പീഡോഫീലിയ എന്ന വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മള്‍ ആദ്യമായി മനസ്സില്‍ ആകേണ്ട ഒരു വസ്തുത ലൈംഗികചോദന , ജിജ്ഞാസ എന്നിവ 18യാം പിറന്നാളില്‍ രാവിലെ ഉണരുബോള്‍ മാത്രം പൊട്ടിമുളയ്ക്കുന്ന വികാരങ്ങള്‍ അല്ല.
ശാരീരിക മാനസിക, ബൌദ്ധിക, ലൈഗിക വളര്‍ച്ചയുടെ മൂര്‍ധന്യം പതിനെട്ടിന്റെ ഒപ്പം എത്തിച്ചെരുന്നതിനാല്‍ ആണ് , ഈ പ്രായം മുതിര്‍ന്ന വ്യക്തിയാക്കുന്നു എന്നതിന്‍റെ സ്റ്റാൻഡർഡ് രേഫ്രെന്‍സായി ഉപയോഗിക്കുന്നു എന്നെ ഉള്ളൂ .മനുഷ്യനിലെ ഭൂരിഭാഗം മാനസിക, ശാരീരിക ഘടനയുടെയും വളര്‍ച്ച പോലെ ദീര്‍ഘസൂത്രിയായി ഘട്ടം ഘട്ടമായി രൂപികരിക്കുന്ന ഒന്നാണ് ലൈംഗികമായ വളര്‍ച്ച.
ക്ലൈറ്റോറിസിന്റെ ഉത്തേജനം കൊണ്ട് ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളില്‍ വരെ രതിമൂര്‍ച്ഛ അനുഭവിക്കപ്പെട്ടാവുന്നതാണ് . Pediatrics in Review, 2002യില്‍ പറയുന്നത് അഞ്ചു മാസം പ്രായം ഉള്ള ശിശുക്കളില്‍ വരെ ജനനേന്ദ്രിയ ഉത്തേജനത്തിലൂടെ ഉന്മേഷം നേട്ടാന്‍ ഉള്ള ശ്രമ നടക്കാറുണ്ട് എന്നാണ് . Toddler-masturbation പീഡീട്രിഷരുടെ ഇടയില്‍ സാമാന്യമായ അറിവാണ് . ( pedsinreview.aappublications.org/content/23/4/148 ) സ്പര്‍ശനത്തോട് സ്റ്റീമൂലെറ്റീവ് ആയ അനേകായിരം നാഡിസമൂഹങ്ങളുടെ കൂട്ടം ഗ്ലാസ് ഓഫ് ക്ലൈറ്റോറിസില്‍ ഉണ്ട്, ഇവയുടെ ഉത്തേജനം അനിച്ഛാപൂര്‍വമായി ഒര്‍ഗാസത്തില്‍ എത്തിക്കാവുന്നതാണ്. പുരുഷലിംഗത്തിന്റെ ഹോമോലോഗ്സായ സ്ത്രൈണഘടനയാണ് ക്ലൈറ്റോറിസിസ്. ഇതിന്റെ അര്‍ഥം അഞ്ചുമാസം പ്രായം ഉള്ള കുഞ്ഞു ലൈഗിക ബന്ധത്തിന് പ്രാപ്‌തയാണെല്ല.
കുട്ടികള്‍ പരസ്പരം ലൈഗികമായ -പരിശോധനയില്‍ ആയിരിക്കുക എന്നത് വളര്‍ച്ചയുടെ ഭാഗമാണ് . ഓരോ കുട്ടിയുടെയും ലൈഗിക വളര്‍ച്ച നിരക്ക് എന്നാല്‍ വ്യത്യസ്തമാണ്. യൗവനാരംഭത്തിന് മുന്‍പ് തന്നെ ( pre-pubertal phase ) സ്വയംഭോഗത്തിലൂടെയും മറ്റും രതിമൂര്‍ച്ഛ അനുഭവിക്കുന്ന കുട്ടികള്‍ ഉണ്ട് . യൗവനപ്രാപനത്തിന് ശേഷവും രതിമൂര്‍ച്ഛ അനുഭവിക്കാതവരും ഉണ്ട്. ഇതിനാല്‍ തന്നെ കുട്ടികള്‍ എല്ലാരും ലൈഗിക-താല്‍പരര്‍ എന്നോ അല്ലാത്തവര്‍ എന്നോ സാമാന്യവല്കരിച്ചു പറയുക അസാധ്യമാണ്. ഓരോ കുട്ടിയുടെയും ലൈഗികതാല്പര്യ വളര്‍ച്ച വ്യത്യസ്തമായ തലത്തില്‍ ആണെന്നെ പറയാന്‍ സാധിക്കുക ഉള്ളൂ .
