Friday, 23 December 2016

യേശുവിന്റെ പിതൃത്വം.

യേശുവിന്റെ പിതൃത്വം സംബന്ധിച്ചു ധാരാളം ചര്‍ച്ചകളും ചോദ്യങ്ങളും ടൈം ലൈനില്‍ കാണുന്നു. ബൈബിള്‍ സാഹിത്യ പ്രപഞ്ചത്തിലെ യേശുവിന്റെ കൃത്യമായ പിതാവിനെ കുറിച്ച് പരാമര്‍ശമുണ്ട്.

ഖുര്‍ആന്‍ പരിചപ്പെട്ടുതുന്ന ഈസ നബിയാണ് പിതൃജനിതിക സംഭാവന ഇല്ലാതെ ജനിക്കുന്നുള്ളൂ . ഈസ നബിയും യേശുവും ഒരേ കഥാപാത്രങ്ങള്‍ അല്ല എന്നും, യേശുവില്‍ നിന്നുള്ള ഒരു mythological adaptationയില്‍ വന്നു ചേര്‍ന്നത് ആണ് ഈസ നബി എന്നുമാണ് എന്‍റെ അനുമാനം. ഈസ നബിയുടെ ജനന വിവരണങ്ങള്‍ പ്രകാരം നില നില്‍ക്കുന സാധ്യകള്‍ നോക്കാം .

ഇത് ഒരു സമ്പൂര്‍ണ്ണ പാര്തെനോജെനെസിസ്  അതായത്സം യോജനം നടക്കാതെ അണ്ഡം ഭ്രൂണമായി വളരുന്ന അവസ്ഥയാണെന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കാം. പാര്തെനോജെനെസിസ് പക്ഷെ നുഷ്യരില്‍ ബയോളജിക്കലി നടക്കാന്‍ ഉള്ള സാധ്യത തീര്‍ത്തും വിരളം ആയതിനാലും അമ്മയില്‍ നിന്ന് മകന്‍ ജനിക്കുന്നതിനാലും ഇത് ജനിതികമായി നിലനില്‍ക്കുന്ന ഒരു വാദമല്ല. മറ്റൊരു സാധ്യത മറിയ ഇന്റര്‍സെക്സ് ആയിരിക്കാനും ഓട്ടോഗാമി ( self-fertilization)യിലൂടെ ഈസ ജനിച്ചു എന്നും പറയുന്നതാണ് . ഇതും അസംഭവ്യതയുടെ അടുത്ത് നില്‍ക്കുന്ന വാദമാണ് .

  നമ്മുടെ വിഷയം യേശുവിന്റെ പിതൃത്വം ആയതിനാല്‍  അതിലേയ്ക്ക് ഇനി കടക്കാം.

യദാര്‍ത്ഥത്തില്‍ ബൈബിളില്‍ നല്ല വൃത്തിയായി പറയുന്നുണ്ട് പരിശുദ്ധമാവിനാല്‍ ഉണ്ടായ ബന്ധത്തിലൂടെയാണ് യേശുവിനെ മറിയ ഗര്‍ഭം ധരിക്കുന്നത് എന്ന്. " എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗൎഭിണിയായി എന്നു കണ്ടു. " ( Mat 1:18)

പരിശുദ്ധത്മാവ് എന്നത് പുതിയനിയമ യഹോവയുടെ ത്രീയേകത്വാ ഭാവത്തില്‍ ഒന്നാണ്, യേശുവും അതിന്റെ ഭാഗമാണെന്ന് symbolum nicaenumണത്തില്‍ പറയുന്നുണ്ട്. ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ യേശു തന്നെയാണ് യഹോവയായ ദേവന്‍ എന്നും പരിശുദ്ധതമാവും അത് തന്നെയാണെന്ന് hypostasisയിലൂടെ കാണാം . ( യഹോവയെന്ന ദൈവം മൂന്നല്ല മറിച്ചു ഒരുവന്‍ അത്രേ ). യഹോവ തന്റെ മനുഷ്യ ശരീരത്തിന്റെ മാതൃഭാവമായ മറിയയും ആയി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് വഴിയാണ് സ്വയം മനുഷ്യന്‍ ആയി ജനിച്ചത് എന്ന് സുവിശേഷഭാഗം വായിക്കാവുന്നതാണ് ( Intracytoplasmic sperm injectionയാണ് മറ്റൊരു വഴി എങ്കിലും ജനിതികമായ പിതാവിന് മാറ്റം വരുന്നില്ല ). യേശു ത്രീത്വത്തിനാല്‍ മറിയയും ആയി maternal incestuous coitusയിനാല്‍/ ഇഡിപ്സ് സെക്സിനാല്‍ ജനിക്കപ്പെട്ടു എന്ന് പറയാം. അതായത് യേശുക്രിസ്തുവിന്റെ പിതാവ് അദ്ദേഹം തന്നെയാണ്.

" ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിക്കാന്‍ കഴിയുന്നവന്‍ ആര്‍ " എന്ന് പുതിയ നിയമത്തില്‍ പറയുന്നുണ്ട്. ( mat 2:7 ). ക്രൈസ്തവമതത്തിലെ ഒരു soteriological മോഡല്‍ കടന്നു വരുന്നത് ഈ വചനത്തില്‍ നിന്ന് ആണ് . സോടീരിയ എന്നതിന് ഒരുവനെ നാശത്തില്‍ നിന്നും ( ഇവിടെ eternal torment) വീണ്ടെടുക്കുന്നതാണ്. യഹോവയുടെ മുന്നില്‍ തെറ്റുകാര്‍ ആയ ജനത്തിന് പാപപരിഹാരബലിയായി യഹോവ തന്നെ സ്വയം ശിഷ്യ ഏറ്റു വാങ്ങി സ്വന്തം ദേഷ്യം ശമിപ്പിക്കാന്‍ യേശും ആയി ജനിക്കുന്നത് . " ഞാന്‍ സൃഷ്‌ടിച്ച ജനം എനിക്കിഷ്ടം ഇല്ലാത്ത പ്രവര്‍ത്തി ചെയ്തതത് കൊണ്ട് എനിക്ക് ദേഷ്യം വന്നു അവരെ ശിഷിക്കാന്‍ ഞാന്‍ ഒരുങ്ങുന്നു, എന്നാല്‍ എനിക്ക് അവരോടു സ്നേഹം ഉള്ളത് കൊണ്ട് ഞാന്‍ അവരില്‍ ഒരാള്‍ ആയി ജനിച്ചു അവര്‍ക്കു വേണ്ടി ഞാന്‍ കൊടുക്കാന്‍ കരുതിവച്ച ശിഷ്യ സ്വയം ഏറ്റു വാങ്ങി എന്റെ ദേഷ്യം ഞാന്‍ ശമിപ്പിക്കുന്നു " യഹോവയുടെ ചിന്ത ഇപ്രകാരം ആയിരുന്നു ഇരിക്കാം സംഭവിച്ചത്, DSM-5 പ്രകാരം manic self harmയില്‍ പെട്ടുത്താവുന്ന ലക്ഷ്യമാണ്‌, പക്ഷെ യഹോവയുടെ ചിന്തശൈലി മനുഷ്യന്‍ ദഹിക്കണം എന്നില്ലല്ലോ .  ;);) 
ഇനി ബൈബിള്‍-ഭാവന പ്രപഞ്ചത്തിന്റെ വെളിയില്‍ നിന്ന് കൊണ്ട് സുവിശേഷ കഥകളുടെ രചനാകാലവും സാമൂഹിക-സാഹിത്യ രീതികളും നോക്കാവുന്നത് ആണ്. യഹൂദ മതത്തിന്റെ പാഗന്‍ വത്കരണത്തിലൂടെ ജനിച്ചതാണ് ക്രിസ്തുമതം. യഹൂദ വിശ്വാസങ്ങളുടെ ഭാഗല്ല കന്യക ജനനം. ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഗ്രീക്ക്-നോര്സ് മിത്തോളജിക്കളില്‍ ഡെമിഗോഡ് ആകാന്‍ ഒരു പ്രയോരി കണ്ടിഷന്‍ ആയിരുന്നു കന്യക ജനനം. മനുഷ്യനും മനുഷ്യനും തമ്മില്‍ ഉണ്ടാക്കുന്ന ലൈഗിക ബന്ധത്തിലൂടെ മാത്രേ 'കന്യകാത്വം ' ഇല്ലാതെ ആകുന്നൂള്ളൂ എന്നൊരു ധാരണയും അന്നത്തെ ഐതിഹാസികളിലും , അവയെ സ്വീകരിച്ചു ഇരുന്ന സമൂഹങ്ങളിലും പ്രബലമായിരുന്നു.ആയതിനാല്‍ തന്നെ ദൈവവും, ദേവന്മാരും മനുഷ്യാ സ്ത്രീകളും ആയി നടത്തുന്ന ശാരീരിക ബന്ധം കന്യകാത്വത്തെ ഇല്ലാതെ ആകുന്നില്ല എന്നും, ഇത് കുട്ടിയുടെ ദിവ്യത്വത്തെ ഉറപ്പാക്കുന്നു എന്നായിരുന്നു കഴ്ചപ്പാട്ട് . കഥ എഴുത്തുകാരന്റെ തൂലികയില്‍ യേശുവിന്റെ ജനനം കന്യകയില്‍ ആകുന്ന ഇപ്രകാരം ആകാം. പഴയ നിഴമ ഹീബ്രൂ ബൈബിളില്‍ നിന്ന് അല്ലാതെ സെപ്ത്വജിന്റ്-യെശയ്യാവിന്റെ പുസ്തകത്തില്‍ നിന്ന് പെണ്‍കുട്ടി എന്നതിന് പകരം കന്യക എന്ന തെറ്റായ തര്‍ജ്ജ്മിക ആദ്യ സുവിശേഷ കഥാകാരന്‍ സ്വീകരിച്ചത്തിലെ പിഴവും ആകാം .

ഇന്നത്തെ ഹോളിവുഡ് സിനിമകളില്‍ നായകന്‍ മികപ്പോഴും അനാഥന്‍ ആയിരിക്കും എന്നത് പോലെയൊരു പൌരാണിക പാഗന്‍-ഇതിഹാസകളിലെ ക്ലിഷേ ആയിരുന്നു ഡെമിഗോഡുകളുടെ ജനനം കന്യക-ജനനം ആകുക എന്നത്. യഹൂദ ദേവന്‍ ആയ യഹോവയ്ക്കു പഴയ നിയമകാലത്തും മനുഷ്യ സ്ത്രീകളില്‍ മക്കള്‍ ഉണ്ടായിട്ടുണ്ട് . യഹോവയുടെ മക്കള്‍ മനുഷ്യരുടെ മക്കളെ വിവാഹം കഴിക്കുന്ന കാര്യവും ബൈബിളില്‍ പറയുന്നുണ്ട് ( Genesis 6:1-4. ).

Thursday, 22 December 2016

ലോകത്തില്‍ ഏറ്റവും കുറച്ചു ജീനുകള്‍ ഉള്ള ജീവിയെ ലാബില്‍ നിര്‍മ്മിച്ചു .

