Wednesday, 7 June 2017

ഹിജാമ എന്ന കപട ചികിത്സ.

ഹിജാമ എന്നത് പ്രാകൃതവും അപകടക്കാരിയും ആയ ഒരു കപട ചികിത്സ രീതി മാത്രമാണ്. രക്ത കുഴലുകളുടെ കൃത്രിമം ആയ വികാസം വഴി ഉണ്ടാക്കുന്ന എറിതീമ ( erythema ), രക്തകുഴലുകളില്‍ അമിതമായ മര്‍ദ്ധം ചെലുത്തുന്നത് വഴി കുഴലുകള്‍ പൊട്ടി ഉണ്ടാക്കുന്ന എക്കിമോസേസ് ( ecchymoses ), ശരീരത്തില്‍ നിന്ന് രക്തം ഊറ്റി കളയുന്നത് വഴി ഉണ്ടാക്കാവുന്ന ഹെമോറെജുകള്‍ എന്നിവയാണ് ശാസ്ത്രദൃഷ്ട്യാ ഹിജാമയിൽ ചെയ്യുന്നത്.  ശരീരത്തില്‍ തുടര്‍ ഇന്‍ഫെക്ഷനുകളും, മുറിവുകളും നടത്തുകയും ചെയ്യുന്നു, ഹീമോഫീലിയ തുടങ്ങി രോഗാവസ്ഥ ഉള്ളവരില്‍ മരണത്തിലോട് വരെ നയിക്കപ്പെട്ടാവുന്ന ഒരു ഭ്രാന്തമായ രീതി മാത്രമാണ് ഹിജാമ.

ഹിജാമ കൊണ്ട് തോന്നുന്ന ആശ്വാസം അമിതമായ വേദനയില്‍ നിന്ന് ഉണ്ടാക്കുന്ന ഉന്മാദ അവസ്ഥ മാത്രമാണ്. ഹിജാമ കൊണ്ട് ഒരു രോഗവും മാറില്ല, മുറിവുകളില്‍ നിന്നും അസ്വസ്ഥയില്‍ നിന്നും ഉണ്ടാക്കുന്ന ഭ്രമവും പ്ലാസിബോ എഫെക്റ്റും മാത്രമാണ് ഇത് നല്‍ക്കുന്ന ആസക്തി യുടെ പുറകില്‍ ഉള്ള കാരണങ്ങള്‍. ശരീരത്തില്‍ മുറിവുകളും ക്ഷതങ്ങളും നല്‍ക്കുന്ന ഈ പ്രാകൃത രീതി ഒരു ചികിത്സ രീതി ആയി സമൂഹത്തില്‍ വ്യാപിക്കുന്നത് അപകടകരമാണ്, ഒഴിവ് ആകേണ്ടത് ആണ്. ഹിജാമയുടെ ഫലപ്രാപ്തിയും ആയി നടത്തിയ പഠനങ്ങളുടെ സിസ്റ്റമാറ്റിക് റിവ്യൂയില്‍ ഹിജാമ കൊണ്ട് രോഗ ശമനത്തിന് ഒരു വിധത്തില്‍ ഉള്ള ഗുണവും ഇല്ല എന്ന വിലയിരുത്തല്‍ ആണ് ഉണ്ടായത്. (1)

ഹിജാമ കൊണ്ട് വേദന കുറയ്ക്കും എന്ന വിധത്തില്‍ ഉള്ള വാദങ്ങളും ശക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ അല്ല അത് മാത്രവും അല്ല ഹിജാമവക്തകള്‍ നിരത്തുന്ന തെളിവുകള്‍ ഉണ്ട് എന്ന പഠനങ്ങള്‍ പല വിധത്തില്‍ ഉള്ള ക്രമക്കേടുകള്‍ നടത്തി ഉണ്ടാക്കിയത് ആണെന്നാണ് ശാസ്ത്ര വിലയിരുത്തല്‍. (2)

ഹിജാമ ചെയ്യുന്നത് വഴി HIV, ഹെപ്പറ്റൈറ്റിസ് B, ഹെപ്പറ്റൈറ്റിസ് C തുടങ്ങീയ രക്തത്തിലൂടെ പകരുന്ന രോഗങ്ങള്‍ പടരാന്‍ ഉള്ള സാധ്യത അപകടകരം ആയ വിധത്തില്‍ കൂടുതല്‍ ആണെന്ന നീരിക്ഷണങ്ങള്‍ ഉണ്ട്. (3) 357 ക്ലിനിക്കല്‍ ട്രയ്ലുകളില്‍ നടത്തിയ മെറ്റ അനാലിസിസ് പഠനത്തില്‍ നിന്ന് കണ്‍ക്ലൂട് ചെയ്യുന്നത് ഹെപ്പറ്റൈറ്റിസ് C പടരാന്‍ ഉള്ള റിസ്ക്‌ ഫാക്ടറുകളില്‍ ഒന്നാണ് ഹിജാമ എന്നായിരുന്നു. ( 4)
സൌദിഅറേബ്യയില്‍ 24,948 ഹെപ്പറ്റൈറ്റിസ് രോഗികളില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത് ഹിജാമ ചെയ്തിട്ടുള്ളവരില്‍ ഹെപ്പറ്റൈറ്റിസ് രോഗം വരാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണെന്നായിരുന്നു. ( 5)

അമേരിക്കന്‍ ക്യാന്‍സര്‍ സോസേറ്റി ഹിജാമയെപ്പറ്റി ഇങ്ങനെ ആണ് പറയുന്നത്  , "There is no scientific evidence that cupping [ Hijama] leads to any health benefits....No research or clinical studies have been done on cupping.[ Hijama] Any reports of successful treatment with cupping [ Hijama] are anecdotal. There is no scientific evidence that cupping [ Hijama] can cure cancer or any other disease."

