Wednesday, 7 June 2017

ഹിജാമ എന്ന കപട ചികിത്സ.

ഹിജാമ എന്നത് പ്രാകൃതവും അപകടക്കാരിയും ആയ ഒരു കപട ചികിത്സ രീതി മാത്രമാണ്. രക്ത കുഴലുകളുടെ കൃത്രിമം ആയ വികാസം വഴി ഉണ്ടാക്കുന്ന എറിതീമ ( erythema ), രക്തകുഴലുകളില്‍ അമിതമായ മര്‍ദ്ധം ചെലുത്തുന്നത് വഴി കുഴലുകള്‍ പൊട്ടി ഉണ്ടാക്കുന്ന എക്കിമോസേസ് ( ecchymoses ), ശരീരത്തില്‍ നിന്ന് രക്തം ഊറ്റി കളയുന്നത് വഴി ഉണ്ടാക്കാവുന്ന ഹെമോറെജുകള്‍ എന്നിവയാണ് ശാസ്ത്രദൃഷ്ട്യാ ഹിജാമയിൽ ചെയ്യുന്നത്.  ശരീരത്തില്‍ തുടര്‍ ഇന്‍ഫെക്ഷനുകളും, മുറിവുകളും നടത്തുകയും ചെയ്യുന്നു, ഹീമോഫീലിയ തുടങ്ങി രോഗാവസ്ഥ ഉള്ളവരില്‍ മരണത്തിലോട് വരെ നയിക്കപ്പെട്ടാവുന്ന ഒരു ഭ്രാന്തമായ രീതി മാത്രമാണ് ഹിജാമ.

ഹിജാമ കൊണ്ട് തോന്നുന്ന ആശ്വാസം അമിതമായ വേദനയില്‍ നിന്ന് ഉണ്ടാക്കുന്ന ഉന്മാദ അവസ്ഥ മാത്രമാണ്. ഹിജാമ കൊണ്ട് ഒരു രോഗവും മാറില്ല, മുറിവുകളില്‍ നിന്നും അസ്വസ്ഥയില്‍ നിന്നും ഉണ്ടാക്കുന്ന ഭ്രമവും പ്ലാസിബോ എഫെക്റ്റും മാത്രമാണ് ഇത് നല്‍ക്കുന്ന ആസക്തി യുടെ പുറകില്‍ ഉള്ള കാരണങ്ങള്‍. ശരീരത്തില്‍ മുറിവുകളും ക്ഷതങ്ങളും നല്‍ക്കുന്ന ഈ പ്രാകൃത രീതി ഒരു ചികിത്സ രീതി ആയി സമൂഹത്തില്‍ വ്യാപിക്കുന്നത് അപകടകരമാണ്, ഒഴിവ് ആകേണ്ടത് ആണ്. ഹിജാമയുടെ ഫലപ്രാപ്തിയും ആയി നടത്തിയ പഠനങ്ങളുടെ സിസ്റ്റമാറ്റിക് റിവ്യൂയില്‍ ഹിജാമ കൊണ്ട് രോഗ ശമനത്തിന് ഒരു വിധത്തില്‍ ഉള്ള ഗുണവും ഇല്ല എന്ന വിലയിരുത്തല്‍ ആണ് ഉണ്ടായത്. (1)

ഹിജാമ കൊണ്ട് വേദന കുറയ്ക്കും എന്ന വിധത്തില്‍ ഉള്ള വാദങ്ങളും ശക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ അല്ല അത് മാത്രവും അല്ല ഹിജാമവക്തകള്‍ നിരത്തുന്ന തെളിവുകള്‍ ഉണ്ട് എന്ന പഠനങ്ങള്‍ പല വിധത്തില്‍ ഉള്ള ക്രമക്കേടുകള്‍ നടത്തി ഉണ്ടാക്കിയത് ആണെന്നാണ് ശാസ്ത്ര വിലയിരുത്തല്‍. (2)