ജീവന്‍റെ യൂണിറ്റുകള്‍ ആണ് ജീനുകള്‍ എന്ന് പറയാറുണ്ട്‌ . നുക്ളിയ്കാസിഡ് കൊണ്ട് നിര്‍മ്മിക്കപ്പെട്ടുന്നതും പാരബര്യമായി കൈമാറ്റം ചെയ്യപ്പെട്ടുന്നതുമായ ജീവിക്കളുടെ സവിശേഷതകളെ സംരക്ഷിക്കുന്നതും കൈമാറാന്‍ പാത്രം ആകുന്നതും ജീനുകളിലൂടെ ആണ് . മനുഷ്യരില്‍ പ്രോട്ടിനെ കോഡ് ചെയ്യുന്ന ഇരുപത്തിനായിരത്തോളം ജീനുകള്‍ ഉണ്ടെന്നാണ് പറയുന്നത്. നമ്മള്‍ക്കു ഏറെ പരിചിതമായ ഇ.കോളി ബാക്റ്റീരിയയില്‍ അയ്യായിരത്തോളം ജീനുകള്‍ ഉണ്ട് . എന്നാല്‍ ലോകത്തില്‍ ഏറ്റവും കുറച്ചു ജീനുകള്‍ ഉള്ള ജീവി ഏത് ആകും ? 901 ജീനുകളും ആയി എം. മൈകൊയ്ട്സ് എന്ന മൈകോപ്ലാസ്മ ബാക്ടീരിയായിരുന്നു അതിനുള്ള ഉത്തരം ഇത്രയും കാലം. എന്നാല്‍ ഇനി അതിനുള്ള ഉത്തരം ലാബില്‍ സൃഷ്ടിച്ചു എടുത്ത 473 ജീനുകള്‍ ഉള്ള syn3.0 എന്ന മിനിമലിസ്റ്റ് മൈകൊപ്ലാസ്മയാണ്. 2016 യില്‍ ജീവശാസ്ത്രത്തില്‍ ഉണ്ടായ ഏറ്റവും പ്രാധാനപ്പെട്ട മുന്നേറ്റങ്ങളില്‍ ഒന്നാണ് ഇത്. ട്രാന്‍സ്ജെനിയ്കു പഠനങ്ങളിലും അനുബന്ധ ജനിതിക ശാസ്ത്ര ഗവേഷണളിലും ഇത് ഏറെ സഹായം ആകും. ഇത്തരത്തില്‍ ഉള്ള മീനിമേം-ജീനോം ലബോറട്ടറി ജീവികള്‍ ജനിതിക എഞ്ചിനിയറിംഗ് നിര്‍മ്മിതികള്‍ക്കുള്ള ടെമ്പ്ലേറ്റുകള്‍ ആയി വര്‍ക്ക് ചെയ്യികാവുന്നത് ആണ്. ഇത് വൈദ്യശാസ്ത്ര രംഗത്തും, കൃഷിശാസ്ത്ര രംഗത്തും ഏറെ സഹായമാകും.
2010യില്‍ ആണ് ലോകത്തിലെ ആദ്യ കൃത്രിമ ജീവിയെ J. Craig Venter ഇന്സ്ടിടൂയിലെ ശാസ്ത്രജന്മാര്‍ നിര്‍മ്മിക്കുന്നത്. എം.കാപ്രികോളം എന്ന ജീവാണുവിന്റെ കോശത്തിലെ ജനിതിക പദാര്‍ത്ഥത്തെ നശിപ്പിച്ചു എം.മൈകോട്സിന്റെ ജനിതിക പദാര്‍ത്ഥം കടത്തിവിട്ടായിരുന്നു JCVI-syn1.0 എന്ന സിന്തറ്റിക് ജീവിയെ നിര്‍മ്മിക്കുന്നത്, എന്നാല്‍ ഈ കോശത്തില്‍ എം.മൈകോട്സിന്റെ പൂര്‍ണ്ണ ജനിതിക പദാര്‍ത്ഥവും ഉണ്ടായിരുന്നു എന്നതിനാല്‍ ഇത് ശരിയായ ഒരു കൃത്രിമകോശം എന്ന് പറയുക ക്ലേശരമായിരുന്നു . JCVIയില്‍ നിന്നുള്ള ഏറ്റവും പുതിയ കൃത്രിമ ജീവിയാണ് syn3.0. മനുഷ്യന്റെ ഡിസൈന്‍ പ്രിന്‍സിപ്പല്‍സ് കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ആദ്യ ജീവിയാണ് ഇത് എന്ന് പറയാം. ഗവേഷണത്തിന്റെയും ജീവാണു സൃഷ്ടിപ്പിന്റെയും പിയേര്‍ റിവ്യൂ ലേഖനം പബ്ലിഷ് ചെയ്യുന്നു ഈ വര്ഷം മാര്‍ച്ച് മാസം സയന്‍സ്-മാഗസനില്‍ ആണ് . ഈ ജീവിയിലെ ജീനോമില്‍ ലീയോട്രോപിയ്കായ ജീനുകള്‍ ഉണ്ട്, അതായത് ഒരേ ജീനില് നിന്ന് തന്നെ പല വിധത്തില്‍ ഉള്ള ബയോളജിക്കല്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന തരത്തില്‍ ഉള്ളവ. സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്ന ഈ ബാക്ട്രീരയ ജീവനെ പറ്റി കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ സാധിക്കും. 473 ജീനുകളില്‍ അധികവും നാല് പ്രധാന ഫന്‍ഷന്‍സ് ആണ് ചെയ്യുന്നത് . ഡി.എന്‍.എയില്‍ സൂക്ഷിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളെ ആര്‍.എന്‍.എയിളോട് മാറ്റുന്ന ( expression of genome information) 195 ജീനുകള്‍, ഡി.എന്‍.എയുടെ വിഭജനവും പ്രേസര്വേഷനും നടത്തുന്നു , 34 ജീനുകള്‍ കോശചര്‍മ്മത്തിന്റെ പ്രവര്‍ത്തനവും സ്ട്രാക്ച്ചരും നിയന്ത്രിക്കുന്നു, 81 ജീനുകള്‍ മെറ്റബോളിയ്കു പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു . 149 ജീനുകളുടെ കൃതിമായ പ്രവര്‍ത്തനങ്ങളെ എന്നാല്‍ തുടര്‍ പഠനങ്ങളിലൂടെ കണ്ടെത്തേണ്ടത് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .
സ്വതന്ത്രമായി ആവിശ്യ ജീവ പ്രവര്‍ത്തനങ്ങളെ നടത്തുന്ന ജീവികളില്‍ ഏറ്റവും ജീനുകള്‍ കുറഞ്ഞതാണ് മിനിമലിസ്റ്റ്-ബാക്ടീരിയ ആയ syn3.0. ഇവയെക്കാളും കുറഞ്ഞ ജീനുകള്‍ ഉള്ള മറ്റു ജീവജാലകങ്ങളുടെ കോശങ്ങളില്‍ ജീവിക്കുന്ന ഒബ്ലിഗെയ്റ്റ് സിംബായോറ്റിയ്ക്കു ബാക്ടീരകള്‍ ഉണ്ട്, എന്നാല്‍ അവയ്ക്ക് സ്വതന്ത്രമായി ജീവിക്കുക സാധ്യമല്ല. ref:
  • http://science.sciencemag.org/content/351/6280/aad6253.full
  • http://www.nature.com/news/2010/100520/full/news.2010.253.html

Friday, 25 November 2016

കുട്ടികളോട് ഉള്ള ലൈംഗികത എന്ത് കൊണ്ട് എല്ലായ്പ്പോഴും തെറ്റ് ആകുന്നു.

പീഡോഫീലിയ എന്ന വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മള്‍ ആദ്യമായി മനസ്സില്‍ ആകേണ്ട ഒരു വസ്തുത ലൈംഗികചോദന , ജിജ്ഞാസ എന്നിവ 18യാം പിറന്നാളില്‍ രാവിലെ ഉണരുബോള്‍ മാത്രം പൊട്ടിമുളയ്ക്കുന്ന വികാരങ്ങള്‍ അല്ല.
ക്ലൈറ്റോറിസിന്റെ ഉത്തേജനം കൊണ്ട് ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളില്‍ വരെ രതിമൂര്‍ച്ഛ അനുഭവിക്കപ്പെട്ടാവുന്നതാണ് . Pediatrics in Review, 2002യില്‍ പറയുന്നത് അഞ്ചു മാസം പ്രായം ഉള്ള ശിശുക്കളില്‍ വരെ ജനനേന്ദ്രിയ ഉത്തേജനത്തിലൂടെ ഉന്മേഷം നേട്ടാന്‍ ഉള്ള ശ്രമ നടക്കാറുണ്ട് എന്നാണ് . Toddler-masturbation പീഡീട്രിഷരുടെ ഇടയില്‍ സാമാന്യമായ അറിവാണ് . ( pedsinreview.aappublications.org/content/23/4/148 ) സ്പര്‍ശനത്തോട് സ്റ്റീമൂലെറ്റീവ് ആയ അനേകായിരം നാഡിസമൂഹങ്ങളുടെ കൂട്ടം ഗ്ലാസ് ഓഫ് ക്ലൈറ്റോറിസില്‍ ഉണ്ട്, ഇവയുടെ ഉത്തേജനം അനിച്ഛാപൂര്‍വമായി ഒര്‍ഗാസത്തില്‍ എത്തിക്കാവുന്നതാണ്. പുരുഷലിംഗത്തിന്റെ ഹോമോലോഗ്സായ സ്ത്രൈണഘടനയാണ് ക്ലൈറ്റോറിസിസ്. ഇതിന്റെ അര്‍ഥം അഞ്ചുമാസം പ്രായം ഉള്ള കുഞ്ഞു ലൈഗിക ബന്ധത്തിന് പ്രാപ്‌തയാണെല്ല.
ശാരീരിക മാനസിക, ബൌദ്ധിക, ലൈഗിക വളര്‍ച്ചയുടെ മൂര്‍ധന്യം പതിനെട്ടിന്റെ ഒപ്പം എത്തിച്ചെരുന്നതിനാല്‍ ആണ് , ഈ പ്രായം മുതിര്‍ന്ന വ്യക്തിയാക്കുന്നു എന്നതിന്‍റെ സ്റ്റാൻഡർഡ് രേഫ്രെന്‍സായി ഉപയോഗിക്കുന്നു എന്നെ ഉള്ളൂ .മനുഷ്യനിലെ ഭൂരിഭാഗം മാനസിക, ശാരീരിക ഘടനയുടെയും വളര്‍ച്ച പോലെ ദീര്‍ഘസൂത്രിയായി ഘട്ടം ഘട്ടമായി രൂപികരിക്കുന്ന ഒന്നാണ് ലൈംഗികമായ വളര്‍ച്ച.

കുട്ടികള്‍ പരസ്പരം ലൈഗികമായ -പരിശോധനയില്‍ ആയിരിക്കുക എന്നത് വളര്‍ച്ചയുടെ ഭാഗമാണ് . ഓരോ കുട്ടിയുടെയും ലൈഗിക വളര്‍ച്ച നിരക്ക് എന്നാല്‍ വ്യത്യസ്തമാണ്. യൗവനാരംഭത്തിന് മുന്‍പ് തന്നെ ( pre-pubertal phase ) സ്വയംഭോഗത്തിലൂടെയും മറ്റും രതിമൂര്‍ച്ഛ അനുഭവിക്കുന്ന കുട്ടികള്‍ ഉണ്ട് . യൗവനപ്രാപനത്തിന് ശേഷവും രതിമൂര്‍ച്ഛ അനുഭവിക്കാതവരും ഉണ്ട്. ഇതിനാല്‍ തന്നെ കുട്ടികള്‍ എല്ലാരും ലൈഗിക-താല്‍പരര്‍ എന്നോ അല്ലാത്തവര്‍ എന്നോ സാമാന്യവല്കരിച്ചു പറയുക അസാധ്യമാണ്. ഓരോ കുട്ടിയുടെയും ലൈഗികതാല്പര്യ വളര്‍ച്ച വ്യത്യസ്തമായ തലത്തില്‍ ആണെന്നെ പറയാന്‍ സാധിക്കുക ഉള്ളൂ .