അപകടകരമായ പകര്‍ച്ചവ്യാധികള്‍ മാത്രമല്ല മുറിവുകളില്‍ നിന്നുള്ള ഇന്‍ഫെക്ഷനുകളും, രക്തകുഴലുകളില്‍ വരുന്ന പൊട്ടലുകളും, ക്ഷതങ്ങളും വഴി വരുന്ന മറ്റ് അനേകം ഗുരുതരമായ പ്രശ്നങ്ങളും വരുന്നതുന്ന ഹിജാമ ഒരു ചികിത്സ രീതി എന്ന തരത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നത് നിയന്ത്രിക്കേണ്ട വിഷയമാണ്.
Reference :
1. Lee, M. S., Kim, J., & Ernst, E. (2011). Is Cupping an Effective Treatment? An Overview of Systematic Reviews. Journal of Acupuncture and Meridian Studies, 4(1), 1-4. doi:10.1016/s2005-2901(11)60001-0
2. Kim, J., Lee, M. S., Lee, D., Boddy, K., & Ernst, E. (2011). Cupping for Treating Pain: A Systematic Review. Evidence-Based Complementary and Alternative Medicine, 2011, 1-7. doi:10.1093/ecam/nep035
3. Rehman, A., Ul-Ain Baloch, N., & Awais, M. (2014). Practice of cupping (Hijama) and the risk of bloodborne infections. American Journal of Infection Control, 42(10), 1139. doi:10.1016/j.ajic.2014.06.031
4. El-Ghitany, E. M., Abdel Wahab, M. M., Abd El-Wahab, E. W., Hassouna, S., & Farghaly, A. G. (2014). A comprehensive hepatitis C virus risk factors meta-analysis (1989-2013); Do they differ in Egypt? Liver International, 35(2), 489-501. doi:10.1111/liv.12617
5. Madani, T. A. (2007). Hepatitis C Virus Infections Reported in Saudi Arabia Over 11 Years of Surveillance. Annals of Saudi Medicine, 27(3), 191-194. doi:10.5144/0256-4947.2007.191