ബലാല്‍ക്കാര വിധയമല്ലാത്ത ' സെക്സ്പ്ലേ '- നോട്ടം, പ്രദര്‍ശനം, സ്പര്‍ശനം, ചര്‍ച്ച എന്നിവ സമപ്രായക്കാരായ കുട്ടികള്‍ തമ്മില്‍ ഉണ്ടാക്കുന്നത് അപകടകരമല്ല മറിച്ചു ഗുണക്കരമായ ലൈഗിക വളര്‍ച്ചയുടെ ഭാഗം ആണെന്ന് "Understanding and Addressing Adult sexual Attraction to Children " എന്നാ ഗ്രന്ഥത്തില്‍ ഡോ. സാറാ ഗൂഡി ചൂണ്ടിക്കാണിക്കുന്നുണ്ട്.
കുട്ടികള്‍ പരസ്പരം നൈസര്‍ഗ്ഗികമായി ഉണ്ടാക്കുന്ന ലൈഗിക-ജിജ്ഞാസാപ്രേരിത അന്വേഷണത്തില്‍ നിന്ന് വിഭിന്നമാണ് മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ ഉള്ള ലൈഗികബന്ധം. ഇത് ഹാനികരമാണ്, പ്രകടമായോ അല്ലാതെയോ അവയുടെ ഇഫെക്റ്റ് ഉണ്ടാക്കാം. മനുഷ്യരില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും ശാരീരിക ഘടനയുടെയും , മസ്‌തിഷ്‌ക-നാഡിവ്യവസ്ഥക്കളുടെയും , മാനസിക വളര്‍ച്ചയുടെയും തരത്തില്‍ കൃത്യമായ വൈജാത്യം ദ്രിശ്യമാണ്. ഇത് സംസാരിക-സ്ഥല-കാലങ്ങള്‍ക്കു ('age of consent’ laws, child-marriage conventions or other cultural contexts ) ലക്ഷ്യമാക്കാത്തതാണ് .ആറു വയസ്സുക്കാരി മദീനയില്‍ ആയാലും കേരളത്തില്‍ ആയാലും ആറുവയസ്സുക്കാരിയാണ് !
മുതിര്‍ന്നവരും കുട്ടിയും തമ്മില്‍ ഉള്ള ലൈഗിക ബന്ധം ഉണ്ടാക്കുന്ന ദോഷം, കുട്ടിയുടെ ന്യൂറോ-ഫിസിയോളജിക്കലും, സൈക്കോളജിക്കലുമായ പക്വതയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു . രൂത്ത്, ഹെന്രി കീപ്സ് ( (Kempe and Kempe 1978: 60) ശിശുക്കളുടെ മേല്‍ നടത്തുന്ന ലൈഗിക പീഡനത്തെ വീവരിക്കുന്നത് ഇപ്രകാരമാണ് " ‘the involvement of dependent, developmentally immature children and adolescents in sexual activities that they do not fully comprehend, to which they are unable to give informed consent " മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ ഉള്ള ലൈഗികത തെറ്റാണ് കാരണം ലൈഗികതയെ എന്താണെന്ന് വിവേചിച്ചു അറിയാന്‍ കുട്ടികള്‍ക്കാന്നുന്നില്ല, ഇത് കുട്ടികള്‍ ആയിരിക്കുന്ന