ബലാല്‍ക്കാര വിധയമല്ലാത്ത ' സെക്സ്പ്ലേ '- നോട്ടം, പ്രദര്‍ശനം, സ്പര്‍ശനം, ചര്‍ച്ച എന്നിവ സമപ്രായക്കാരായ കുട്ടികള്‍ തമ്മില്‍ ഉണ്ടാക്കുന്നത് അപകടകരമല്ല മറിച്ചു ഗുണക്കരമായ ലൈഗിക വളര്‍ച്ചയുടെ ഭാഗം ആണെന്ന് "Understanding and Addressing Adult sexual Attraction to Children " എന്നാ ഗ്രന്ഥത്തില്‍ ഡോ. സാറാ ഗൂഡി ചൂണ്ടിക്കാണിക്കുന്നുണ്ട്.

കുട്ടികള്‍ പരസ്പരം നൈസര്‍ഗ്ഗികമായി ഉണ്ടാക്കുന്ന ലൈഗിക-ജിജ്ഞാസാപ്രേരിത അന്വേഷണത്തില്‍ നിന്ന് വിഭിന്നമാണ് മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ ഉള്ള ലൈഗികബന്ധം. ഇത് ഹാനികരമാണ്, പ്രകടമായോ അല്ലാതെയോ അവയുടെ ഇഫെക്റ്റ് ഉണ്ടാക്കാം. മനുഷ്യരില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും ശാരീരിക ഘടനയുടെയും , മസ്‌തിഷ്‌ക-നാഡിവ്യവസ്ഥക്കളുടെയും , മാനസിക വളര്‍ച്ചയുടെയും തരത്തില്‍ കൃത്യമായ വൈജാത്യം ദ്രിശ്യമാണ്. ഇത് സംസാരിക-സ്ഥല-കാലങ്ങള്‍ക്കു ('age of consent’ laws, child-marriage conventions or other cultural contexts ) ലക്ഷ്യമാക്കാത്തതാണ് .ആറു വയസ്സുക്കാരി മദീനയില്‍ ആയാലും കേരളത്തില്‍ ആയാലും ആറുവയസ്സുക്കാരിയാണ് !

മുതിര്‍ന്നവരും കുട്ടിയും തമ്മില്‍ ഉള്ള ലൈഗിക ബന്ധം ഉണ്ടാക്കുന്ന ദോഷം, കുട്ടിയുടെ ന്യൂറോ-ഫിസിയോളജിക്കലും, സൈക്കോളജിക്കലുമായ പക്വതയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു . രൂത്ത്, ഹെന്രി കീപ്സ് ( (Kempe and Kempe 1978: 60) ശിശുക്കളുടെ മേല്‍ നടത്തുന്ന ലൈഗിക പീഡനത്തെ വീവരിക്കുന്നത് ഇപ്രകാരമാണ് " ‘the involvement of dependent, developmentally immature children and adolescents in sexual activities that they do not fully comprehend, to which they are unable to give informed consent " മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ ഉള്ള ലൈഗികത തെറ്റാണ് കാരണം ലൈഗികതയെ എന്താണെന്ന് വിവേചിച്ചു അറിയാന്‍ കുട്ടികള്‍ക്കാന്നുന്നില്ല, ഇത് കുട്ടികള്‍ ആയിരിക്കുന്ന ഡിവെലപ്മന്‍റെ പ്രൊസിജറിനെ ദോഷക്കരമായി ബാധിക്കാം. ബാല്യക്കാലത്തില്‍ ഉണ്ടാക്കുന്ന സംഭ്രമിപ്പിക്കുന്ന അനുഭവങ്ങള്‍ കൊഗ്നിറ്റീവ് ഗ്രോത്തിനെ ദോഷക്കരമായി ബാധിക്കാം എന്നും , കുട്ടിയുടെ വളര്‍ച്ചയ്ക്കു പരിപോഷണക്കരമായ സൈക്കോളജിക്കള്‍ ചുറ്റുപ്പാട്ട് ആവിശ്യക്കരമാണെന്നും പഠനങ്ങള്‍ ഉണ്ട് . (Gerhardt 2004). ശിശുക്കളും മുതിര്‍ന്നവരും തമ്മില്‍ ഉള്ള ലൈംഗികവേഴ്‌ച ശാരീരകമായും കുട്ടിയെ മുറിവ് ഏല്‍പ്പിക്കാവുന്നതും മരണത്തിലോട് വരെ നയിക്കാവുന്നതുമാണ്. ഇതിനൊപ്പം ചെറുപ്പത്തില്‍ ബലാല്‍ക്കാരത്തിലൂടെ നടക്കുന്ന ലൈഗിക ബന്ധത്തില്‍ നിന്നുള്ള സൈക്കോളജിക്കല്‍ ട്രോമ കുട്ടിയുടെ മസ്തിഷ്കത്തില്‍ ദോഷക്കരമായ പ്രഭാവം ഉണ്ടാക്കുന്നതാണ് . ( ow.ly/3U77306u3y4 ) ഇത് അവരെ അക്രമക്കാരികള്‍ ആകാനും സാധ്യതയുണ്ട്. ശിശുപീഡക്കരില്‍ 35% ത്തോളം ആളുകളും അവരുടെ ശൈശവത്തില്‍ ലൈഗിക ആക്രമണത്തിന് വിധേയം ആയിട്ടുണ്ടെന്ന് നിരിക്ഷിച്ചിട്ടുണ്ട്. ( ncbi.nlm.nih.gov/pubmed/11731348 ).
ജനീവയില്‍ 1924യിലെ League of Nations Declaration of the Rights of the Child മുതല്‍ തന്നെ കുട്ടികള്‍ കുട്ടികള്‍ വികസ്വര-വ്യക്തികള്‍ ( still developing humans ) ആണെന്നും ആയതിനാല്‍ അവര്‍ക്കു മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകമായ കരുതലും , നിയമസംരക്ഷണവും ആവിശ്യമുണ്ട് എന്ന ചിന്ത രാജ്യന്തരപരമായി ശക്തിപ്രാപിച്ചു. 1989യിലെ UN Convention on the Rights of the Childയില്‍ ശാസ്ത്രീയവും , ലെജസ്ലേറ്റിവുമായ പുരോഗതിയുടെ തിരിച്ചറില്‍ ശൈശവ-കൌമാരക്കാലം എന്നത് മനുഷ്യ വളര്‍ച്ചയിലെ അതി പ്രധാനപ്പെട്ടക്കാലഘട്ടം ആണെന്നും , അവര്‍ മുതിര്‍ന്നവര്‍ അല്ലായെന്നും , മുതിര്‍ന്നവര്‍ ആയി പരിഗണിക്കാന്‍ പാടില്ല എന്നും തീരുമാനം എടുത്തു. കുട്ടിക്കള്‍ക്കു ആയതിനാല്‍ തന്നെ അവരുടെ ശരീരത്തിനെ മുതിര്‍ന്ന ഒരാള്‍ക്ക്‌ ഉപയോഹിക്കാന്‍ ഉള്ള കണ്‍സെന്റെ കൊടുക്കാന്‍ സാധ്യമല്ല , അങ്ങനെ ഉള്ള ഉപയോഹങ്ങള്‍ ച്യൂഷണങ്ങളില്‍ എത്തും .
മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ ഉള്ള ലൈഗിക ബന്ധം ഹാനികരമാക്കുന്നത് അടിസ്ഥാനപരമായി അത് നയിക്കുന്ന സൈക്കോളജിക്കല്‍ ഇന്‍ട്രൂഷന്‍ കൊണ്ടും , ഇന്റിമെസിയുടെ അതിക്രമിക്കണത്താലും ആണ് .ഇത് പീഡനത്തിലെ ട്രോമയും ആയി കോറിലീറ്റീവ് ചെയ്യാവുന്നതാണ്. ഇതിന്റെ അര്‍ഥം മുതിര്‍ന്നവരും ആയി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുന്ന കുട്ടികള്‍ എല്ലാരും അതിനെ പീഡനമായി കാണുന്നു എന്നല്ല. കുട്ടിയെ ബലാല്‍ക്കാരമായി അല്ലാതെ ലൈഗികമായ ആസ്വാദനതിനു പ്രേരിപ്പിക്കുന്ന മുതിര്‍ന്നവരും ഉണ്ട് . അവര്‍ വാസ്‌തവമായി കുട്ടിയ്ക്കു സുഖം നല്‍ക്കാന്‍ ആഗ്രഹിച്ചാണ് അത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുന്നത് എങ്കിലും കുട്ടിയുടെ ലൈഗിക-അജ്ഞത കൊണ്ടും , ശാരീരക, മാനസിക ഘടനയിലെ വ്യത്യാസം കൊണ്ടും അവ എല്ലാം അന്തിമമായി കുട്ടിയ്ക്കു അപകടകരം ആകുന്നു . ഇതിനൊപ്പം ശിശുക്കളെ റേപ്പ് ചെയ്യുന്ന സൈക്കോപാതുകള്‍ നടത്തുന്ന പ്രേകടമായ ക്ഷതവും ഉണ്ട് . കുട്ടികള്‍ ഭയം കൊണ്ടും , പീഡിപ്പിക്കുന്ന ആളോട്‌ അനുകബയ്ക്കു സമാനമായ ട്രോമാ-ബോണ്ടിംഗ് (ow.ly/Yhwc306u6VI )ഉണ്ടാക്കാനും പീഡന വിവരം പുറത്തു പറയാതെ ഇരിക്കാനും സാധ്യതയുണ്ട് . ചില അവസരങ്ങള്‍ തന്നെ ദ്രോഹിക്കുക ആണെന്ന് തിരിച്ചു അറിയാന്‍ പോലും അവര്‍ക്കു സാധ്യം ആകാതെ വരാം .

ശിശുവും ആയി മുതിര്‍ന്നവര്‍ നടത്തുന്ന ലൈഗിക ബന്ധം എല്ലാ അവസരത്തിലും ഹാനികരമാണ് . കുട്ടിയ്ക്കു സ്വയം സംരക്ഷിക്കാനും , പ്രതിരോധിക്കാനും പരിധികള്‍ നിര്‍മ്മിക്കാനും സാധ്യം ആകാത്ത പ്രവൃത്തിയിലേയ്ക്കു ആണ് അവന്‍ /അവള്‍ നയിക്കപ്പെട്ടുന്നത്. കുട്ടിയുടെ ഓട്ടോണമിയും സ്വയം നിര്‍ണ്ണയ അവകാശവും അതിക്രമിക്കപ്പെട്ടുന്നു. ഇത് കുട്ടിയുടെ ഡിവെലപ്മന്റെല്‍ എക്സ്പിരിയന്സിനെ അലങ്കോലപ്പെടുത്തുന്നു .നൈസര്‍ഗ്ഗികമായി, സ്വന്തം അധീനതയില്‍ തിരിച്ചു അറിയേണ്ട ഒന്നാണ് ഒരുവന്റെ/ളുടെ ലൈഗികതയും അതിന്റെ രീതികളും . അതിനുള്ള കുട്ടിയുടെ അവകാശത്തെ കവര്‍ന്നെടുക്കുക ആണ് പീഡോഫിലയ്ക്കു ബന്ധത്തില്‍. അതിനാല്‍ തന്നെ ഇത് ഒരിക്കലും ന്യായിക്കപ്പെട്ടാവുന്നതല്ല. ഒറ്റപ്പെട്ട വ്യക്തിയാനുഭവങ്ങളും അതിനു മുകളില്‍ കെട്ടിയെടുക്കുന്ന ഉപാഖ്യാനങ്ങളും കൊണ്ട് ശിശുകളെ കാമപൂര്‍ത്തിക്കരണത്തിനായി ഉപയോഹിക്കാന്‍ ഉള്ള ന്യായികരണങ്ങള്‍ കണ്ടെത്തുന്നത് ശരിയല്ല .