Thursday, 1 June 2017

മരുന്ന് ഇല്ലാത്ത ഹോമിയോ ’മരുന്നും’ ഹാനിമാന്റെ നേര്‍പ്പിക്കല്‍ സിദ്ധാന്തവും

ജീവ ശരീരത്തില്‍ ജൈവ-രാസപരമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്ന പദാര്‍ത്ഥങ്ങളെ ആണ് ഡ്രഗ്സ് അഥവാ മരുന്നുങ്ങള്‍ എന്ന് പറയുന്നത്. ഹോമിയോ’മരുന്നുങ്ങള്‍’ യദാര്‍ത്ഥത്തില്‍ മരുന്നുങ്ങള്‍ ആണോ അതോ മരുന്നും ഹോമിയോ’മരുന്നും’ തമ്മില്‍ ആനയും കുഴിയാനയും തമ്മില്‍ ഉള്ള ബന്ധമേ ഉള്ളോ എന്ന് രസതത്രശാസ്‌ത്രത്തിന്റെ വെളിച്ചത്തില്‍ അന്വേഷിക്കുക ആണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം.
ഇരുനൂറ് വർഷങ്ങൾക്കു മുമ്പ് യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്ന ഹെറോയ്ക്-മെഡിസിന് എന്ന പ്രാകൃത ചികിത്സാരീതികളിൽ നിന്ന് വിഭിന്നമായ ഒരു മാര്‍ഗ്ഗം രൂപികരിക്കുക എന്ന ചിന്തയുടെ ഫലമായി ആണ് സാമുവൽ ഹാനിമാൻ ‍ ഹോമിയോപ്പതി എന്ന ‘ചികിത്സാ’ സബ്രാദയം അവലംബിക്കുന്നത്. സമം എന്ന അര്‍ഥം വരുന്ന ഹോമിയോസും, ആധി എന്ന അര്‍ഥം വരുന്ന പതോസും എന്നിങ്ങനെ രണ്ട് ഗ്രീക്ക് വാക്കുകള്‍ ചേര്‍ന്ന് ആണ് ഹോമിയോപ്പതി എന്ന പദം രൂപിക്കരിക്കപ്പെട്ടന്നത്. രക്തം, കഫം, പിത്തരസങ്ങൾ ( കറുപ്പും, മഞ്ഞയും ) എന്നീ ശരീര ദ്രവങ്ങളിൽ ഊന്നിയ പാഗന്‍ ചികിത്സാരീതിയായിരുന്നു ഹെറോയ്ക്-മെഡിസിന്.
ഈ ശരീരദ്രവങ്ങളെ നാല് ശരീരാവസ്ഥകളുമായി ബന്ധപ്പെടുത്തിയിരുന്നു- യഥാക്രമം ഉഷ്ണം, ശീതം, ഈർപ്പം, വരണ്ടത് എന്നിങ്ങനെ . രോഗ ലക്ഷണങ്ങളായി പ്രകടമാവുന്ന നാല് ശരീരാവസ്ഥകളെയും അതിന് തത്തുല്യമായ എതിർവിഭാഗം കൊണ്ടായിരുന്നു ചികിത്സിച്ചിരുന്നത് . ഈ രീതിയെ ഹാനിമാൻ 'അലോപ്പതി' എന്നു വിളിച്ചു അതായത്, അല്ലോസ്- വിപരീതം, പതോസ്- ആധി. രക്തം സ്രവിപ്പിക്കുക കുടല്‍-ഇളക്കുക, നിര്‍ബന്ധിതമായി ഛര്‍ദ്ദിക്കുക, തീപിടിപ്പിക്കുക എന്നിങ്ങനെ ക്രൂരവും അബന്ധവുമായ പല രീതികളും 'അലോപ്പതി' യുടെ ഭാഗം ആയിരുന്നു. ജോർജ് വാഷിംഗ്ടൺ മരിക്കുന്നത് അദ്ദേഹത്തെ ബാധിച്ച ടോണ്‍സിലൈറ്റിസ്‌ കൊണ്ട് അല്ലായിരുന്നു എന്നും അമിതമായി രക്ത സ്രവിപ്പിക്കപ്പെട്ടതിനാല്‍ ആയിരുന്നു. എന്നത് ചരിത്രം. It was an era of time when no-medicine was more helpful than Allopathy in many cases ! അലോപ്പതിയെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് പിന്നിട്ട് ആധുനിക വൈദ്യശാസ്ത്രം പിറവിയെടുക്കുന്നത് എന്നാല്‍ ആ പേര് ആധുനിക വൈദ്യശാസ്ത്രത്തിന് ഒപ്പം കൂടി എന്നത് ചരിത്രത്തിന്റെ വികൃതി :) ( ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിറവിയും വളര്‍ച്ചയും മറ്റൊരു ലേഖനത്തില്‍ എഴുതാം, തല്‍ക്കാലം നമ്മള്‍ക്ക് ഹോമിയോപ്പതിയില്‍ തന്നെ നില്‍ക്കാം) ഈ കാലത്ത് മലബനിയ്ക്കു പ്രതിവിധി എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്ന സിങ്കോണ കഴിച്ച ഹാനിമാനിൽ മലേറിയയുടെതു പോലെയുള്ള പനി, വിറയൽ, സന്ധിവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമായി. ഹാനിമാന് അതില്‍ നിന്ന് ഒരു പാറ്റെയ്ന് വരച്ചു എടുത്തു Similia Similibus Curantur . അതായത് ആരോഗ്യവാന്‍ ആയ വ്യക്തിയില്‍ രോഗം ഉണ്ടാക്കുന്ന പദാര്‍ത്ഥം അനാരോഗ്യനായ വ്യക്തിയില്‍ ഔഷധമായി മാറുന്നു , സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു എന്ന് മലയാളത്തില്‍ പരിഭാഷ. Pattern recognition combined with post hoc reasoning can lead to a strong form of magical thinking. Basically, people are prone to see patterns where there are none ( കരടി നെയ്‌ രോമം വളര്‍ത്തും എന്നത് ഒരു ഉദാഹരണം ആണ്) and then attempt to attribute them to some sort of correlation. ചികിത്സക്കായി ഹാനിമാൻ ഉപയോഗിച്ചത് സസ്യ-ജൈവ വസ്തുക്കളും സ്വർണം, വെള്ളി, സൾഫർ തുടങ്ങി ആർസെനിക്വരെയുള്ള പദാർഥങ്ങളുമായിരുന്നു. ഉയർന്ന അളവിൽ വിഷമായിരുന്നതിനാല്‍ ലയിപ്പിച്ചു നല്കാന്‍ ഹാനിമാന്‍ തുടങ്ങി. ലയിപ്പിക്കും തോറും വിഷലിപ്‌തത (toxicity) കുറയുന്നു എന്ന് മാത്രമല്ല ഔഷധഫലം കൂടുന്നത് ആയും ഹാനിമാന്‍ തോന്നി. ഓരോ പ്രാവിശ്യം നേര്‍പ്പിക്കും തോറും ‘ മരുന്ന് ‘കൂടുതല്‍ ശക്തി പ്രാപിക്കുന്നത് ആയി അദ്ദേഹം അനുമാനിച്ചു. ഹാനിമാന്റെ നേര്‍പ്പിക്കല്‍-സിദ്ധാന്തം അഥവാ potentisation ഇങ്ങനെ ആണ് രൂപികരിക്കപ്പെട്ടുന്നത്. ഹോമിയോപ്പതി’മരുന്ന്’ നിര്മ്മിക്കാനുള്ള അടിസ്ഥാന രീതി ഹാനിമാന്‍ രേഖപ്പെടുത്തിയുണ്ട്. ചികിത്സാ പദാര്‍ത്ഥം ആദ്യമായി ഉണ്ടാക്കി കഴിഞ്ഞു ജലത്തിലോ, മദ്യത്തിലോ ലയിപ്പിക്കുന്നു. ഇതിനെ മാതൃസത്ത് ( mother tincture ) എന്നാണ് വിളിക്കുന്നത്. ഇത് പിന്നിട്ട് പത്തില്‍ ഒന്നോ (X potencies), നൂറില്‍ (C potencies) ഒന്നോ എന്ന തോതില്‍ തുടര്‍ച്ചയായ നേര്‍പ്പിക്കല്ലിന് വിധേയം ആകുന്നു. C-potencies ഉപയോഹിച്ചു നമ്മള്‍ക്ക് പ്രവര്‍ത്തനരീതി ഒന്ന് പരിശോധിക്കാം, X -potencies യിലും ഇത് പോലെ തന്നെയാണ് parts of dilutionന് 1 in 10 യാണെന്ന് മാത്രേ വ്യത്യാസം ഉള്ളൂ.
