Tuesday, 18 October 2016

പ്ലാസ്റ്റിക് മുട്ട !!

ചൈനീസ് പ്ലാസ്റ്റിക് മുട്ടകള്‍ ഇല്ല എന്ന് പലരും ഓണ്‍ലൈന്‍ വഴി പ്രചാരം നടത്തുന്നത് കാണുന്നു. ഇത് തീര്‍ത്തും തെറ്റായായ കാര്യമാണ്. ആമസോണില്‍ പോയാല്‍ കാണാം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് മുട്ടകള്‍ പത്തെണ്ണത്തിനു ഇരുനൂറ്റി അറുപത്തിയഞ്ചു രൂപ എന്ന നിരക്കില്‍ ലഭ്യം ആണെന്ന് .
അതായത് സാധാരണ കോഴി ഇട്ടുന്ന മുട്ട നാല് രൂപയ്ക്കു ചന്തയില്‍ കിട്ടുബോള്‍ അതിന്റെ ഷേപ്പില്‍ ഉള്ള അച്ചില്‍ തീര്‍ത്തു എട
ുക്കുന്ന അലങ്കാരത്തിനു മാത്രം കൊള്ളാവുന്ന മുട്ടയ്ക്കു ഒന്നിനു 26 രൂപയോളം ചിലവ് വരും. ഇവിടെയാണ് " റെസില്‍, സോഡിയം ആല്‍ഗനേറ്റ് " എന്നിവയുപയോഗിച്ചു ആര്‍ക്കും മനസ്സില്‍ ആകാത്ത വിധത്തില്‍ മഞ്ഞക്കരുവും വെള്ളക്കരുവും, വേവിക്കുബോള്‍ ഘനീകരിക്കുന്ന സിന്തറ്റിയ്ക് ആള്‍ബുമിന്‍ പ്രോട്ടീന്‍ ഒകെ ഉണ്ടാക്കി ( എങ്ങനെ എന്ന് ചോദിക്കരുത് )നാലു രൂപയ്ക്കു വില്‍ക്കുന്നത് എന്ന് പറയുന്നത് !  ഇങ്ങനെ ഒന്ന്‍ ശരിക്കും ഉണ്ടെങ്കില്‍ ആയിരക്കണക്കിനു രൂപ ഒരണ്ണത്തിനു വില വരാവുന്ന മുട്ടകള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി ചാര്‍ജ്ജ് എല്ലാം സഹിച്ചു നമ്മള്‍ക്കു നാലു രൂപയ്ക്കു എത്തിച്ചു തരുന്ന കച്ചവടക്കാര്‍ മണ്ടന്മാര്‍ തന്നെ !!