Wednesday, 9 November 2016

പതിനെട്ടിന്‍റെ പടിവാതില്‍ക്കല്‍

വളരുക എന്ന പ്രക്രീയയ്ക്കു നാലായിരം കോടിയില്‍ കുറയാത്ത ചരിത്രമുണ്ട്. വളരുന്നത്‌ എന്തും ഭിന്നിക്കുക എന്ന ജീവന്‍റെ  നൈസര്‍ഗ്ഗ സ്വഭാവത്തില്‍ നിന്നും ഒത്തു ചേരുന്നതിന്റെയും സംഘടിക്കുന്നതിന്റെയും അതിജീവന മേന്മയുടെ തിരിച്ചറിവിന്‌ ആദ്യ കോളനി കൂടിയ പുരാണബാക്റ്റീരിയക്കളോളം ചരിത്രമുണ്ട്. അത്തരമൊരു ചരിത്രാതീത ബോധ്യത്തിന്‍റെ  വചനങ്ങള്‍ ജീവന്‍റെ പുസ്തകത്തില്‍ നുക്ളിക് ആസിഡിനാല്‍ എഴുതി സുക്ഷിച്ചത്തിന്റെ ശേഷിപ്പ് ആണ്, കീബോര്‍ഡില്‍ കുത്തി കുറിക്കുന്ന ഈ ഞാനും, വായിക്കുന്ന നിങ്ങളും, അങ്ങനെ ഒരു സാധ്യതയ്ക്കു കാരണം ആയ അനേകം ആളുകളും.

മരത്തില്‍ നിന്ന് ഇറങ്ങി ആഫ്രിക്കന്‍ സവാനയുടെ മണ്ണില്‍ ഇരതേടാന്‍ തുടങ്ങീയ വാനരുടെ പിന്‍തലമുറയില്‍ ഹോമോസാപ്പിയന്‍സ് എന്നൊരു ഒറ്റ സ്പീശ്യസ് മാത്രം ബാകി ഉള്ളവയില്‍ എല്ലാം ആധിപത്യം സൃഷ്ടിച്ചു അതിജീവിച്ച് വികസിച്ചു . ഇതിനു കാരണം ഭാഷയാലും തുടര്‍ന്നു സാംസ്കാരികമായ മുദ്രകളും , അന്യോന്യമായി സൂക്ഷിക്കാവുന്ന വിശ്വാസങ്ങളാലും തലമുറക്കളിലോട്  വരെ പകര്‍ന്നു കൊടുക്കാവുന്ന സഹകരണത്തിന്റെ സന്ദേശത്താല്‍ ആയിരുന്നു.

സാമൂഹികത്തയിലൂടെ മനുഷ്യന്‍ ആര്‍ജ്ജിച്ചു എടുത്ത സമകാലിക ജീവിത രീതിയില്‍ 18 വയസ്സില്‍ പ്രായപൂര്‍ത്തിയാക്കുന്നു എന്നാണ് മൗലികതത്വം. പ്രായം പൂര്‍ത്തി ആകുന്നത് ഒരാള്‍ മരിക്കുബോള്‍ ആണ് , ആയതിനാല്‍ തന്നെ പ്രായപൂര്‍ത്തി എന്നത് വിശദിക്കരണം അവിശ്യമുള്ള ജാർഗൻ ആണ് . അധികം പേരിലും ശാരീരിക വളര്‍ച്ചയുടെയും മാനസിക വളര്‍ച്ചയുടെയും മൂര്‍ധന്യം പതിനെട്ടിന്റെ ഒപ്പം എത്തിച്ചെരുന്നതായി നിരിക്ഷിച്ചിട്ടുണ്ട്. മാനസിക വളര്‍ച്ച എന്നത് തലച്ചോറിന്റെ മുന്നില്‍ ഇരിക്കുന്ന പ്രീഫ്രോന്ടല്‍ മേഖലയുടെ വികാസമായി കണ്ടാല്‍ ഇത് 25 വരെ നീളും എന്നാണ് നാഡീശാസ്‌ത്ര പഠനത്തില്‍ നിന്നുള്ള നിരൂപണം. പൌരാണിക എതെന്‍സില്‍ പടയാളിയാക്കാന്‍ ഉള്ള പ്രായപരിധിയായിരുന്നു 18. പിന്നിട്ട് വന്ന പല രാജ്യങ്ങളിലും ഈ രീതിയില്‍ പിന്തുടര്‍ന്നു. ഇന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പ്രായം 18 യിനു അടുത്താണ്.
സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളോട് കൂടിയ ഭരമേല്‍പ്‌ ആണ്. ഏതാനം മണിക്കൂറൂകള്‍ കഴിഞ്ഞു ഞാന്‍ ഉറങ്ങി എഴുന്നേയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ( as for now ;) ) രാജ്യത്തിന്‍റെ  പൌരന്‍ ആയിയാണ്. ഇതിനൊപ്പം കഴിഞ്ഞ 18 വര്‍ഷങ്ങള്‍  പരിപാലിച്ചു നിന്ന പല ആനുകൂല്യങ്ങളുടെയും നഷ്ടപ്പെട്ടല്‍ കൂടിയാണ് പതിനെട്ടാം പിറന്നാള്‍. 

Tuesday, 18 October 2016

പ്ലാസ്റ്റിക് മുട്ട !!

ചൈനീസ് പ്ലാസ്റ്റിക് മുട്ടകള്‍ ഇല്ല എന്ന് പലരും ഓണ്‍ലൈന്‍ വഴി പ്രചാരം നടത്തുന്നത് കാണുന്നു. ഇത് തീര്‍ത്തും തെറ്റായായ കാര്യമാണ്. ആമസോണില്‍ പോയാല്‍ കാണാം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് മുട്ടകള്‍ പത്തെണ്ണത്തിനു ഇരുനൂറ്റി അറുപത്തിയഞ്ചു രൂപ എന്ന നിരക്കില്‍ ലഭ്യം ആണെന്ന് .
അതായത് സാധാരണ കോഴി ഇട്ടുന്ന മുട്ട നാല് രൂപയ്ക്കു ചന്തയില്‍ കിട്ടുബോള്‍ അതിന്റെ ഷേപ്പില്‍ ഉള്ള അച്ചില്‍ തീര്‍ത്തു എട
ുക്കുന്ന അലങ്കാരത്തിനു മാത്രം കൊള്ളാവുന്ന മുട്ടയ്ക്കു ഒന്നിനു 26 രൂപയോളം ചിലവ് വരും. ഇവിടെയാണ് " റെസില്‍, സോഡിയം ആല്‍ഗനേറ്റ് " എന്നിവയുപയോഗിച്ചു ആര്‍ക്കും മനസ്സില്‍ ആകാത്ത വിധത്തില്‍ മഞ്ഞക്കരുവും വെള്ളക്കരുവും, വേവിക്കുബോള്‍ ഘനീകരിക്കുന്ന സിന്തറ്റിയ്ക് ആള്‍ബുമിന്‍ പ്രോട്ടീന്‍ ഒകെ ഉണ്ടാക്കി ( എങ്ങനെ എന്ന് ചോദിക്കരുത് )നാലു രൂപയ്ക്കു വില്‍ക്കുന്നത് എന്ന് പറയുന്നത് !  ഇങ്ങനെ ഒന്ന്‍ ശരിക്കും ഉണ്ടെങ്കില്‍ ആയിരക്കണക്കിനു രൂപ ഒരണ്ണത്തിനു വില വരാവുന്ന മുട്ടകള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി ചാര്‍ജ്ജ് എല്ലാം സഹിച്ചു നമ്മള്‍ക്കു നാലു രൂപയ്ക്കു എത്തിച്ചു തരുന്ന കച്ചവടക്കാര്‍ മണ്ടന്മാര്‍ തന്നെ !!