ആദ്യം നമ്മുടെ കഴിയില് 1,000mL ചികിത്സാപദാര്‍ത്ഥം ഉണ്ടെന്ന് ധരിക്കുക അതില്‍ നിന്ന് 10mL എടുത്ത് 990mL ജലത്തില്‍ ലയിപ്പിക്കുന്നു. അതില്‍ നിന്ന് 10mL എടുത്ത് അടുത്ത 990mL യില്‍ ലയിപ്പിക്കുന്നു ഇങ്ങനെ ഓരോ ലയന പ്രക്രീയയിലും ‘ഔഷധം’ കൂടുതല്‍ ശക്തി പ്രാപിക്കുന്നു എന്നാണ് ഹോമിയോപ്പതിയുടെ വിശ്വാസം.
ഒരു പദാര്‍ത്ഥത്തിന്റെ അതിന്റെതായ സ്വഭാവം കാണിക്കുന്ന ഏറ്റവും ചെറിയ രൂപം തന്മാത്രയും ( സംയുക്തങ്ങള്‍ക്കും), അറ്റവുമാണ് ( മൂലകങ്ങള്‍ക്ക് ). രസതന്ത്രത്തില്‍ മോള്‍ ( mole) എന്നൊരു റെഫ്രെന്‍സ് ഉപയോഹിക്കാറുണ്ട്. ഇത് ഒരു സംഖ്യയാണ്, കാര്‍ബണിന്‍റെ-12 ഐസോടോപ്പ് 12 ഗ്രാം എടുത്താല്‍ അതില്‍ വരുന്ന അറ്റങ്ങളുടെ എണ്ണം ആണ് ഒരു മോള്‍ എന്നത്. ഇത് 6.022x 10^23 യാണ് . ( ഒരു മോള്‍ മാങ്ങാ എന്ന് പറഞ്ഞാല്‍ ആറിന് ശേഷം 23 പൂജ്യം ഇട്ടുന്ന അത്രയും മാങ്ങാ വേണം എന്ന് അര്‍ത്ഥം ;) ഇത്രയും വലിയ സംഖ്യ ആയത് കൊണ്ട് പലപ്പോഴും അവഗാഡ്രോ സംഖ്യ എന്നോ N(A) എന്നോ എഴുതുക ആണ് പതീവ്. ) മോള്‍ പോലെ മറ്റൊരു റെഫ്രെന്‍സ് ആണ് മോളിക്കൂളാര്‍-വെയിറ്റ്. ഒരു പദാര്‍ത്ഥത്തിന്റെ ഒരു മോള്‍ ( 6.022x 10^23 ) തന്മാത്രക്കളെ എടുക്കാന്‍ എത്ര ഗ്രാം പദാര്‍ത്ഥം വേണ്ടി വരും എന്നതിനെ അടിസ്ഥാനപ്പെട്ടുത്തിയാണ് ഇത് നിര്‍ണയിക്കുന്നത്. ഇത് പോലെ മൂലക രൂപത്തില്‍ ആണെങ്കില്‍ അറ്റോമിക്-വെയിറ്റ് എന്നാണ് പറയുന്നത്. ഒരു ഉദാഹരണം നോക്കാം, ഉപ്പിന്റെ (Sodium Chloride/NaCl) മോളിക്കൂലാര്‍ വെയിറ്റ് 58 ഗ്രാം ആണ്. അതായത് 58 ഗ്രാം ഉപ്പില്‍ 6.022x10^23 NaCl തന്മാത്രകള്‍ ഉണ്ട്. 1 മോളാര്‍ സൊലൂഷന്‍ നമ്മള്‍ ഇനി നിര്‍മ്മിക്കാന്‍ പോകുക ആണ്, അതിനായി 58 ഗ്രാം ഉപ്പ് ഒരു ലിറ്റര്‍ (1,000mL) വെള്ളത്തില്‍ ലയിപ്പിച്ചാല്‍ മതി ആകും. ഈ സോലൂഷനെ standardized mother tincture യായി കാണാം. ഇതില്‍ എത്രമാത്രം ഉപ്പ്-തന്മാത്രകള്‍ ഉണ്ടെന്ന് നമ്മള്‍ക്ക് വ്യക്തം ആണ് അത് അവഗാഡ്രോ സംഖ്യയാണ്. C- Potentization യില്‍ നമ്മളുടെ ഒരു ലിറ്റര്‍ സോലുഷനില്‍ നിന്ന് 10mL എടുത്ത് അടുത്ത 990mL ജലത്തില്‍ കലക്കുന്നു. അപ്പോള്‍ കിട്ടുന്ന 1C dilution സൊലൂഷനില്‍ 6.022x10^21 ഉപ്പ് തന്മാത്രയുണ്ട്. അങ്ങനെ :
  • A 2C dilution would contain 6.022x10^19 molecules of NaCl.
  • A 3C dilution would contain 6.022x10^17 molecules of NaCl.
  • A 4C dilution would contain 6.022x10^15 molecules of NaCl.
ഓരോ പ്രാവിശ്യവും ലയിപ്പിച്ചു കിട്ടുന്ന സോലൂഷനിലും ഉപ്പ് തന്മാത്രകളുടെ അളവ് a factor of 100 (or 10^2) കുറയുന്നത് ആയി കാണാം.10C സോലൂഷനില്‍ 6.022x10^3 തന്മാത്രകള്‍ കാണുക ഉള്ളൂ. 11Cയില്‍ എത്തുബോള്‍ അത് 60 NaCl തന്മാത്രകള്‍ ആയി കുറയുന്നു. അത് കഴിഞ്ഞു 12C dilution യില്‍ ഒരു സൊലൂഷന്‍ എടുത്താല്‍ അതിലെ NaCl തന്മാത്രകളുടെ എണ്ണം 0.6 യാണ്. Which is absurd ! 0.6 തന്മാത്ര എന്ന് ഒന്ന് ഇല്ല, മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 12C സൊലൂഷനില്‍ ഒരു മുഴുവന്‍ ഉപ്പ് തന്മാത്രയും കാണില്ല, മറിച്ചു കാണപ്പെട്ടിരിക്കാം എന്നൊരു സാധ്യതയായി മാറുന്നു. പത്ത് ലിറ്റര്‍ 12C സോലൂഷന്‍ കുടിച്ചാല്‍ ഒരു ഉപ്പ് തന്മാത്ര കിട്ടുമായിരിക്കും !! :D ഇതിനെ അവഗാഡ്രോ-പരിധി എന്ന് പറയും. അവഗാഡ്രോ-പരിധിയ്ക്കു അപുറം സോലൂഷനില്‍ നമ്മള്‍ ആദ്യം എടുത്ത ചികിത്സാപദാര്‍ത്ഥം ഇല്ല. Any dilution beyond 12C (or 24X) simply means that water is being dissolved in more water. ഹോമിയോപ്പതി’മരുന്നുങ്ങള്‍’ ആയി മാര്‍ക്കെറ്റില്‍ ലഭിക്കുന്നവ ഒകെ 30C, 60C, 200C ഒകെ ഡയിലൂഷന്‍ നടത്തിയവയാണ്. There is nothing in them but water,or alcohol and glucose .
Conclusion : Methods used in chemistry confirm that homeopathic remedies contain only trace amounts of ingredients or none at all. From a rational, scientific point of view this is important as everything we know about how drugs work conventionally (dose-response studies, for example) means that homeopathy cannot work. It is not possible to dilute a substance out of existence and still expect it to have a physiological effect. മരുന്നും ഹോമിയോപ്പതി’മരുന്നും’ തമ്മില്‍ ഉള്ള ബന്ധം ആനയും കുഴിയാനയും തമ്മില്‍ ഉള്ളതിനേക്കാളും പരിഹാസ്യമാണ് !!

