുവാവ നമ്മളുടെ വിരലില്‍ പിടിച്ചു തൂങ്ങുന്നത് എന്ത് കൊണ്ട് ?

കുഞ്ഞുവാവകള്‍ നമ്മുടെ വിരലില്‍ ശക്തി ആയി പിടിക്കുന്നത് നല്ല രസമുള്ള കാര്യമാണ് അല്ലെ ? ഇത് ശരിക്കും പരിണാമപരമായ ഒരു ശേഷിപ്പ് ആണ്. ഗ്രാസ്പ് റിഫ്ലക്സ് (grasp reflex) എന്നു പറയും. ഇത് രണ്ട് തരത്തില്‍ ഉണ്ട് പള്‍മെര്‍ ഗ്രാസ്പ് റിഫ്ലക്സും (palmar graspreflex) ഉം പ്ലാന്‍റ്റാര്‍ ഗ്രാസ്പ് റിഫ്ലക്സും (plantar grasp reflex) ആദ്യത്തെ കൈയ്യിലെയും, രണ്ടമത്തെ കാല്‍പാദത്തിലും നടക്കുന്ന പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. നാലു മാസം വരെ പ്രായത്തില്‍ ആണ് ശിശുക്കളില്‍ ആണ് ഗ്രാസ്പ് റിഫ്ലെക്സുകള്‍ സാധാരണയായി പ്രകടം ആകുന്നത് . ഗര്‍ഭാശയത്തില്‍ വച്ചു തന്നെ ഭ്രൂണം പൊക്കിള്‍ക്കൊടിയില്‍ ഇങ്ങനെ പിടിക്കുന്നത് അള്‍ട്രാസോണിയ്ക് സ്കാനിംഗുങ്ങളില്‍ നീരിക്ഷിക്കാവുന്നത് ആണ്. ശിശുവിന്റെ കൈവിരലുകളുടെ അടുത്ത് നമ്മളുടെ വിരല്‍ കൊണ്ടു ചെന്നാല്‍ അവര്‍ അതിനെ ബലമായി പിടിക്കുന്നത് കാണാം. തിരശ്ചീനമായി നല്‍കുന്ന ഒരു ദണ്ഡില്‍ നമ്മുടെ വിരല്‍ ആകാം ) പിടിച്ചു നവജാത ശിശുവിന് തന്റെ മുഴുവന്‍ ശരീരഭാരത്തെയും വഹിച്ചു 10 സെക്കന്‍ഡുക്കളോളം തൂങ്ങി കിടക്കാം മനുഷ്യാശിശുവിന്‍റെ പദങ്ങളിലും സമാനമായ നിരീക്ഷണം സാധ്യം ആണ്, പ്ലാന്‍റ്റാര്‍ ഗ്രാസ്പ് റിഫ്ക്സ് എന്നാണ് പറയുക. ശിശുവിന്‍റെ പാദത്തിന്റെ അടിവശത്തില്‍ നിന്ന് കാല്‍വിരലുകളില്‍ നമ്മുടെ വിരല്‍ കൊണ്ടു ചെന്നാല്‍ അവ കാല്‍ വിരല്‍ കൊണ്ട് അതിനെ പിടിക്കുന്നത് കാണാം. മനുശ്യാശിശു അധികവും പ്രീഹെന്‍സൈല്‍ അവസ്ഥയില്‍ ആയിരിക്കും കാല്‍പാദം വയ്ക്കുക. ചിമ്പാന്‍സികളുടെ സമാനമായ തരത്തില്‍ ആണിത്. ഈ ചിത്രം നോക്കുക :
മനുഷ്യന്‍ ഉള്‍പ്പെട്ടുന്ന കുരങ്ങുവംശത്തിലെ മറ്റ് ഭൂരിപക്ഷ ജീവിവര്‍ഗ്ഗങ്ങളിലും കുഞ്ഞു അമ്മയുടെ കട്ടി ഉള്ള ശരീര രോമത്തില്‍ തൂങ്ങി പിടിച്ചാണ് ഇരിക്കുന്നത്.
മനുഷ്യന്‍ ' നഗ്ന വാനരന്‍' ആണല്ലോ, അതിനാല്‍ തന്നെ ഇങ്ങനെ രോമത്തില്‍ തൂങ്ങി അമ്മയോട് ഒപ്പം കുഞ്ഞിനു സഞ്ചരിക്കാന്‍ സാധ്യമല്ല. ഇതിനാല്‍ ഗ്രാസ്പിംഗ് റിഫ്ലെക്സ് മനുഷ്യരില്‍ ഒരു വസ്റ്റിജീൽ സ്വഭാവം ( vestigial behavior)യായി ആണ് കണക്കാന്നുന്നത്. ഗ്രാസ്പ് റിഫ്ല്‍ക്സിന്‍റെ പ്രവര്‍ത്തനം ശൈശവകാലത്തിലെ നാഡിനാഡിവ്യവസ്ഥയുടെ വളര്‍ച്ചയുടെയും പ്രവര്‍ത്തനത്തിന്റെയും ഒരു ചുണ്ട് പലക ആയി കണക്കാവുന്നത് ആണ്. സ്പൈന്ല്‍ റിഫ്ലെക്സ് മെക്കാനിസത്തിന്റെ കീഴില്‍ ആണ് ഗ്രാസ്പ് റിഫ്ലെക്സ്.
ref:
1.https://www.ncbi.nlm.nih.gov/pmc/articles/PMC2273893/pdf/brmedj04417-0040.pdf 2. D. M. Sherer, “Fetal grasping at 16 weeks' gestation,” Journal of Ultrasound in Medicine, vol. 12, no. 6, p. 316, 1993. 3. W. R. Brain and R. D. Curran, “The grasp-reflex of the foot,” Brain, vol. 55, no. 3, pp. 347–356, 1932.https://doi.org/10.1093/brain/55.3.347 4. M. B. McGraw, “Structural foundations of behavior,” in The Neuromusclur Maturation of the Human Infant, pp. 3–12, Columbia University Press, New York, NY, USA, 1943

No comments:

Post a Comment