Friday, 14 October 2016

ബോബ് ഡിലന്‍, ശാസ്ത്രജ്ഞന്‍മാരുടെ പ്രീയ ഗാനരചയിതാവ്

അറുപതുകളിലെ അമേരിക്കന്‍ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിന്റെ കുറിപ്പുകള്‍ ആണ് ബോബ് ഡിലന്‍റെ രചനകളില്‍ ഉള്ളത് എന്ന് പറയാം . ബ്ലോവിംഗ് ഇന്‍ ദ് വിന്‍ഡ്, ദി ടൈംസ് ദെ ആര്‍ ചെയ്ഞ്ചിംഗ് തുടങ്ങിയ ഗാനങ്ങള്‍ യുദ്ധവിരുദ്ധ, മനുഷ്യാവകാശ മുന്നേറ്റങ്ങളുടെ പ്രതീകങ്ങള്‍ ആയിരുന്നു . പുരസ്‌കാര സമിതിയുടെ വാക്കുകളില്‍ പരമ്പരാഗത അമേരിക്കന്‍ ഗാനപാരമ്പര്യത്തില്‍ നവ്യമായ കാവ്യാനുഭവം വിളക്കിച്ചേര്‍ത്തതിനാണ് ബോബ് ഡിലന് നോബല്‍ പുരസ്‌കാരം നല്‍ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും ബോബ് ഡിലന്‍ എങ്ങനെയാണ് ശാസ്ത്രജ്ഞന്‍മാരുടെ പ്രീയപ്പെട്ട ഗാനരചയിതാവ് ആകുന്നത് എന്നാണ് ഞാന്‍ ഇനി വിശദിക്കരിക്കാന്‍ പോകുന്നത്.
വൈദ്യശാസ്ത്ര ജേര്‍ണലുകളില്‍, പഠനവിവരങ്ങളില്‍, കത്തുകളില്‍ ഒകെയും ആയി നൂറുകണക്കിന് പ്രാവിശ്യം ആണ് ബോബിന്റെ വരികള്‍ ഉദ്ധരിക്കപ്പെട്ടുന്നത്. സ്വീഡനിലെ കാരോളിംനക്സ ഗവേഷണസ്ഥാപനത്തിലെ ഒരു കൂട്ടം ശാസ്ത്രജ്ജന്മാര്‍ 2014യില്‍ നടത്തീയ നിരിക്ഷണത്തില്‍ വൈദ്യശാസ്ത്രമേഖലയില്‍ തന്നെ 727 പ്രാവിശ്യമാണ് ബോബിന്റെ വരികള്‍ ശാസ്ത്രറിപ്പോര്‍ട്ടുകളില്‍ തലക്കെട്ട് ആയും ഉപശീഷകം ആയും സൈറ്റ് ചെയ്തത്.
  • Like a rolling histone: 'Epigenetic regulation of neural stem cells and brain development by factors controlling histone acetylation and methylation
  • Blowing in the wind: 'Nitric oxide and inflammation: The answer is blowing in the wind
  • Knockin' on pollen's door: 'Live cell imaging of early polarisation events in germinating Arabidopsis pollen
  • A slow train is coming: 'Dietary nitrate – a slow train is coming
എന്നിവ ഇവയില്‍ ചില ഉദാഹരണങ്ങള്‍ ആണ്. 135 പ്രാവിശ്യം ഉദ്ധരിക്കപ്പെട്ട ദി ടൈംസ് ദെ ആര്‍ ചെയ്ഞ്ചിംഗ് ആണ് ബോബിന്റെ ഏറ്റവും അധികം സൈറ്റ് ചെയ്യപ്പെട്ട ഗാനം, 36 ലേഖനങ്ങളില്‍ ബ്ലോവിംഗ് ഇന്‍ ദ് വിന്‍ഡും ക്വോട്ട് ചെയ്യപ്പെട്ടു. വൈദ്യശാസ്ത്രജ്ജന്മാരുടെ ഇടയില്‍ മാത്രമല്ല മനഃശ്ശാസ്ത്രജ്ജന്മാരുടെ ഇടയിലും ബോബ് പ്രിയപ്പെട്ടവന്‍ തന്നെ. 2013യില്‍ പ്രസിദ്ധികരിച്ച സൈക്കോഅനാലിറ്റികല്‍ പേപ്പറിന്റെ തലക്കെട്ട്‌ "Bringing it all back home: how I became a relational analyst" എന്നായിരുന്നു. 1983യില്‍ പ്രസിദ്ധമാക്കിയ ബോബിന്റെ ഡോണ്‍ ഫോള്‍എപാര്‍ട്ട് ഓണ്‍ മി ടൂനൈറ്റ് എന്ന ഗാനത്തില്‍ വൈദ്യചികിത്സകന്‍ ആകാനുള്ള താല്പര്യം ഈവരികളില്‍ വായിച്ചു എടുക്കാവുന്നതാണ്. "I wish I'd have been a doctor... Maybe I'd have saved some life that had been lost ..Maybe I'd have done some good in the world.." ബോബിന് ഡോക്ടര്‍ ആകാന്‍ സാധിച്ചില്ല എങ്കിലും അനേകം വൈദ്യശാസ്ത്രജ്ജന്മാരേ ഗുണവത്തായ തരത്തില്‍ പ്രചോദിപ്പിക്കാന്‍ സാധിച്ചു എന്നത് വസ്തുതയാണ്. reference : http://www.bmj.com/content/351/bmj.h6505

Wednesday, 12 October 2016

കളിപ്പാട്ടങ്ങളും ജെന്‍ഡര്‍ റോളുകളും !!

ഫേസ്ബുക്കില്‍ നിന്ന് കണ്ട ഒരു കമന്റെ ആണ് സ്ക്രീന്‍ഷോട്ടില്‍ .
സമാനമായ വാദം തന്നെ ഒരു വിധത്തില്‍ അല്ലായെങ്കില്‍ മറ്റൊരു വിധത്തില്‍ പലരില്‍ നിന്ന് കേട്ടിട്ടുണ്ട്. ആയതിനാല്‍ തന്നെ ഇത് അനൂകാലിക സാമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു ധാരണയാണെന്നും, വിശദിക്കരണം ആവിശ്യം ഉണ്ടെന്നുള്ള ഉള്ള അനുമാനത്തില്‍, പേര് മറച്ചു ഇവിടെ വിശദം ആകാന്‍ ശ്രമിക്കുക ആണ്. തങ്ങളുടെ മകള്‍ പാവക്കുട്ടിയും ആയി കളിക്കാന്‍ പാടില്ല എന്നോ, അവളുടെ കളിപ്പാട്ടങ്ങള്‍ എല്ലാം കത്തിച്ചു കളയണം എന്നോ പറയുന്നില്ല. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെയും, അവയുടെ തരത്തിലുടെയും സാമൂഹ്യവത്‌കരണപ്രക്രിയ നടക്കുന്നുണ്ട്. ആണ്‍ പെണ്ണ് ജെന്ടെര്‍ റോളുകളെ നിര്‍ണ്ണയിക്കുന്നവയാണ് അതില്‍ പലതും. ഇത് മാത്രമല്ല രണ്ടോ, മൂന്നോ വയസ്സ് പ്രായം ഉള്ള കുട്ടി സോഷലിസേഷന്‍റെ ഭാഗം തന്നെയാണ്. അവള്‍/അവന്‍ തന്നെ പോലെയുള്ള മുതിര്‍ന്ന പുരുഷന്മാര്‍ /മുതിര്‍ന്ന സ്ത്രികള്‍ എന്ത് ചെയ്യുന്നു, ചെയ്യാതെ ഇരിക്കുന്നു. തന്നെക്കാളും കുറച്ചു കൂടി പ്രായം ഉള്ള കുട്ടികള്‍ എന്തൊക്കെയാണ് കളിക്കുന്നത്, എങ്ങനെ ആണ് കളിക്കുന്നത്. വസ്തുക്കളെയും ആളുകളെയും ഗ്രൂപ്പ് ആയി തിരിച്ചു, അതിന് സ്വഭാവങ്ങള്‍ ചാര്‍ത്തി കൊടുക്കുന്ന പ്രായം കൂടിയാണ് ഇത് ! പെണ്ണ് കുട്ടികള്‍ പാവ വച്ച് കളിക്കാന്‍ പാടില്ല എന്നോ, അവര്‍ എല്ലാരും നിര്‍ബന്ധം ആയി ബസ്സും കാറും വച്ച് കളിയ്ക്കാന്‍ പാടുള്ളൂ എന്നോ അല്ല പറയുന്നത്. കുട്ടികളുടെ കളിപ്പാട്ട നിര്‍ണ്ണയത്തില്‍ സാമൂഹികമായി ചാര്‍ത്തിപ്പെട്ടുന്ന bias ഉണ്ടെന്ന് മനസ്സില്‍ ആകുക. എങ്കിലും അവന്‍/ അവളുടെ ലിംഗത്തിന് അടിസ്ഥാനം ആകി അല്ലാതെ സ്വന്തം അഭിരുചിയും താല്‍പര്യവും അനുസരിച്ച് കളിപ്പാട്ടനങ്ങളും കളിക്കളും നടത്താന്‍ ഉള്ള സാധ്യത മാതാപിതാക്കള്‍ ആയി നടത്തുക എന്നെ പറയാന്‍ പറ്റൂ. സാമൂഹികതയുടെ ഭാഗമാക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള കുട്ടിക്കളില്‍ കൃതിമായി വേര്‍തിരിച്ചു കാണാവുന്ന വ്യത്യാസങ്ങള്‍ ലിംഗാടിസ്ഥാനത്തില്‍ കളിപ്പാട്ടങ്ങളുടെയും, നിറങ്ങളുടെയും, ഒകെയും കാര്യത്തില്‍ ഉണ്ടെങ്കിലും. പ്രോട്ടോ സോക്ഷിലൈസെക്ഷന്‍ എന്ന് വിളിക്കാവുന്ന ഒരു വയസ്സില്‍ താഴെയുള്ള ശിശുക്കളില്‍ നടത്തീയ പഠനങ്ങളില്‍ ആണ് പെണ്ണ് വേര്‍തിരിവുക്കള്‍ നിറങ്ങളുടെയും കളിപ്പാടങ്ങളുടെയും കാര്യത്തില്‍ ഉണ്ടാക്കുന്നില്ല എന്നാണ് കണ്ടെത്തിയത്. ആണ് കുട്ടിക്കളും പെണ്കുട്ടികളും ഒരു പോലെ reddish shade പ്രേഫെര്‍ ചെയ്യുന്നു, കൂര്‍ത്ത ഷേപ്പുക്കളില്‍ നിന്ന് ഗോള ഷേപ്പുക്കള്‍ താല്പര്യപ്പെട്ടുന്നു. ഇത് മാത്രമല്ല മുതിര്‍ന്ന കുട്ടിക്കളില്‍ ഉള്ള നിറങ്ങളോടും, കളിപ്പാടങ്ങളോടും ഉള്ള gender specific attraction പരസ്പരം മാറ്റാന്‍ സാധിക്കുന്നതും ആണ്. Which suggests the gender specific toys preference in comparatively elder kids is acquired rather than biological. അവലംബം : Infants' preferences for toys, colors, and shapes: sex differences and similarities. Jadva V, Hines M, Golombok S. Arch Sex Behav. 2010 Dec;39(6):1261-73. doi: 10.1007/s10508-010-9618-z. Epub 2010 Mar 16. PMID:20232129
ഇനി ഒരു വ്യക്തി അനുഭവം കൂടി പറഞ്ഞാല്‍. എനിക്ക് ചെറുപ്പത്തില്‍ പാവങ്ങള്‍ ആയി കളിക്കുന്നത് വലിയ ഇഷ്ടം ആയിരുന്നു. സ്ലീപിംഗ് സൈസില്‍ ഉള്ള ടെഡി ബിയറും, ബാര്‍ബിഡോളും ഒകെ ഇഷ്ടം പോലെ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട് .ഇതിനൊപ്പം കളിതോക്കുകളുടെയും വലിയ ശേഖരം.

Saturday, 17 September 2016

ആണ്‍കുട്ടികള്‍ ജനിക്കുന്നത് എങ്ങനെ ?