Tuesday, 30 May 2017

നവജാത ശിശു എഴുന്നേറ്റു നടക്കുമോ ?




ജനിച്ച  ഉടനെ ഒരു  കുഞ്ഞ് എഴുന്നേറ്റ് നടക്കുന്ന  ഒരു വീഡിയോ  നമ്മുടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയി കൊണ്ട് ഇരിക്കുക ആണല്ലോ.  ബ്രെസിലില്‍ ആശുപത്രിയില്‍ ജനിച്ചു 20 മിനിറ്റ് പ്രായം മാത്രമായ ഈ ശിശു എഴുന്നേറ്റ് നടക്കുന്ന  " അത്ഭുത സംഭവം " കാണിക്കുന്ന വീഡിയോ എന്ന തരത്തില്‍ ആണിത് പ്രചരിക്കുന്നത് .

വീഡിയോ  ഇവിടെ കാണാം. :



നവജാത ശിശുക്കളെ മുന്പ് കണ്ടും പരിചരിക്കുകയും ചെയ്ത് പരിചയം ഉള്ളവര്‍ക്ക് അറിയാവുന്നതും, ശാസ്ത്രീയ ലോകത്തില്‍ രേഖപ്പെടുത്തിടും ഉള്ള ശിശുക്കള്‍ സ്വാഭാവികമായി കാണിക്കുന്ന ഒരു റിഫ്ലെക്സ് മാത്രമാണ് ഇത്,  stepping-reflex എന്ന് പറയും.

ശിശുക്കള്‍ ജനിക്കുമ്പോള്‍ ഒപ്പം വരുന്ന ഒരു റിഫ്ലെക്സിന്റെ ഭാഗമാണ് ഈ നടക്കാന്‍ ഉള്ള ശ്രമം. നവജാത ശിശുക്കള്‍ക്ക് തങ്ങളുടെ ശരീര ഭാരത്തെ സ്വയം താങ്ങി നിര്‍ത്താന്‍ സാധിക്കില്ല എങ്കിലും അവരെ പിടിച്ചു, കാല്‍ പാദം നിലത്തു തൊടുന്ന രീതിയില്‍ നിര്‍ത്തിയാല്‍ നടക്കാന്‍ ശ്രമിക്കും. കുഞ്ഞ് ജനിച്ചു രണ്ട് മാസത്തോളം  ആകുമ്പോള്‍ stepping reflex പതുക്കെ ഇല്ലാതെ ആകുകയും ( leg weight to strengh റേഷ്യോ കൂടുന്നത് കൊണ്ട് ), ശേഷം നടക്കാന്‍ ഉള്ള മനഃപൂര്‍വ്വമായ (voluntary) ശ്രമം ഒരു 8 മുതല്‍ 12 മാസത്തോട് കൂടി കുഞ്ഞ്  കാണിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങുകയും ചെയ്യും.

യൂട്ടുബില്‍  അനേകം നവജാത ശിശുക്കള്‍ നടക്കാന്‍ ശ്രമിക്കുന്ന വീഡിയോക്കള്‍ കാണാം " stepping reflex" എന്ന് സേര്‍ച്ച്‌ ചെയ്താല്‍ .

Ref:  Newborn stepping: An explanation for a" disappearing" reflex.
DOI : 10.1037/0012-1649.18.5.760

Monday, 29 May 2017

Sex differences in mental rotation.




Sex differences in the performance of mental rotation tasks , one of the largest cognitive sex difference have been significantly reduced and even eliminated altogether by simple changes such as telling participants that females show superior performance. Females improved performance and reached even similar to male's scores in the mental rotation test when they were led to believe they were better than males in the task. (Moe 2009. )

 
It is already been documented in scientific literature that beliefs about one's abilities or task characteristics are supposed to affect cognitive performance, ( for example Dweck, 1999).
In this experiment ( Mao 2009) females improved performance after having been instructed that they do better than males in mental rotation , ie encouraging the expectation to succeed by stressing in-group skills in the specific task had a self-enhancing effect. Participants increase performance when gender superiority is suggested by the given instructions. Instructions about ones' own gender superiority can motivate to confirm held beliefs (i.e. to perform according to the stereotype) giving support through self-integrity and self-esteem


ref : Moè, A. (2009). Are males always better than females in mental rotation? Exploring a gender belief explanation. Learning and Individual Differences, 19, 21–27. www.sciencedirect.com/science/article/pii/S1041608008000216

Friday, 5 May 2017

ഓക്സിഡൈന്‍ എന്ന ഭീകരന്‍ !!

