തലച്ചോറിന്റെ വലിപ്പം ക്രമരാഹിത്യമായി വര്‍ദ്ധിക്കുന്ന ‘തലച്ചോറു നീരുവ്യാധി’ (hydrocephalus) കോണ്‍ഡ്രോ പ്ലാസിയുടെ ഒപ്പം ഉണ്ടാക്കുന്ന മറ്റൊരു മാരകമായ അവസ്ഥയാണ് . ലോകത്ത് ജനിക്കുന്ന നവജാത ശിശുക്കളില്‍ 25,000യില്‍ ഒരാള്‍ ഈ രോഗാവസ്ഥയില്‍ ആയിരിക്കും.
പാരമ്പര്യരോഗമായ കോണ്‍ഡ്രോപ്ലാസിയ രക്ഷിതാക്കളില്‍ നിന്നും കുട്ടികളിലേക്ക് പാരമ്പര്യമായി പകര്‍ന്നു കിട്ടുന്നത് autosomal dominant pattern വഴിയാണ്.അത് ആയത് ജീനില്‍ ഒരു കോപ്പി മതിയാക്കും കുട്ടിയില്‍ ഈ ജനിതകവൈകല്യം ഉണ്ടാക്കാന്‍ .ഇനി രണ്ട് കോപ്പിയും ജീന്‍ ആണെങ്കിലും മരണകാരണമായിരിക്കും. ഇങ്ങനെയുള്ള homozygous കുട്ടിക്കള്‍ ഏതാനും മാസങ്ങളില്‍ കൂടുതല്‍ ജീവിച്ചിരിക്കുന്നത് അപൂര്‍വ്വമാണ്.
പൂര്‍ണ്ണമായും ഫലപ്രദമായ ഒരു ചികിത്സയും ഇത് വരെ ഈ ജനിതികരോഗത്തിന് കണ്ടെത്തിടില്ലയെങ്കിലും മെഡിക്കല്‍ ജെനിട്ടിക്‌സിലും മറ്റും നടന്നുവരുന്ന പുതിയ പഠനങ്ങള്‍ പ്രതിക്ഷയ്ക്ക് വെളിച്ചം വീശുന്നതാണ് . ഗ്രോത്ത് ഹോര്‍മോണ്‍ തെറാപ്പികളും, Limb lengthening സര്‍ജറിക്കളും മറ്റുമാണ് ഇന്ന് അവലംബിക്കുന്ന രീതികള്‍.
Reference :
Reference :
- http://www.ncbi.nlm.nih.gov/pubmed/17950653
- http://www.ncbi.nlm.nih.gov/pubmed/17879967
- http://www.nlm.nih.gov/medlineplus/ency/article/002049.htm