ഭ്രൂണവളര്‍ച്ചയില്‍ ആണായി വളര്‍ച്ച പ്രാപിക്കുന്നത് ക്രോമോസോമുകളില്‍ ഇരുപത്തിമൂന്നാം ജോഡിക്കളില്‍ ഒന്ന് പിതാവില്‍ നിന്ന് വരുന്ന Y ക്രോമോസോം ആയതിനാല്‍ ആണെന്ന ധാരണ ഹൈസ്കൂള്‍ ജീവശാസ്ത്ര ക്ലാസ് കഴിഞ്ഞ മികവരിലും ഇന്ന് സാധാരണം ആണ്. എന്നാല്‍ ഇത് അത്ര ശരിയല്ല എന്നത് ആണ് വസ്തുത. ജനിതിക കോഡില്‍ രണ്ട് XX ക്രോമോസോം ഉണ്ടായിട്ടും ഭൌതിക ശാരീരികതയില്‍ ആണായിരിക്കുന്നവര്‍ ഉണ്ട്. ( ഡി ലെ ചാപ്പലെ സിന്‍ഡ്രം എന്നാണ് ഇതിനു പറയുന്നത് കാരണം ഇദ്ദേഹം ആണ്, ഇങ്ങനെ ഒരുസവിശേഷത കണ്ടെത്തുന്നത്. ) ഇത് പോലെ XY ഉം ആയി ക്രോമോസോം കൂട്ടം ഉണ്ടായിട്ടും പെണ്ണായി ഭൌതിക രൂപവും ശാരീരിക ഘടനയും ഉള്ളവര്‍ ഉണ്ട് സ്വയര്‍ സിന്‍ഡ്രം എന്നാണ് പറയുന്നത്. യദാര്‍ത്ഥത്തില്‍ Y ക്രോമോസോമിന്റെ അറ്റത്തുള്ള കുറച്ചു ഡിയെന്‍എക്കളുടെ കൂട്ടമാണ് ആണ്‍ ശാരീരികത നല്‍ക്കുന്നത്, ഇതിനെ SRY ജീന്‍ എന്നാണ് വിളിക്കുന്നത്. "sex determining region of the Y chromosome " എന്നതിന്റെ ചുരുക്കെഴുത്താണ് ഇത്. പിതാവിന്റെ ജനിതിക കോഡില്‍ ഒരു ജോഡിയായി ആണ് ക്രോമോസോംസ് ഇരിക്കുന്നത് എന്ന് പറയാം. അവ ജോഡി പിരിഞ്ഞു പകുത്തെടുക്കുന്നത് മീയോസിസ് വിഭജനം വഴിയാണ്. അങ്ങനെ വിഭജിക്കുബോള്‍ അടുത്തുള്ള Y ക്രോമോസോമില്‍ നിന്ന് SRY യുള്ള ഡിയെന്‍എക്കള്‍ X ക്രോമോസോമിനോപ്പം വരുന്നതും, അങ്ങനെ വന്ന ബീജം അണ്ഡവും ആയി കൂടി ചേര്‍ന്ന് ഭ്രൂണവും തുടര്‍ന്ന് കുട്ടിയുടെ ജനനവും സംഭവിക്കുന്നത് കൊണ്ടാണ് ഡി ലെ ചാപ്പലെ സിന്‍ഡ്രം സംഭവിക്കുന്നത് എന്ന് പറയാം.( males with XX homozygous pair ).ഇത് പോലെ സ്വയര്‍ സിന്‍ഡ്രത്തില്‍ കാര്യം വാഹകരില്‍ ഒരു Y ക്രോമോസോം ഉണ്ടെങ്കിലും അതില്‍ ഉള്ള SRY പ്രവര്‍ത്തനരഹിതം ആയിരിക്കും, അത് കൊണ്ട് തന്നെ ആണായി അല്ലാതെ പെണ്ണായി തന്നെ വളരുക്കയും ജീവിക്കയും ചെയ്യും. പ്രത്യേകമായ ഓരോ ശാരീരിക ഘടനയുടെ നിര്‍ണയത്തിനായി സിഗ്നല്‍ കൊടുക്കുന്ന പ്രത്യേകമായ ഡിയെന്‍എയുടെ ഭാഗമാണ് ജീനുകള്‍ . മനുഷ്യ ഭ്രൂണം ആദ്യത്തെ ഒന്നര മാസത്തോളം സമയം ലൈഗികമായി സമഭാവത്തില്‍ ആണ് വളരുന്നത്. ഈ സമയത്തിന്റെ ഒടുവില്‍ ആണ് SRY ജീന്‍ അതിന്റെ ആക്ടീവ് ആയ പ്രവര്‍ത്തനം തുടങ്ങുന്നത്.ഒരു ആഴ്ചയോട് കൂടി SRY അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ കര്‍ത്തവ്യം ചെയ്തു എന്ന് പറയാം, യൂണിസെക്സ് ഗ്രന്ഥിയെ ആണ്‍ വൃക്ഷണം ആയി മാറ്റുന്നു എന്നത് ആണ് അത്. SRY ജീന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ചോദിച്ചാല്‍. അത് ട്രാന്‍സ്ക്രീപ്ക്ഷന്‍ ഫാക്ടര്‍ എന്ന പ്രോട്ടിനെ കോഡ് ചെയ്യുന്നു, കോശമര്‍മ്മത്തില്‍ ( cell nucleus ) യില്‍ ഇരിക്കുന്ന ജനിതിക പദാര്‍ത്ഥം ആണ് ശാരീരിക സവിശേഷതകളും ഘടനയും നിര്‍ണയിക്കുന്നത് എന്ന് അറിയാമെല്ലോ. മുകളില്‍ കോഡ് ചെയ്യപ്പെട്ട ട്രാന്‍സ്ക്രീപ്ഷന്‍ ഫാക്ടര്‍ കോശ മര്‍മ്മത്തിലെ ജനിതിക പദാര്‍ത്ഥത്തിലെ ചില ജീനുകളുടെ പ്രവര്‍ത്തനത്തെ ഓണ്‍ ആകുകയും ഓഫ് ആകും ചെയ്യും വഴിയാണ് ഇത് സാധ്യം ആകുന്നത്.
ഭ്രൂണത്തില്‍ വൃക്ഷണഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന പ്രധാന ഹോര്‍മോണുകളില്‍ ആദ്യത്തെ ആന്‍റൈ മുലെറിയന്‍ ഹോര്‍മോണ്‍ ( AMH) യാണെന്ന് പറയാം. ഇതിനൊപ്പം റ്റെസ്റ്റാസ്റ്ററോൻ എന്ന ആഡ്രോജെനിയ്ക് ഹോര്‍മോണും ഇത് ഉല്‍പാദിക്കുന്നുണ്ട്. രക്തത്തിലൂടെ കടന്നു ചെന്നു ഭ്രൂണ ശരീരത്തിലെ പേശിക്കളും, നാഡിക്കളും, എല്ലുകളും ഒകെ ഇവയാല്‍ നിയന്ത്രിക്കപ്പെട്ടുന്നു. ഭ്രൂണത്തില്‍ ആദ്യമായി രണ്ട് സെറ്റ് ലൈഗിക നാളങ്ങള്‍ (reproductive tract) ഉണ്ട്. വോള്‍ഫ്ഫിയന്‍ നാളവും, മുലെറിയന്‍ നാളവും ആണ് അവ. ഇതില്‍ ആദ്യത്തില്‍ നിന്ന് ആണ് ആണ്‍ അവയവങ്ങള്‍ ആയ വാസ് ഡിഫെറെന്‍സ്‌, സെമിനല്‍ വെസികില്സ് തുടങ്ങീയവ ഉണ്ടാക്കുന്നത്. മുലെറിയന്‍ നാളത്തില്‍ നിന്ന് ആണ് ഓവിഡക്റ്റുകള്‍, ഗര്‍ഭാശയം തുടങ്ങീയവ ഉണ്ടാക്കപ്പെട്ടുന്നത്.
SRY ജീന്‍ ഉണ്ടായിരുന്ന ഭ്രൂണങ്ങളില്‍ വൃക്ഷണഗ്രന്ഥി ഉണ്ടാക്കുകയും ആത AMH ഉല്‍പാദിപ്പിക്കയും ചെയ്യും എന്ന് പറഞ്ഞല്ലോ. പേര് സൂചിപ്പിക്കുന്നത് പോലെ മുലെറിയന്‍ നാളത്തിലെ ഉന്‍മൂലനം ആണ് ഈ ഹോര്‍മോണിന്റെ പ്രധാന ലക്‌ഷ്യം. ഭ്രൂണം രണ്ടര മാസം വളര്‍ച്ച നേട്ടുന്ന സമയത്ത് സാരവത്തായ അളവില്‍ റ്റെസ്റ്റാസ്റ്ററോൻ നിര്‍മ്മിക്കാന്‍ തുടങ്ങിയെന്നു കാണാം.ഇത് വോള്‍ഫ്ഫിയന്‍ നാളത്തിന്റെ വളര്‍ച്ചയിലോടും, പ്രത്യേകമായ അവയവങ്ങള്‍ ആയുള്ള വിഭജനത്തിലോടും നയിക്കും. എന്നാല്‍ പെണ്ണ് ഭ്രൂണം മുലെറിയന്‍ നാളത്തിനെ നിലനിര്‍ത്തുക്കയും, മതിയായ റ്റെസ്റ്റാസ്റ്ററോൻ ഇല്ലാത്തതിനാല്‍ വോള്‍ഫ്ഫിയന്‍ നാളം നശിക്കപ്പെട്ടുക ചെയ്യും . ആന്തരികമായ വ്യതിയാനം നേരത്തെ സംഭവിക്കുന്നു എങ്കില്‍ തന്നെ, ഭ്രൂണവളര്‍ച്ച മൂന്നു മാസം കഴിയാതെ ആണ്‍ പെണ്‍ ഭ്രൂണങ്ങള്‍ തമ്മില്‍ പുറമേ ദൃശ്യമായ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടാക്കില്ല.
ജെനിറ്റിക്കള്‍ ട്യൂബ്ര്‍സെല്‍ എന്ന ഒറ്റ അവയവത്തില്‍ നിന്നാണ് പീനിസും , ക്ലൈറ്റോറിസും ഉണ്ടാക്കപ്പെട്ടുന്നത്. എങ്കില്‍ തന്നെ അഞ്ചുമാസം എങ്കിലും ആകാതെ ഇവയെ അള്‍ട്രാസൌണ്ട് സ്കാനിംഗില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. വളര്‍ച്ച എത്തുന്ന ആണ്‍ കുട്ടികളില്‍ വൃക്ഷണഗ്രന്ഥി പുറമേ വൃഷണസഞ്ചിയില്‍ ആണ്‍ കാണുന്നത്. എന്നാല്‍ ഭ്രൂണാവസ്ഥയില്‍ ഇത് വയറ്റിന്‍റെ ഉള്ളില്‍ തന്നെയാണ്. ഇത് പിന്നിട്ട് വൃക്ഷണസഞ്ചിയിലോട് വന്നു ഇറങ്ങുക ആണ് . ( ശാരീരിക ഉഷ്മാവില്‍ നിന്ന് താഴ്ന്ന താപനിലയിലെ ആരോഗ്യപരമായ ബീജാണുകള്‍ ഉണ്ടാക്കുക ഉള്ളൂ, ആയതിനാല്‍ ആണ് വൃക്ഷണം ആന്താരിക അവയവം ആകാതെ വെളിയില്‍ നില്‍കുന്നത്). എന്നാല്‍ ജനസമൂഹത്തില്‍ 4 ശതമാനത്തോളം കുട്ടികളില്‍ വൃക്ഷണം വയറ്റില്‍ നിന്ന് ഇറങ്ങി വരില്ല, ക്രിപ്ടോര്‍കിടിസം എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക, സര്‍ജ്ജറി കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്ന ഒന്നാണ്. പ്രവര്‍ത്തനവിധേയം ആയ SRY ജീന്‍ ഉള്ള XY ക്രോമോസോം വാഹകരില്‍ എന്നാല്‍ ചിലര്‍ക്കു റ്റെസ്റ്റാസ്റ്ററോന്‍ സ്വീകരിക്കാന്‍ ഉള്ള റിസെപ്റ്റെഴ്സ് ഇല്ലാതെ വരാം. Androgen insensitivity syndromeയെന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഇങ്ങനെ ജനിക്കയും വളരുക്കയും ചെയ്യുന്നവരെ കണ്ടാല്‍ സ്ത്രൈണ ശാരീരിക ഘടന ആയിരിക്കും, അവര്‍ ജനിതികമായി പുരുഷന്മാര്‍ ആണെങ്കിലും. ഒരു ലക്ഷത്തില്‍ ഒരാളില്‍ എന്ന തോതില്‍ AIS കാണിക്കാറുണ്ട്. യൗവനാരംഭക്കാലം വരെ മറ്റേത്തു പെണ്കുട്ടിയെ പോലെയും വളരും എങ്കിലും ഇങ്ങനെ ഉള്ള കുട്ടികളില്‍ ആര്‍ത്തവം ഉണ്ടാക്കില്ല എന്നത് ആണ് ശ്രദ്ധയമായ ആദ്യം കാര്യം.
ബാഹ്യമായ ലൈംഗികാവയവങ്ങള്‍ ഒകെയും സ്ത്രൈണ രീതിയില്‍ തന്നെ ആയിരിക്കും. പക്ഷെ ഇവരില്‍ മുലെറിയന്‍ നാളങ്ങള്‍ AMHയിന്റെ ആക്ഷനില്‍ നഷ്ടപ്പെട്ടിരിക്കും ( AMHയിനു പ്രവര്‍ത്തിക്കാന്‍ ആഡ്രോജെന്‍ രേസേപ്ടര്‍ ആവിശ്യമില്ല ). ഗര്‍ഭാശയവും, അണ്‌ഡാശയവും ഇവരില്‍ കാണുകയില്ല. പൂര്‍ണ്ണമായും AIS ഉള്ളവരില്‍ പ്രതിയൂല്പാദന ക്ഷമതയാതിനാല്‍ തന്നെ കാണില്ല. എന്നാല്‍ ഇവര്‍ പൂര്‍ണ്ണമായും ഭൌതികമായി സ്ത്രീകള്‍ തന്നെയാണ്. ഇവരില്‍ അധികം പേരും, പെണ്ണായി തന്നെ വളരുകയും, പഠിക്കയും, പുരുഷന്മാരോടു പ്രണയ/ലൈഗിക അടുപ്പം ഉണ്ടാക്കുകയും, ദത്തെടുക്കുന്നത്തിലൂടെയും ഒകെ അമ്മമാര്‍ ആകുകയും ചെയ്യാറുണ്ട്. ഗര്‍ഭാശയ വളര്‍ച്ചയില്‍ ഭ്രൂണത്തില്‍ ആണായി മാറുന്നതിനായി ഉണ്ടാക്കുന്ന വ്യതിയാനങ്ങളും വളര്‍ച്ച രീതികളും സാങ്കേതികത പരമാവധി ഒഴിവാക്കി ലീനിയര്‍ ആയി അവതരിപ്പിക്കാന്‍ ഉള്ള ശ്രമം ആണ്. ആയതിനാല്‍ തന്നെ പല കാര്യങ്ങളെയും ഒഴിവ് ആകുകയും, അമിതമായ ലളിതവല്‍ക്കരണത്തിനു വിധേയം ആകുകയും ചെയ്തിട്ട് ഉണ്ട്.