ഈ അവസരത്തിൽ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് ഒരു മാരക അഡിക്റ്റീവ് ഏജന്റ് ആയ ഓക്സിഡൈനെ പറ്റി  ആണ്. വളരെ കുറഞ്ഞ അളവിൽ തന്നെ ഈ ദ്രാവകം നമ്മുടെ ശ്വാസകോശത്തിൽ ചെന്നാൽ അസ്വസ്ഥതയും ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കും അളവ് അല്പം കൂടിയാൽ ആള് മരിച്ചു പോകും. എന്നാൽ ഒരു ദിവസം നമ്മൾ ഇത് ലിറ്റർ കണക്കിന് അകത്തു കയറ്റുന്നു എന്നു അറിയാമോ ? ആരോഗ്യ ശാസ്ത്രജന്മാർ നടത്തിയ പഠനത്തിൽ കാൻസർ കോശങ്ങളുടെ 60-90% വരെ ഓക്സിഡൈന്‍ വരാറുണ്ട് അത്രേ. സ്ഥീരമായി സമ്പർക്കത്തിൽ ആയാൽ കട്ടിയുള്ള ലോഹങ്ങളെ വരെ ഇത് ദഹിപ്പിക്കും ! ഈ വസ്തുവിന്റെ അഡിക്ഷൻ ഭീകരമാണ്, ഒരിക്കൽ ഉപയോഗിച്ച് തുടങ്ങുന്ന മനുഷ്യർ പിന്നീട് ജീവിതത്തിൽ ഒരിക്കലും ഇതിന്റെ ഉപയോഗം നിർത്തില്ല  . ഓക്സിഡൈന്‍ ഉപയോഗിച്ച്ചിടുള്ളവർ senescence എന്ന chronological deterioration യിന് വിധേയം ആകും എന്നത് ഒരു വസ്തുത ആണ്. ഓക്സിഡൈനില്‍ വളര്‍ത്തിയ മത്സ്യങ്ങളെ അതിന്റെ വെളിയില്‍ എടുത്താല്‍ തല്‍ക്ഷണം മരിച്ചു പോകും എന്ന് പറയുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് ഇത് നടത്തുന്ന അഡിക്ഷന്റെ ഭീകരതയെ പറ്റി ഊഹിക്കാം.


 ഫ്രാൻസില് ആളുകളെ കൊല്ലുന്ന ഒരു രീതി ആയിരുന്നു ഓക്സിഡൈന്‍ വളരെ ഉയർന്ന അളവിൽ വേഗം അവരെ കുടിപ്പിക്കുക എന്നത് . 20ം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഫീലിപ്പിനോ യോദ്ധാക്കൾക്ക് നേരെ അമേരിക്ക ഈ രാസപദാർത്ഥത്തെ ഉപയോഗിച്ചിരുന്നു. ഹൈപ്പർഹൈഡ്രെഷൻ എന്നാണ് ഈ രീതിയ്ക്ക് പറയുന്നത്.
ഇന്ന് ഈ രാസവസ്തു നമ്മുടെ ലോകത്തിന്റെ സകല ഇടതും എന്നത് പോലെ വ്യാപിച്ചു ഇരിക്കുന്നു. മറ്റ് ലോകത്തോട്‌ മാറി ജീവിച്ചിരുന്ന ആൻഡമാൻ നിക്കോബാർ ദീപിലെ ജരാവൻസ് ഗോത്രങ്ങളിൽ ഇപ്പോൾ ജനിച്ചു വീഴുന്ന കുട്ടികളുടെ രക്തത്തിൽ വരെ ഓക്സിഡൈന്‍ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?
ജലം എന്ന പേരിൽ ആണ് ഇന്ന് ഈ മാരക രാസവസ്തു മാർക്കറ്റ് ചെയ്യുന്നത്. സുഹൃത്തുക്കളെ ഇനിയും വൈകിട്ടില്ല പ്രതിരോധമാണ് ഏറ്റവും നല്ല മാർഗം. Let's protest against oxidane, let's stop consuming it in all manners !!


 * ഷെയര്‍ ചെയ്യും മുന്‍പ് ഇത് കൂടി വായിക്കണേ :

ഈ ലേഖനത്തിൽ പറയുന്ന oxidane എന്നത് സാധാരണ വെള്ളത്തിന്റെ ( H2O) ശാസ്‌ത്രനാമം മാത്രമാണ്. ലേഖനത്തിൽ എഴുതി ഇരിക്കുന്ന എല്ല കാര്യങ്ങളും വസ്തുതകൾ ആണ്. പക്ഷെ അവ ഒക്കെയും out of the context യിൽ നിന്ന് പറഞ്ഞു ഇരിക്കുന്നത് ആണ്. ഇവിടെ പ്രചരിക്കുന്ന പല രാസപദാർത്ഥ ഭീതിയും ഇപ്രകാരം ഉള്ളവയാണ്. With some out of the context quoting and exaggeration you can show anything and everything is harmful to the body.

Wednesday, 12 April 2017

VoLTE: ഒരു ചെറു വിവരണം.


