കാംഗരൂക്കളെ പോലെ സഞ്ചിമൃഗമായ കോവാലക്കളുടെ ദേശവും ഓസ്ട്രേലിയയാണ്. ബ്ലിങ്കി ബിൽ എന്നാ അനിമേഷൻ ഫിലിം കൊവലക്കളുടെ കഥ പറയുന്നതായിരുന്നു. കുട്ടികൾക്കേറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായ ടെഡി ബെയറിന്റെ ആകൃതിയാണ് ഇവയ്ക്ക്. ഒരേ മരക്കൊമ്പിൽ തന്നെ ദിവസങ്ങളോളം കഴിയുന്ന ഇവ ഈ മരത്തിന്റെ ഇലകൾ മാത്രമേ ഭക്ഷിയ്ക്കുകയുള്ളൂ. ഫാസ്കോലാർക്റ്റിഡേ എന്ന ജനിതകകുടുംബത്തിലെ അവശേഷിക്കുന്ന ഏക ഇനം ജീവികൾ ഇവയാണ്. ഒറ്റയാന്മാരായി കാണപ്പെടുന്ന ഇവ പകൽസമയം മരക്കൊമ്പുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ മിക്കവാറും ഉറങ്ങി കഴിച്ച് കൂട്ടും. ഭക്ഷണം രാത്രിയിലാണ്. അതികഠിനമായ വേനൽക്കാലത്ത് മാത്രമേ ഇവ വെള്ളം കുടിയ്ക്കൂ. സദാ മരക്കൊമ്പിൽ കഴിച്ചുകൂട്ടുന്ന ഇവ നിലത്തിറങ്ങുന്നത് ഒരു മരത്തിൽ നിന്നും വേറൊന്നിലേയ്ക്ക് കയറിപ്പറ്റാൻ വേണ്ടി മാത്രമാണ്.
വേനൽ കാലങ്ങളിൽ അധികമായി കൊവാലക്കൾ (Phascolarctos cinereus) മരങ്ങളിൽ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാൻ ഉള്ള കാരണം അടുത്ത് നടന്ന പഠനത്തിൽ വെളിപ്പെടുക ഉണ്ടായി . മുകളില്‍ കൊടുത്തിരിക്കുന്ന ഇന്ഫാ റെഡ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത് പോലെ ചൂടുള്ള ദിനങ്ങളിൽ മരങ്ങളിൽ താരതമ്യേ തണുപ്പ് ആയിരിക്കും . മറ്റ് പല സസ്തനിക്കളെ പോലെ കൊവാലക്കൾ വിയർക്കാതെ കൊണ്ട് ശാരീരം തണുപ്പിക്കാൻ ഉള്ള ഒരു ഉപാധിയാണ് ഈ വൃഷാലിംഗനം . തുടര്‍ച്ചയായി ദീര്‍ഘനിശ്വാസസം വിട്ടുകാ , സ്വന്തം രോമക്കുപ്പായത്തിൽ നക്കുക എന്നിവയും ഉഷ്മാവ് നിയന്ത്രിക്കുന്നത്തിനുള്ള ചില മേക്കാനിസങ്ങള്‍ ആണ് . മരങ്ങളെ ഇങ്ങനെ കെട്ടിപ്പിടിച്ചു നടക്കുന്ന ജീവിക്കളില്‍ അല്ലാത്തവയെ അപേക്ഷിച്ച് കുറച്ചു ജലം മാത്രമേ ബാഷ്‌പീകരണം വഴി നഷ്ടം ആകുന്നുള്ളൂ എന്നും പഠനത്തില്‍ ഒബ്സേര്‍വ് ചെയ്യുക്കയുണ്ടായി .
അപ്പോള്‍ ഇനി ചൂട് കൂടുബോള്‍ എസിയില്ല എങ്കില്‍ വിഷമിക്കണ്ടാ അടുത്തുള്ള മരത്തിലേക്ക് വണ്ടി വിട്ടാല്‍ മതി !!
Reference : http://rsbl.royalsocietypublishing.org/content/10/6/20140235.full

No comments:
Post a Comment