Friday, 14 October 2016

ബോബ് ഡിലന്‍, ശാസ്ത്രജ്ഞന്‍മാരുടെ പ്രീയ ഗാനരചയിതാവ്

അറുപതുകളിലെ അമേരിക്കന്‍ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിന്റെ കുറിപ്പുകള്‍ ആണ് ബോബ് ഡിലന്‍റെ രചനകളില്‍ ഉള്ളത് എന്ന് പറയാം . ബ്ലോവിംഗ് ഇന്‍ ദ് വിന്‍ഡ്, ദി ടൈംസ് ദെ ആര്‍ ചെയ്ഞ്ചിംഗ് തുടങ്ങിയ ഗാനങ്ങള്‍ യുദ്ധവിരുദ്ധ, മനുഷ്യാവകാശ മുന്നേറ്റങ്ങളുടെ പ്രതീകങ്ങള്‍ ആയിരുന്നു . പുരസ്‌കാര സമിതിയുടെ വാക്കുകളില്‍ പരമ്പരാഗത അമേരിക്കന്‍ ഗാനപാരമ്പര്യത്തില്‍ നവ്യമായ കാവ്യാനുഭവം വിളക്കിച്ചേര്‍ത്തതിനാണ് ബോബ് ഡിലന് നോബല്‍ പുരസ്‌കാരം നല്‍ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും ബോബ് ഡിലന്‍ എങ്ങനെയാണ് ശാസ്ത്രജ്ഞന്‍മാരുടെ പ്രീയപ്പെട്ട ഗാനരചയിതാവ് ആകുന്നത് എന്നാണ് ഞാന്‍ ഇനി വിശദിക്കരിക്കാന്‍ പോകുന്നത്.
വൈദ്യശാസ്ത്ര ജേര്‍ണലുകളില്‍, പഠനവിവരങ്ങളില്‍, കത്തുകളില്‍ ഒകെയും ആയി നൂറുകണക്കിന് പ്രാവിശ്യം ആണ് ബോബിന്റെ വരികള്‍ ഉദ്ധരിക്കപ്പെട്ടുന്നത്. സ്വീഡനിലെ കാരോളിംനക്സ ഗവേഷണസ്ഥാപനത്തിലെ ഒരു കൂട്ടം ശാസ്ത്രജ്ജന്മാര്‍ 2014യില്‍ നടത്തീയ നിരിക്ഷണത്തില്‍ വൈദ്യശാസ്ത്രമേഖലയില്‍ തന്നെ 727 പ്രാവിശ്യമാണ് ബോബിന്റെ വരികള്‍ ശാസ്ത്രറിപ്പോര്‍ട്ടുകളില്‍ തലക്കെട്ട് ആയും ഉപശീഷകം ആയും സൈറ്റ് ചെയ്തത്.
  • Like a rolling histone: 'Epigenetic regulation of neural stem cells and brain development by factors controlling histone acetylation and methylation
  • Blowing in the wind: 'Nitric oxide and inflammation: The answer is blowing in the wind
  • Knockin' on pollen's door: 'Live cell imaging of early polarisation events in germinating Arabidopsis pollen
  • A slow train is coming: 'Dietary nitrate – a slow train is coming
എന്നിവ ഇവയില്‍ ചില ഉദാഹരണങ്ങള്‍ ആണ്. 135 പ്രാവിശ്യം ഉദ്ധരിക്കപ്പെട്ട ദി ടൈംസ് ദെ ആര്‍ ചെയ്ഞ്ചിംഗ് ആണ് ബോബിന്റെ ഏറ്റവും അധികം സൈറ്റ് ചെയ്യപ്പെട്ട ഗാനം, 36 ലേഖനങ്ങളില്‍ ബ്ലോവിംഗ് ഇന്‍ ദ് വിന്‍ഡും ക്വോട്ട് ചെയ്യപ്പെട്ടു. വൈദ്യശാസ്ത്രജ്ജന്മാരുടെ ഇടയില്‍ മാത്രമല്ല മനഃശ്ശാസ്ത്രജ്ജന്മാരുടെ ഇടയിലും ബോബ് പ്രിയപ്പെട്ടവന്‍ തന്നെ. 2013യില്‍ പ്രസിദ്ധികരിച്ച സൈക്കോഅനാലിറ്റികല്‍ പേപ്പറിന്റെ തലക്കെട്ട്‌ "Bringing it all back home: how I became a relational analyst" എന്നായിരുന്നു. 1983യില്‍ പ്രസിദ്ധമാക്കിയ ബോബിന്റെ ഡോണ്‍ ഫോള്‍എപാര്‍ട്ട് ഓണ്‍ മി ടൂനൈറ്റ് എന്ന ഗാനത്തില്‍ വൈദ്യചികിത്സകന്‍ ആകാനുള്ള താല്പര്യം ഈവരികളില്‍ വായിച്ചു എടുക്കാവുന്നതാണ്. "I wish I'd have been a doctor... Maybe I'd have saved some life that had been lost ..Maybe I'd have done some good in the world.." ബോബിന് ഡോക്ടര്‍ ആകാന്‍ സാധിച്ചില്ല എങ്കിലും അനേകം വൈദ്യശാസ്ത്രജ്ജന്മാരേ ഗുണവത്തായ തരത്തില്‍ പ്രചോദിപ്പിക്കാന്‍ സാധിച്ചു എന്നത് വസ്തുതയാണ്. reference : http://www.bmj.com/content/351/bmj.h6505

Wednesday, 12 October 2016

കളിപ്പാട്ടങ്ങളും ജെന്‍ഡര്‍ റോളുകളും !!