വോയിസ് ഓവര്‍   LTE എന്നതിന്റെ ചുരുക്കെഴുത്താണ് VoLTE എന്നത് . മൊബെല്‍  വിദൂരാശയവിനിമയത്തിലെ നാലാം തലമുറ ആയ  4ജിയെ സാധ്യം ആകുന്ന ഒരു സാങ്കേതിക സംവിധാനം ആണ് LTE-  Long-Term Evolution എന്നത്. മുന്‍തലമുറയിലെ വിദൂരാശയവിനിമയ സംവിധാനങ്ങളെ അപേക്ഷിച്ച് കൂടതൽ വേഗതയിലും ഗുണമേന്മയിലും ഡാറ്റാ ട്രാന്‍സ്ഫറിംഗ് ഇതില്‍ ലഭ്യം ആവുന്നത്  ആണ്.

ഒരു ഫോണ്‍വിളിയില്‍ പരസ്പരം വ്യവഹാരം ചെയ്യുന്ന  ഡാറ്റയുടെ ( ശബ്ദം ) ഒഴുക്ക് ഉറപ്പ് ആകേണ്ടി ഇരിക്കുന്നു. ഇത് രണ്ട് തരത്തില്‍ പറ്റും. ഒപ്പം ഉള്ള ചിത്രത്തില്‍ കാണാവുന്നത് പോലെ.





1. Circuit switching : ഒരു ഏന്‍ഡ് ടൂ ഏന്‍ഡ് കണക്ഷന്‍ രൂപികരിച്ചു അത് വഴി ഡാറ്റ കൈമാറുക.
2. Packet switched : ഡാറ്റയെ ചെറിയ പായ്ക്കറ്റ്സ് ആകി മാറ്റി പലവഴി കൈമാറ്റം ചെയ്യുക.

VoLTEയുടെ മുന്‍പ് ഡാറ്റ ട്രാന്‍സ്ഫറിംഗ് റേറ്റ് കുറവ് ആയതിനാല്‍ ഫോണ്‍കോള്‍ circuit switching വഴി ചെയ്യുക ആയിരുന്നു പതിവ്. ഇന്ത്യയില്‍ ഇപ്പോഴും പല 4ജി ദാതാക്കളും ഇന്റര്‍നെറ്റ്‌ LTEയിലും കോള്‍ 2ജി/3ജി യില്‍ സര്‍ക്ക്യൂട്ട് സ്വിച്ചിംഗ് വഴി ആണ് നല്‍ക്കുന്നത്. VoLTE യുടെ പ്രത്യകത കൂടുതല്‍ വേഗത്തിലും, കൃത്യതയും ഉള്ള ഫോണ്‍കോള്‍ VoLTE ഉപഭോക്താക്കള്‍ തമ്മിള്‍ സാധ്യം ആകുന്നു എന്നതാണ്, ഇതാണ് HD calling എന്ന് പറയുന്നത്. ഒപ്പം  കൂടുതല്‍ മള്‍ട്ടിമീഡിയ ഓറിയെന്‍റെട് ആയ ഇന്ട്രാക്ഷനും ലഭ്യം ആകുന്നുണ്ട്.

 .

Wednesday, 5 April 2017

അഞ്ചാംപനിയെ ഭയക്കാന്‍ ആറു കാരണങ്ങള്‍.

ഈ കഴിഞ്ഞ നാളുകളിൽ ഉണ്ടായ വാക്സിൻവിരുദ്ധ-പ്രചാരണങ്ങൾ കാരണം യൂറോപ്പിൽ വാക്സിനേഷൻ വിധേയം ആകുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയും, മിസ്സാൽസ് ( അഞ്ചാംപനി) പോലുള്ള രോഗങ്ങൾ ശക്തമായി കുട്ടികളെ ബാധിക്കാൻ തുടങ്ങും ചെയ്തു. നിങ്ങൾക്ക് മിസ്സാൽസ് വരാതെ ഇരിക്കണം എന്ന തീരുമാനം സ്വീകരിക്കാൻ ഉള്ള ആറ് കാരണങ്ങൾ ആണ് ഞാൻ എഴുതാൻ പോകുന്നത്.
വാക്സിൻ കൊണ്ട് തടഞ്ഞില്ല എങ്കിൽ മിസ്സാൽസ് നിങ്ങളുടെ കുട്ടികളിൽ ഇത്തരം അവസരങ്ങൾ നൽകാം :
1. ഡയേറിയ, ചെവിയിൽ വരുന്ന വേദനാജനകമായ ഇൻഫെക്ഷൻ, ബധിരത.
2. ന്യൂമോണിയ, മിസ്സാൽസ് വരുന്ന കുട്ടികളിൽ 20യിൽ ഒരാളെ ബാധിക്കുകയും, മരണകാരണം ആകുന്ന അവസ്ഥയും ഉണ്ട്.
3. എൻസെഫാലിറ്റിസ് (തലച്ചോർവീക്കം ), മിസ്സാൽസ് വരുന്ന ആയിരം കുട്ടികളിൽ ഒരാളെ ബാധിക്കുന്നു. അപസ്‌മാരം, ബധിരത, ബൗദ്ധിക ശേഷി കുറവ്, എന്നിവയിലോട് നയിക്കാം.
4. മിസ്സാൽസ് ബാധിക്കുന്ന അയ്യായിരം കുട്ടികളിൽ ഒരാൾ എങ്കിലും ദാരുണമായ മരണത്തിന് വിധേയം ആകുന്നു. ആവശ്യമായ ആരോഗ്യ പരിചരണം ഇല്ലാത്ത അവസ്ഥകളിൽ ഇത് പത്തിൽ ഒന്നാക്കാൻ സാധ്യത ഉണ്ട്.
5. രോഗപ്രതിരോധ ശേഷിയിൽ വരുന്ന വൻ കുറവ്. മിസ്സാൽസ് കുട്ടി തന്റെ ജീവിതത്തിൽ അത് വരെ ആർജ്ജിച്ച രോഗപ്രതിരോധനത്തെ ഇല്ലായ്മ ചെയ്യുന്നുണ്ട്, ഇതിനെ ' immune amnesia ' എന്നാണ് പറയുന്നത്. ഇത് കുട്ടികളെ തുടർ രോഗങ്ങളിലോടും, ഇൻഫെൻഷനിലോടും വൽനെറബിൽ ആകും.
6. ലോകത്തിൽ ഏറ്റവും വേഗത്തിൽ പടരുന്ന സാംക്രമികരോഗങ്ങളിൽ ഒന്നാണ് മിസ്സാൽസ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപ് തന്നെ ഇൻഫെൻഷൻ തുടങ്ങാൻ സാധ്യത ഉണ്ട്. വായുവിലൂടെ പകരുന്ന ഈ രോഗത്തിന്റെ കാരണമായ അണുക്കൾ രണ്ട് മണിക്കൂറോളം വായുവിൽ തങ്ങി നിൽക്കാൻ സാധ്യത ഉണ്ട്. കുഞ്ഞുങ്ങളും, ആരോഗ്യ ക്ഷീണം അനുഭവിക്കുന്ന വൃദ്ധരുമാണ് മിസ്സാൽസിന്റെ സാധാരണ ഇരകൾ.