ref:

https://ghr.nlm.nih.gov/gene/SRY
http://www.uniprot.org/uniprot/P03971
http://www.medicinenet.com/script/main/art.asp?articlekey=25059
https://ghr.nlm.nih.gov/condition/androgen-insensitivity-syndrome
https://ghr.nlm.nih.gov/condition/swyer-syndrome
http://www.webmd.com/parenting/baby/tc/undescended-testicle-topic-overview
http://www.merriam-webster.com/medical/genital%20tubercle

Monday, 12 September 2016

The voices in the head !

ജോർജ് ആർ ആർ മാർട്ടിന്‍റെ വിശ്വപ്രസിദ്ധമായ ഫാന്റസി നോവല്‍ സീരിയസ് ആണ് ' എ സോങ് ഒവ് ഐസ് ആൻഡ് ഫയർ ' . ഇതിലെ ഒരു കഥാപാത്രമാണ് മാഡ്-കിംഗ്‌ എന്ന് അറിയപ്പെട്ടുന്ന എരിയ്സ് രണ്ടാമന്‍. വെസ്ട്രോസ് എന്ന ഭാവന  സാമ്രാജ്യത്തെ ദീര്‍ഘകാലം അഭിവൃദ്ധിയോട് ഭരിക്കയും എന്നാല്‍ തന്റെ തലച്ചോറില്‍ കേള്‍ക്കുന്ന ശബ്ദങ്ങളുടെ ആഹ്വാനപ്രകാരം രാജ്യത്തില്‍ ആകമാനം തന്റെ പ്രിയപ്പെട്ടവര്‍ ആയ ആളുകളെയും സ്ഥാപനങ്ങളെയും ഉള്പ്പാടെ അഗ്നിയ്ക്കു ഇരയാക്കുകയും ഒടുവില്‍ അതിദാരുണമായി സ്വന്തം അംഗരക്ഷക്കനാല്‍ കൊലചെയ്യപ്പെട്ടുക്കയും ആണ് ഉണ്ടായത്.

ഉത്തർ‌പ്രദേശിലെ നരേയിന്‍-പൂര്‍വ്വ എന്നാ ഗ്രാമത്തിലെ ഔദാര്യ മനസ്സുള്ള പരോപകാരിയായ യുവാവ് ആയിരുന്നു രാജ്കുമാര്‍ ചൌറേഷ്യ. എന്നാല്‍ ഒരു ദിവസം കഴുത്തില്‍ കോടാലി കൊണ്ട് പലവട്ടം വെട്ടി അദ്ദേഹം തന്റെ മകനെ കൊന്നു കളഞ്ഞു. " ഞാന്‍ നല്‍കിയ നിന്റെ മകന്‍റെ ജീവനെ എനിക്ക് നല്‍കുക " എന്ന കല്പന തന്റെ തലച്ചോറിന്‍റെ ഉള്ളില്‍ ദുര്‍ഗാദേവി നിന്ന് പറയുന്നത് കേട്ടതിനാല്‍ ആണ് ചൌറേഷ്യ ഇങ്ങനെ ചെയ്തത്. തന്റെ പരിത്യാഗം കൊണ്ട് കാളിയുടെ ക്ഷേത്രത്തില്‍ സന്ദര്‍ശിക്കുന്ന അനേകായിരം കുടുംബങ്ങള്‍ക്ക് ശാന്തിയും, മക്കള്‍ ഇല്ലാത്ത ദമ്പതികള്‍ക്കു മക്കളെ ലഭിക്കും എന്ന് അദ്ദേഹം വിശ്വസിച്ചു.

ഇന്ന് ആത്മാർപ്പണത്തിന്റെ ആഘോഷമായ ബലി പെരുന്നാൾ അഥവാ ഈദുൽ അദ്ഹ. വിശ്വാസ സമൂഹത്തിനു മൊത്തം മാതൃകയായി ഇബ്രാഹിം നബി തന്റെ സ്വന്തം മകനായ ഇസ്മാഇൽയിനെ അല്ലാഹുവിന്റെ കല്പന പ്രകാരമായി കൊന്നുകളയാന്‍ തയ്യാര്‍ ആയതിന്റെ ഓര്‍മ്മപുതുക്കലാണ് ഇത്. 
അയഥാര്‍ത്ഥമായ ശബ്ദങ്ങളെയും ഇന്ദ്രിയ അനുഭങ്ങളെയും യഥാര്‍ത്ഥമായവിധം അനുഭവിക്കാന്‍ സ്കീസോഫ്രീനിയ എന്ന മാനസിക അവസ്ഥയില്‍ ആയിരിക്കുന്നവര്‍ക്കു സാധിക്കും.

നമ്മുടെ മക്കളോട്ടും, ബന്ധുക്കളോട്ടും തുടങ്ങി പ്രീയ ഉള്ളവരോട് അമിതമായ താല്‍പര്യവും വൈകാരികം ആയ ഇഷ്ടവും ഉണ്ടാക്കുന്നത് ഓക്സിടോകസിന്-ബോണ്ടുകള്‍ വഴിയാണെന്ന് പറയാം. എന്നാല്‍ അമിതമായ മതബോധങ്ങളും, ആചാര-നിര്‍മിതിക്കളും വഴി തലച്ചോറില്‍ ഡോപമീന്‍റെ അളവുകള്‍ വര്‍ദ്ധിക്കാം.ഇങ്ങനെ ഉള്ള വര്‍ദ്ധനവ് കൊക്കെയ്ന്‍ ഉപയോഹിക്കുന്നതിന് സമാനമാണെന്ന് നിരിക്ഷിച്ചിട്ട് ഉണ്ട്.അതിനൊപ്പം ഓക്സിടോക്സിന്‍റെ kin-binding എഫെക്റ്റ് സ്വന്തം ബന്ധുക്കളില്‍ നിന്ന് കാല്‍പനികമായ ദൈവങ്ങളിലോടും, ആരാധനാമൂര്‍ത്തികളിലോടും, അവാസ്‌തവിക വ്യക്തികളിലോടും തീരിയാം, സ്യൂഡോ-കിന്‍ എഫെക്റ്റ് എന്ന് ഇതിനെ വിളിക്കാവുന്നത് ആണ് pseudo-kins started replacing the positions of real kins  . ഇങ്ങനെ ഒരു അവസ്ഥ എത്തിയാല്‍ സ്വന്തം മക്കളെക്കാളും, ബന്ധുക്കളെക്കാളും, എന്തിനു ഏറെ സ്വന്തം ജീവനെക്കാളും ഏറെ അവാസ്‌തവിക ബന്ധുക്കളെ തൃപ്തി പ്പെട്ടുത്താന്‍ ഒരാള്‍ക്ക്‌ സാധ്യം ആകും, അങ്ങനെ ചെയ്യുന്നത് വഴി reward enriching stimulus വ്യക്തിയ്ക്കു ലഭിക്കയും ചെയ്യും. ഇതിന്റെ അനന്തരഫലം എന്താണെന് വച്ചാല്‍ ബാഹ്യ ജനതയ്ക്കു ഏറ്റവും ക്രൂരവും പൈശാചികവും എന്ന് തോന്നുന്ന പ്രവര്‍ത്തികള്‍ വരെ ഇവര്‍ക്കു സ്യൂഡോ-കിന്‍സിന് വേണ്ടി ചെയ്യാം സാധിക്കും എന്നത് ആണ് !!

Saturday, 23 July 2016

സത്യാനാരായാണയെ വായിക്കുന്ന കാബാലി !



മാസ്സ്-സിനിമയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ എങ്ങനെ ശക്തമായ ഒരു രാഷ്ട്രീയം കൈക്കാര്യം ചെയ്യാം എന്നതിന്‍റെ ഭംഗിയായ ഉദാഹരണം ആണ് രഞ്ജിത്ത് കാബാലിയിലൂടെ കാണിച്ചു തരുന്നത്. ആരംഭ-സീനില്‍ കാബാലീശ്വരന്‍ വായിക്കുന്ന മൈ ഫാദര്‍ ബലിയാഹ ഇന്ത്യന്‍ സ്വതന്ത്രത്തിനു മുന്‍പും പിന്‍പും ഉള്ള ദളിത്‌ ജീവിതത്തിന്റെ നേര്‍ചിത്രം ആണ് വിവരിക്കുന്നത്. 

