വീഡിയോ ഇവിടെ കാണാം. :
നവജാത ശിശുക്കളെ മുന്പ് കണ്ടും പരിചരിക്കുകയും ചെയ്ത് പരിചയം ഉള്ളവര്‍ക്ക് അറിയാവുന്നതും, ശാസ്ത്രീയ ലോകത്തില്‍ രേഖപ്പെടുത്തിടും ഉള്ള ശിശുക്കള്‍ സ്വാഭാവികമായി കാണിക്കുന്ന ഒരു റിഫ്ലെക്സ് മാത്രമാണ് ഇത്, stepping-reflex എന്ന് പറയും.
ശിശുക്കള്‍ ജനിക്കുമ്പോള്‍ ഒപ്പം വരുന്ന ഒരു റിഫ്ലെക്സിന്റെ ഭാഗമാണ് ഈ നടക്കാന്‍ ഉള്ള ശ്രമം. നവജാത ശിശുക്കള്‍ക്ക് തങ്ങളുടെ ശരീര ഭാരത്തെ സ്വയം താങ്ങി നിര്‍ത്താന്‍ സാധിക്കില്ല എങ്കിലും അവരെ പിടിച്ചു, കാല്‍ പാദം നിലത്തു തൊടുന്ന രീതിയില്‍ നിര്‍ത്തിയാല്‍ നടക്കാന്‍ ശ്രമിക്കും. കുഞ്ഞ് ജനിച്ചു രണ്ട് മാസത്തോളം ആകുമ്പോള്‍ stepping reflex പതുക്കെ ഇല്ലാതെ ആകുകയും ( leg weight to strengh റേഷ്യോ കൂടുന്നത് കൊണ്ട് ), ശേഷം നടക്കാന്‍ ഉള്ള മനഃപൂര്‍വ്വമായ (voluntary) ശ്രമം ഒരു 8 മുതല്‍ 12 മാസത്തോട് കൂടി കുഞ്ഞ് കാണിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങുകയും ചെയ്യും.
യൂട്ടുബില്‍ അനേകം നവജാത ശിശുക്കള്‍ നടക്കാന്‍ ശ്രമിക്കുന്ന വീഡിയോക്കള്‍ കാണാം " stepping reflex" എന്ന് സേര്‍ച്ച് ചെയ്താല്‍ .
Ref: Newborn stepping: An explanation for a" disappearing" reflex.
DOI : 10.1037/0012-1649.18.5.760
No comments:
Post a Comment