ഹിജാമ ചെയ്യുന്നത് വഴി HIV, ഹെപ്പറ്റൈറ്റിസ് B, ഹെപ്പറ്റൈറ്റിസ് C തുടങ്ങീയ രക്തത്തിലൂടെ പകരുന്ന രോഗങ്ങള്‍ പടരാന്‍ ഉള്ള സാധ്യത അപകടകരം ആയ വിധത്തില്‍ കൂടുതല്‍ ആണെന്ന നീരിക്ഷണങ്ങള്‍ ഉണ്ട്. (3) 357 ക്ലിനിക്കല്‍ ട്രയ്ലുകളില്‍ നടത്തിയ മെറ്റ അനാലിസിസ് പഠനത്തില്‍ നിന്ന് കണ്‍ക്ലൂട് ചെയ്യുന്നത് ഹെപ്പറ്റൈറ്റിസ് C പടരാന്‍ ഉള്ള റിസ്ക്‌ ഫാക്ടറുകളില്‍ ഒന്നാണ് ഹിജാമ എന്നായിരുന്നു. ( 4)
സൌദിഅറേബ്യയില്‍ 24,948 ഹെപ്പറ്റൈറ്റിസ് രോഗികളില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത് ഹിജാമ ചെയ്തിട്ടുള്ളവരില്‍ ഹെപ്പറ്റൈറ്റിസ് രോഗം വരാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണെന്നായിരുന്നു. ( 5)

അമേരിക്കന്‍ ക്യാന്‍സര്‍ സോസേറ്റി ഹിജാമയെപ്പറ്റി ഇങ്ങനെ ആണ് പറയുന്നത്  , "There is no scientific evidence that cupping [ Hijama] leads to any health benefits....No research or clinical studies have been done on cupping.[ Hijama] Any reports of successful treatment with cupping [ Hijama] are anecdotal. There is no scientific evidence that cupping [ Hijama] can cure cancer or any other disease."

അപകടകരമായ പകര്‍ച്ചവ്യാധികള്‍ മാത്രമല്ല മുറിവുകളില്‍ നിന്നുള്ള ഇന്‍ഫെക്ഷനുകളും, രക്തകുഴലുകളില്‍ വരുന്ന പൊട്ടലുകളും, ക്ഷതങ്ങളും വഴി വരുന്ന മറ്റ് അനേകം ഗുരുതരമായ പ്രശ്നങ്ങളും വരുന്നതുന്ന ഹിജാമ ഒരു ചികിത്സ രീതി എന്ന തരത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നത് നിയന്ത്രിക്കേണ്ട വിഷയമാണ്.
Reference :
1. Lee, M. S., Kim, J., & Ernst, E. (2011). Is Cupping an Effective Treatment? An Overview of Systematic Reviews. Journal of Acupuncture and Meridian Studies, 4(1), 1-4. doi:10.1016/s2005-2901(11)60001-0
2. Kim, J., Lee, M. S., Lee, D., Boddy, K., & Ernst, E. (2011). Cupping for Treating Pain: A Systematic Review. Evidence-Based Complementary and Alternative Medicine, 2011, 1-7. doi:10.1093/ecam/nep035
3. Rehman, A., Ul-Ain Baloch, N., & Awais, M. (2014). Practice of cupping (Hijama) and the risk of bloodborne infections. American Journal of Infection Control, 42(10), 1139. doi:10.1016/j.ajic.2014.06.031
4. El-Ghitany, E. M., Abdel Wahab, M. M., Abd El-Wahab, E. W., Hassouna, S., & Farghaly, A. G. (2014). A comprehensive hepatitis C virus risk factors meta-analysis (1989-2013); Do they differ in Egypt? Liver International, 35(2), 489-501. doi:10.1111/liv.12617
5. Madani, T. A. (2007). Hepatitis C Virus Infections Reported in Saudi Arabia Over 11 Years of Surveillance. Annals of Saudi Medicine, 27(3), 191-194. doi:10.5144/0256-4947.2007.191

1 comment:

  1. Replay
    http://www.deshabhimani.com/amp/health/hijama-reply/649792

    ReplyDelete