" A tall man, walking away from his village with a heavy heart, his wife's body tied to his back, and almost dragging a little boy, his son, in a chilly evening drizzle, towards a distant stream….It was a small village that he was walking helplessly away from; his three-year old son weeping aloud as he, half naked, followed his father in the gloomy evening. The village was Vangapalli, in the Karimnagar district of Telengana, the native village of the man. The man with the dead body on his back came from the Harijanwada, the untouchable dwellings in the village. He walked fast so that he could reach the banks of the stream before dark. He was powered by the thought that he had to dig a grave to bury his wife and that he had to do it all by himself. "

പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ്. ദളിത് ജീവിതത്തിന്റെ ചരിത്രവിവരണം മൂന്ന്‍ തലമുറക്കളിലെ അനുഭവങ്ങളിലൂടെ പറയുക ആണ് രചിതാവ്. ജാതീയമായ ക്രൂരതാക്കളുടെയും, അനിതിക്കളുടെയും അനുഭവും, അടിമപ്പണിയും , വിദ്യാഭ്യാസം എങ്ങനെ പിന്നോക്ക ജന വിഭാഗത്തിന്റെ വിമോചനത്തിന്‍റെ അടിസ്ഥാന അവിശ്യകത ആകുന്നു എന്ന് പറയുന്നു .വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും നിറത്തിന്റെയും ഇരിപ്പിന്റെയും ഘടനയില്‍ ജാതീകവും വേര്‍തിരിവിന്റെയുമായ പ്രമാണങ്ങള്‍ ചേര്‍ന്ന് കിടപ്പുണ്ട് എന്ന് ഗ്രന്ഥം പറയുന്നു. മറ്റൊരു രീതിയില്‍ എങ്കിലും കാബാലിയെന്ന സിനിമയിലും സന്ദര്‍ശിച്ചു പോകാന്‍ ശ്രമിച്ചത് ഇത്തരം ആശയങ്ങള്‍ തന്നെയായിരുന്നു എന്ന് പറയാം .

Saturday, 16 July 2016

വാക്സിനേഷന്‍ ആളെ കൊല്ലിയോ ?

ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഉണ്ടായ ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ദ്ധനവ് ജനാധിപത്യവും തുടര്‍ന്ന് ഉണ്ടായ ഉയര്‍ന്ന ഭക്ഷ്യലഭ്യത, വ്യക്തിപരവും പൊതുവുമായശുചിത്വ നിലവാരം, പാര്‍പ്പിടസൗകര്യം,ജലസേചനം, ചികിത്സാലഭ്യത തുടങ്ങിയവ കൊണ്ട് മാത്രമാണെന്ന മന്ത്രിഭാഷ്യം ഉണ്ടായിരുന്നു. വാക്സിനേഷന്റെ പ്രചാരണത്തിനു മുന്‍പ് ഉണ്ടായ ശിശുമരണക്കാരണങ്ങളും അവയില്‍ കാലഘട്ടത്തിലുടെ വാക്സിനേഷന്‍ കൊണ്ട് വന്ന സ്വാധീനവും നോക്കിയാലോ ? വികസിത-പാഞ്ചാത്യ രാജ്യമായ നെതര്‍ലന്‍ഡില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ( 1903 to 2012) ശിശുമരണ നിരക്കില്‍ ഉണ്ടായ വ്യതിയാനവും അതിന്റെ കാരണങ്ങളും നിരിക്ഷിച്ചു കൊണ്ടൊരു ചരിത്രപഠനം ദി ലാന്‍സെന്റില്‍ പബ്ലിഷ് ചെയ്തിരുന്നു. നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വാക്സിന്-പൂര്‍വ്വ സമൂഹത്തില്‍ ഒരു ലക്ഷം ശിശു മരണങ്ങളില്‍ 1400 കുട്ടിക്കളും ഡിഫ്തീരിയ കൊണ്ടും, 3800 കുട്ടിക്കള്‍ വില്ലൻ ചുമ കൊണ്ടും, 100 കുട്ടിക്കള്‍ റ്റെറ്റനസ് കൊണ്ടും ആയിരുന്നു മരിച്ചിരുന്നത്. വാക്സിനേഷന്‍റെ പ്രചാരത്തിലൂടെ ഇത്തരം രോഗങ്ങള്‍ കാരണമുള്ള മരണങ്ങള്‍ പൂജ്യത്തിലോട് എത്തുക ആയിരുന്നു ചെയ്തത്. സമാനമായ കാഴ്ച പോളിയോ, മുണ്ടിനീര്‌, റുബേല എന്നിവയുടെ കാര്യത്തിലും കാണാവുന്നത് ആണ്. വാക്സിനേഷന്‍ എന്നത് പാഞ്ചാത്യലോകം ഇന്ത്യന്‍ കുരുന്നുങ്ങളെ കൊല്ലാന്‍ വേണ്ടി ഉണ്ടായ ഗൂഡാലോചന നീക്കം ആണെന്ന് തുടങ്ങി നുണങ്ങളുടെ അടിത്തറയില്‍ പറഞ്ഞു പറ്റിച്ചു നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെയും ഭാവി തലമുറക്കളുടെയും ജീവിതം രോഗങ്ങളിലോടും, മരണത്തിലോടും തള്ളിയിട്ട് സ്വത്ത് പേഴ്സ് വീര്‍പ്പിക്കുന്ന ' വടക്കന്‍-ലോട്ടര്മാരില്‍' നിന്ന് ഒഴിഞ്ഞുമാറി സത്യത്തിനു ഒപ്പം നില്‍ക്കുവിന്‍. :)

ref: http://www.thelancet.com/pdfs/journals/laninf/PIIS1473-3099(16)00027-X.pdf

Thursday, 12 May 2016

എക്കിളിന് ഒരു വിശദീകരണം.

മടങ്ങി പോയ ഡയഫ്രം നേരെ ആകാൻ ആണ് എക്കിൾ എടുക്കുന്നത്. ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന മാംസപേശി കൊണ്ടുള്ള വലിയ ഭിത്തിയാണ് ഡയഫ്രം.

ശ്വാസനപ്രക്രീയയിൽ പങ്കെടുക്കുന്നവയില്‍  ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് ഡയഫ്രം. എന്നാൽ ഡയഫ്രത്തിലോ, അതിലോട് ഉള്ള ന്യൂറോണുകളിലോ ഏതെങ്കിലും വിധത്തിൽ ഉള്ള അസ്വസ്ഥത കാരണം ഡയഫ്രം ചുരുങ്ങാൻ സാധ്യത ഉണ്ട്. ഇങ്ങനെ ചുരുങ്ങി മടങ്ങി ഇരുന്നാൽ ശ്വാസനപ്രക്രീയ ശരിയായി നടത്താൻ പറ്റില്ല.

ഇങ്ങനെ മടങ്ങി പോയ ഡയഫ്രത്തെ വേഗത്തിൽ നേരെ ആകാൻ വേണ്ടി ചെറുനാക്കിനെ ശക്‌തിയായി അടച്ചു കൊണ്ട് ഫോഴ്‌സ് കൊടുക്കുന്ന റിഫ്ലെക്സ് പ്രക്രീയ ആണ് എക്കിൾ. ഇത് ഒരു രോഗം ഒന്നും അല്ല. വേഗത്തിൽ കഴിക്കുബോൾ, പരിധി ഇല്ലാതെ ചിരിക്കുബോൾ, സ്പൈസി ആഹാരങ്ങൾ കഴിക്കുബോൾ തുടങ്ങി പല അവസരങ്ങളിലും എക്കിൾ ഉണ്ടാക്കാറുണ്ട് . 
  സ്ഥിരമായും ശക്തമായും വരുന്ന
എക്കിളുകൾ ന്യൂമോണിയ, മെനഞ്ചറ്റിസ് എന്നിവയുടെ ഒരു ലക്ഷണം ആയും കാണാറുണ്ട്.    

Monday, 14 March 2016

സ്ത്രീ-പുരുഷ അനുപാതവും ഫിഷറിന്റെ നിയമവും !

പരിചിതമായ അധിക മനുഷ്യ സമൂഹങ്ങളിലും സ്വാഭാവികമായി കണ്ട് വരുന്ന സ്ത്രീ-പുരുഷ അനുപാതം ഏറെകുറെ തുല്യം ആയി കാണാം . ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് ഒരിക്കല്‍ എങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇതിന് വിശദീകരണം ആണ് ഫിഷറിന്റെ നിയമം, എന്താണെന് വ്യക്തം ആകാം. ഒരു സമൂഹത്തില്‍ കൂടുതല്‍ സ്ത്രികളും കുറച്ച് പുരുഷന്മാരും ആണ് ജനിക്കുന്നത് എന്ന് അനുമാനിക്കുക. Let the no of males be x(t) and females y(t), provided y>x, when t=t(o) ഒരു പുരുഷ ശിശുവിന് ആ സമൂഹത്തില്‍, വളരാനും പ്രതിയൂല്പാദന ശേഷി കൈവരിക്കുബോള്‍ തന്റെ ജനിതികപദാര്‍ത്ഥം കൂടുതല്‍ പേരിലേയ്ക്ക് കൈമാറാനും ഉള്ള അവസരം ഒരു പെണ്ശിശുവിനെ അപേക്ഷിച്ച് കൂടുതല്‍ ഉണ്ട് ഉണ്ട്. ie maximum no of potential mates for male is y, y>x അതായത് അടുത്ത തലമുറകളിലേയ്ക്ക് കൈമാറിയ ജനിതികപദാര്‍ത്ഥത്തില്‍ തന്മുലം കൂടുതല്‍ പുരുഷ ശിശുകളുടെ ജന്മത്തെ പിന്താങ്ങുന്ന രീതിയില്‍ ആയിരിക്കും ആയി തീരുക. ഇങ്ങനെ വരും തലമുറകളില്‍ ജീന്‍പൂളില്‍ കൂടുതല്‍ ആയി പുരുഷശിശുകളുടെ ജനനത്തെ പിന്താങ്ങുന്ന ജീനുകളുടെ വര്‍ദ്ധനവ് വരുകയും ചെയ്യും .
ഈ വര്‍ദ്ധനവ് x(t)=y(t), വരെ വര്‍ദ്ധിക്കും. അതായത് സെക്സ് റേഷ്യോ 1:1
ആകുബോള്‍ പുരുഷജന്മത്തിനുള്ള മേല്‍ക്കോയ്മ നല്‍കുന്ന ജനിതികവാസ്ത ജീന്‍ പൂളില്‍ നിന്ന് ഇല്ലാതെ ആകുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്ഥാനങ്ങള്‍ പരസ്പരം തിരിച്ച് ഇട്ട് നോക്കിയാലും റീസണിംഗ് ശരി ആണെന്ന് കാണാം. ആയതിനാല്‍ ഇക്വുലിബ്രിയം റേഷ്യോ 1:1 ആണെന്ന് അനുമാനിക്കാം. പരിണാമശാസ്ത്രത്തില്‍ 1:1 എന്നാ അനുപാതത്തെ evolutionarily stable strategy (ESS) എന്നാണ് വിളിക്കുന്നത്. * Human sex ratio at birth has historically varied between 0.94 to 1.15, I will discuss about the same in another post.

Friday, 1 January 2016

Pedophilia.

Pedophilia is the persistent primary sexual attraction towards a prepubescent kid by an adult. Have you heard of warrior genes ? It is a type of mutated genes code for an enzyme called Monoamine oxidase A . This enzyme has predominant ability to induce violence and criminal mentality in the carrier. But, Do all violent criminals carry warrior- genes ? No, many of them don't. Do all warrior-gene carriers end up as violent criminals even though they have instric tendencies to be one ? No, many of them don't because they control the impulses. Going back to the topic , Do all child molesters are pedophiles ie people having primary sexual preference to prepubertal kids? The answer is no. Do all pedophiles end up as child molesters ? The answer is again no. Similar to being a warrior-gene carrier is not someone's justification to be a murder or other violent crime doer. Being a pedophile is not justification for anyone to practice SEX with a PREPUBERTAL KID. Being humans we control, think and observe accord with reason and logic, and not merely act on every impulses. These traits are precisely the ones that take the group of monkey like ancestors from grassland to make the journey from there to Homo sapiens sapiens.