ഡിവെലപ്മന്‍റെ പ്രൊസിജറിനെ ദോഷക്കരമായി ബാധിക്കാം. ബാല്യക്കാലത്തില്‍ ഉണ്ടാക്കുന്ന സംഭ്രമിപ്പിക്കുന്ന അനുഭവങ്ങള്‍ കൊഗ്നിറ്റീവ് ഗ്രോത്തിനെ ദോഷക്കരമായി ബാധിക്കാം എന്നും , കുട്ടിയുടെ വളര്‍ച്ചയ്ക്കു പരിപോഷണക്കരമായ സൈക്കോളജിക്കള്‍ ചുറ്റുപ്പാട്ട് ആവിശ്യക്കരമാണെന്നും പഠനങ്ങള്‍ ഉണ്ട് . (Gerhardt 2004). ശിശുക്കളും മുതിര്‍ന്നവരും തമ്മില്‍ ഉള്ള ലൈംഗികവേഴ്‌ച ശാരീരകമായും കുട്ടിയെ മുറിവ് ഏല്‍പ്പിക്കാവുന്നതും മരണത്തിലോട് വരെ നയിക്കാവുന്നതുമാണ്. ഇതിനൊപ്പം ചെറുപ്പത്തില്‍ ബലാല്‍ക്കാരത്തിലൂടെ നടക്കുന്ന ലൈഗിക ബന്ധത്തില്‍ നിന്നുള്ള സൈക്കോളജിക്കല്‍ ട്രോമ കുട്ടിയുടെ മസ്തിഷ്കത്തില്‍ ദോഷക്കരമായ പ്രഭാവം ഉണ്ടാക്കുന്നതാണ് . ( ow.ly/3U77306u3y4 ) ഇത് അവരെ അക്രമക്കാരികള്‍ ആകാനും സാധ്യതയുണ്ട്. ശിശുപീഡക്കരില്‍ 35% ത്തോളം ആളുകളും അവരുടെ ശൈശവത്തില്‍ ലൈഗിക ആക്രമണത്തിന് വിധേയം ആയിട്ടുണ്ടെന്ന് നിരിക്ഷിച്ചിട്ടുണ്ട്. ( ncbi.nlm.nih.gov/pubmed/11731348 ).
ജനീവയില്‍ 1924യിലെ League of Nations Declaration of the Rights of the Child മുതല്‍ തന്നെ കുട്ടികള്‍ കുട്ടികള്‍ വികസ്വര-വ്യക്തികള്‍ ( still developing humans ) ആണെന്നും ആയതിനാല്‍ അവര്‍ക്കു മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകമായ കരുതലും , നിയമസംരക്ഷണവും ആവിശ്യമുണ്ട് എന്ന ചിന്ത രാജ്യന്തരപരമായി ശക്തിപ്രാപിച്ചു. 1989യിലെ UN Convention on the Rights of the Childയില്‍ ശാസ്ത്രീയവും , ലെജസ്ലേറ്റിവുമായ പുരോഗതിയുടെ തിരിച്ചറില്‍ ശൈശവ-കൌമാരക്കാലം എന്നത് മനുഷ്യ വളര്‍ച്ചയിലെ അതി പ്രധാനപ്പെട്ടക്കാലഘട്ടം ആണെന്നും , അവര്‍ മുതിര്‍ന്നവര്‍ അല്ലായെന്നും , മുതിര്‍ന്നവര്‍ ആയി പരിഗണിക്കാന്‍ പാടില്ല എന്നും തീരുമാനം എടുത്തു. കുട്ടിക്കള്‍ക്കു ആയതിനാല്‍ തന്നെ അവരുടെ ശരീരത്തിനെ മുതിര്‍ന്ന ഒരാള്‍ക്ക് ഉപയോഹിക്കാന്‍ ഉള്ള കണ്‍സെന്റെ കൊടുക്കാന്‍ സാധ്യമല്ല , അങ്ങനെ ഉള്ള ഉപയോഹങ്ങള്‍ ച്യൂഷണങ്ങളില്‍ എത്തും .
മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ ഉള്ള ലൈഗിക ബന്ധം ഹാനികരമാക്കുന്നത് അടിസ്ഥാനപരമായി അത് നയിക്കുന്ന സൈക്കോളജിക്കല്‍ ഇന്‍ട്രൂഷന്‍ കൊണ്ടും , ഇന്റിമെസിയുടെ അതിക്രമിക്കണത്താലും ആണ് .ഇത് പീഡനത്തിലെ ട്രോമയും ആയി കോറിലീറ്റീവ് ചെയ്യാവുന്നതാണ്. ഇതിന്റെ അര്‍ഥം മുതിര്‍ന്നവരും ആയി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുന്ന കുട്ടികള്‍ എല്ലാരും അതിനെ പീഡനമായി കാണുന്നു എന്നല്ല. കുട്ടിയെ ബലാല്‍ക്കാരമായി അല്ലാതെ ലൈഗികമായ ആസ്വാദനതിനു പ്രേരിപ്പിക്കുന്ന മുതിര്‍ന്നവരും ഉണ്ട് . അവര്‍ വാസ്‌തവമായി കുട്ടിയ്ക്കു സുഖം നല്‍ക്കാന്‍ ആഗ്രഹിച്ചാണ് അത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുന്നത് എങ്കിലും കുട്ടിയുടെ ലൈഗിക-അജ്ഞത കൊണ്ടും , ശാരീരക, മാനസിക ഘടനയിലെ വ്യത്യാസം കൊണ്ടും അവ എല്ലാം അന്തിമമായി കുട്ടിയ്ക്കു അപകടകരം ആകുന്നു . ഇതിനൊപ്പം ശിശുക്കളെ റേപ്പ് ചെയ്യുന്ന സൈക്കോപാതുകള്‍ നടത്തുന്ന പ്രേകടമായ ക്ഷതവും ഉണ്ട് . കുട്ടികള്‍ ഭയം കൊണ്ടും , പീഡിപ്പിക്കുന്ന ആളോട് അനുകബയ്ക്കു സമാനമായ ട്രോമാ-ബോണ്ടിംഗ് (ow.ly/Yhwc306u6VI )ഉണ്ടാക്കാനും പീഡന വിവരം പുറത്തു പറയാതെ ഇരിക്കാനും സാധ്യതയുണ്ട് . ചില അവസരങ്ങള്‍ തന്നെ ദ്രോഹിക്കുക ആണെന്ന് തിരിച്ചു അറിയാന്‍ പോലും അവര്‍ക്കു സാധ്യം ആകാതെ വരാം .
ശിശുവും ആയി മുതിര്‍ന്നവര്‍ നടത്തുന്ന ലൈഗിക ബന്ധം എല്ലാ അവസരത്തിലും ഹാനികരമാണ് . കുട്ടിയ്ക്കു സ്വയം സംരക്ഷിക്കാനും , പ്രതിരോധിക്കാനും പരിധികള്‍ നിര്‍മ്മിക്കാനും സാധ്യം ആകാത്ത പ്രവൃത്തിയിലേയ്ക്കു ആണ് അവന്‍ /അവള്‍ നയിക്കപ്പെട്ടുന്നത്. കുട്ടിയുടെ ഓട്ടോണമിയും സ്വയം നിര്‍ണ്ണയ അവകാശവും അതിക്രമിക്കപ്പെട്ടുന്നു. ഇത് കുട്ടിയുടെ ഡിവെലപ്മന്റെല്‍ എക്സ്പിരിയന്സിനെ അലങ്കോലപ്പെടുത്തുന്നു .നൈസര്‍ഗ്ഗികമായി, സ്വന്തം അധീനതയില്‍ തിരിച്ചു അറിയേണ്ട ഒന്നാണ് ഒരുവന്റെ/ളുടെ ലൈഗികതയും അതിന്റെ രീതികളും . അതിനുള്ള കുട്ടിയുടെ അവകാശത്തെ കവര്‍ന്നെടുക്കുക ആണ് പീഡോഫിലയ്ക്കു ബന്ധത്തില്‍. അതിനാല്‍ തന്നെ ഇത് ഒരിക്കലും ന്യായിക്കപ്പെട്ടാവുന്നതല്ല. ഒറ്റപ്പെട്ട വ്യക്തിയാനുഭവങ്ങളും അതിനു മുകളില്‍ കെട്ടിയെടുക്കുന്ന ഉപാഖ്യാനങ്ങളും കൊണ്ട് ശിശുകളെ കാമപൂര്‍ത്തിക്കരണത്തിനായി ഉപയോഹിക്കാന്‍ ഉള്ള ന്യായികരണങ്ങള്‍ കണ്ടെത്തുന്നത് ശരിയല്ല .