ഫേസ്ബുക്കില്‍ നിന്ന് കണ്ട ഒരു കമന്റെ ആണ് സ്ക്രീന്‍ഷോട്ടില്‍ .
സമാനമായ വാദം തന്നെ ഒരു വിധത്തില്‍ അല്ലായെങ്കില്‍ മറ്റൊരു വിധത്തില്‍ പലരില്‍ നിന്ന് കേട്ടിട്ടുണ്ട്. ആയതിനാല്‍ തന്നെ ഇത് അനൂകാലിക സാമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു ധാരണയാണെന്നും, വിശദിക്കരണം ആവിശ്യം ഉണ്ടെന്നുള്ള ഉള്ള അനുമാനത്തില്‍, പേര് മറച്ചു ഇവിടെ വിശദം ആകാന്‍ ശ്രമിക്കുക ആണ്. തങ്ങളുടെ മകള്‍ പാവക്കുട്ടിയും ആയി കളിക്കാന്‍ പാടില്ല എന്നോ, അവളുടെ കളിപ്പാട്ടങ്ങള്‍ എല്ലാം കത്തിച്ചു കളയണം എന്നോ പറയുന്നില്ല. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെയും, അവയുടെ തരത്തിലുടെയും സാമൂഹ്യവത്‌കരണപ്രക്രിയ നടക്കുന്നുണ്ട്. ആണ്‍ പെണ്ണ് ജെന്ടെര്‍ റോളുകളെ നിര്‍ണ്ണയിക്കുന്നവയാണ് അതില്‍ പലതും. ഇത് മാത്രമല്ല രണ്ടോ, മൂന്നോ വയസ്സ് പ്രായം ഉള്ള കുട്ടി സോഷലിസേഷന്‍റെ ഭാഗം തന്നെയാണ്. അവള്‍/അവന്‍ തന്നെ പോലെയുള്ള മുതിര്‍ന്ന പുരുഷന്മാര്‍ /മുതിര്‍ന്ന സ്ത്രികള്‍ എന്ത് ചെയ്യുന്നു, ചെയ്യാതെ ഇരിക്കുന്നു. തന്നെക്കാളും കുറച്ചു കൂടി പ്രായം ഉള്ള കുട്ടികള്‍ എന്തൊക്കെയാണ് കളിക്കുന്നത്, എങ്ങനെ ആണ് കളിക്കുന്നത്. വസ്തുക്കളെയും ആളുകളെയും ഗ്രൂപ്പ് ആയി തിരിച്ചു, അതിന് സ്വഭാവങ്ങള്‍ ചാര്‍ത്തി കൊടുക്കുന്ന പ്രായം കൂടിയാണ് ഇത് ! പെണ്ണ് കുട്ടികള്‍ പാവ വച്ച് കളിക്കാന്‍ പാടില്ല എന്നോ, അവര്‍ എല്ലാരും നിര്‍ബന്ധം ആയി ബസ്സും കാറും വച്ച് കളിയ്ക്കാന്‍ പാടുള്ളൂ എന്നോ അല്ല പറയുന്നത്. കുട്ടികളുടെ കളിപ്പാട്ട നിര്‍ണ്ണയത്തില്‍ സാമൂഹികമായി ചാര്‍ത്തിപ്പെട്ടുന്ന bias ഉണ്ടെന്ന് മനസ്സില്‍ ആകുക. എങ്കിലും അവന്‍/ അവളുടെ ലിംഗത്തിന് അടിസ്ഥാനം ആകി അല്ലാതെ സ്വന്തം അഭിരുചിയും താല്‍പര്യവും അനുസരിച്ച് കളിപ്പാട്ടനങ്ങളും കളിക്കളും നടത്താന്‍ ഉള്ള സാധ്യത മാതാപിതാക്കള്‍ ആയി നടത്തുക എന്നെ പറയാന്‍ പറ്റൂ. സാമൂഹികതയുടെ ഭാഗമാക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള കുട്ടിക്കളില്‍ കൃതിമായി വേര്‍തിരിച്ചു കാണാവുന്ന വ്യത്യാസങ്ങള്‍ ലിംഗാടിസ്ഥാനത്തില്‍ കളിപ്പാട്ടങ്ങളുടെയും, നിറങ്ങളുടെയും, ഒകെയും കാര്യത്തില്‍ ഉണ്ടെങ്കിലും. പ്രോട്ടോ സോക്ഷിലൈസെക്ഷന്‍ എന്ന് വിളിക്കാവുന്ന ഒരു വയസ്സില്‍ താഴെയുള്ള ശിശുക്കളില്‍ നടത്തീയ പഠനങ്ങളില്‍ ആണ് പെണ്ണ് വേര്‍തിരിവുക്കള്‍ നിറങ്ങളുടെയും കളിപ്പാടങ്ങളുടെയും കാര്യത്തില്‍ ഉണ്ടാക്കുന്നില്ല എന്നാണ് കണ്ടെത്തിയത്. ആണ് കുട്ടിക്കളും പെണ്കുട്ടികളും ഒരു പോലെ reddish shade പ്രേഫെര്‍ ചെയ്യുന്നു, കൂര്‍ത്ത ഷേപ്പുക്കളില്‍ നിന്ന് ഗോള ഷേപ്പുക്കള്‍ താല്പര്യപ്പെട്ടുന്നു. ഇത് മാത്രമല്ല മുതിര്‍ന്ന കുട്ടിക്കളില്‍ ഉള്ള നിറങ്ങളോടും, കളിപ്പാടങ്ങളോടും ഉള്ള gender specific attraction പരസ്പരം മാറ്റാന്‍ സാധിക്കുന്നതും ആണ്. Which suggests the gender specific toys preference in comparatively elder kids is acquired rather than biological. അവലംബം : Infants' preferences for toys, colors, and shapes: sex differences and similarities. Jadva V, Hines M, Golombok S. Arch Sex Behav. 2010 Dec;39(6):1261-73. doi: 10.1007/s10508-010-9618-z. Epub 2010 Mar 16. PMID:20232129
ഇനി ഒരു വ്യക്തി അനുഭവം കൂടി പറഞ്ഞാല്‍. എനിക്ക് ചെറുപ്പത്തില്‍ പാവങ്ങള്‍ ആയി കളിക്കുന്നത് വലിയ ഇഷ്ടം ആയിരുന്നു. സ്ലീപിംഗ് സൈസില്‍ ഉള്ള ടെഡി ബിയറും, ബാര്‍ബിഡോളും ഒകെ ഇഷ്ടം പോലെ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട് .ഇതിനൊപ്പം കളിതോക്കുകളുടെയും വലിയ ശേഖരം.