Saturday, 4 March 2017

കുഞ്ഞുങ്ങളോട് കാമം തോന്നുന്നവരെപ്പറ്റി.

പ്രാഥമികമായ ലൈംഗിക ആകർഷണം കുഞ്ഞുങ്ങളോട് മുതിര്‍ന്നവര്‍ക്ക് തോന്നുന്നതിനെ ആണ് പീഡോഫിലിയ എന്ന് പറയുന്നത്.

International Statistical Classification of Diseases and Related Health Problems-10 (F65.4) യില്‍   A sexual preference for children, boys or girls or both, usually of prepubertal or early pubertal age  എന്നാണ് പീഡോഫീലിയയെ നിര്‍വചിക്കുന്നതില്‍. കുട്ടികളോട്   ലൈംഗികമായി ബന്ധപ്പെട്ടണം എന്ന് ആഗ്രഹിക്കുന്ന അവസ്ഥയെ പീഡോഫീലിക് ഡിസോഡര്‍ എന്നാണ് പറയുന്നത് . പീഡോഫീലിയ ഒരു ലൈംഗിക വൈകൃതം അഥവാ പാരഫീലിയ ആയി കാണുമ്പോള്‍ 
പീഡോഫീലിയ ഡിസോഡറിനെ ഒരു മാനസിക രോഗമായി ആണ് മനശ്ശാസ്ത്രം ( DSM-5 പ്രകാരം ) കാണുന്നത്. ഇവ രണ്ടും എന്നാൽ നിയമവിരുദ്ധമോ, കുറ്റമോ അല്ല. ശിശു-കേന്ദ്ര -ലൈംഗിക പ്രവർത്തികളിൽ ഏർപ്പെട്ടുന്നതും, ചലന, നിശ്ചലന, വാങ്മയ ചിത്രങ്ങളിൽ ശിശു രതിയെ സൃഷ്ടിക്കുന്നതും, പങ്കുവയ്ക്കുന്നതും, കൈവശം വയ്ക്കുന്നതും ആണ് കുറ്റങ്ങൾ. ഇവ ഓരോന്നും കുട്ടികളോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ വൈലെൻസ് ആണെന്ന് കണ്ടെത്തിയതിനാൽ ആണ് മുതിർന്നവരുടെ അവ എക്സാസായിസ് ചെയ്യാൻ ഉള്ള അവകാശത്തെ നിയമം മൂലം നിരോധിക്കുകയും, കുറ്റകൃത്യങ്ങൾ ആയി കണക്ക് ആകുന്നതും. സമൂഹത്തിൽ എന്നാൽ കുട്ടികളും ആയി ലൈംഗിക ബന്ധം നടത്തുന്ന എല്ലാരും പീഡോഫൈൽസ് അല്ല. ശിശു പീഡന കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നത് അവരിൽ ഭൂരിപക്ഷവും, അതായത് പകുതിയിൽ ഏറെയും പീഡോഫൈൽ-ഇതര ലൈംഗികതയുടെ ഉടമകൾ ആണ് എന്നായിരുന്നു.
സമൂഹത്തിൽ *പുരുഷന്മാരിൽ 1-2% ത്തോളം പേരെ പീഡോഫൈല്‍സിന്‍റെ നിർവചനത്തിൽ കൊണ്ടു വരാൻ സാധിക്കുന്നവർ ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ നിന്ന് രണ്ട് കാര്യങ്ങൾ മനസ്സിൽ ആകാം; പീഡോഫീലിയ അത്ര അപൂർവ്വം അല്ലാത്ത ഒരു ലൈംഗികതയാണ്, എന്നാൽ ഭൂരിപക്ഷ പീഡോഫൈൽസും കുട്ടികളും ആയി ലൈംഗികപരമായ പ്രവർത്തികളിൽ ഏർപ്പെടുന്നില്ല. പ്രാവർത്തികം ആകാൻ അവകാശം ഇല്ലാത്ത ഒരു ലൈംഗിത എന്ന് ഇതിനെ കാണാം. പീഡോഫീലിയ ഉള്ളവര്‍ അല്ല ബാലപീഡനങ്ങള്‍ ഏറെയും നടത്തുന്നത് എന്നതിന് നാനാവിധത്തില്‍ ഉള്ള പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശിശുക്കളോട് നേരെ ലൈംഗിക പീഡനം നടത്തുന്നവരില്‍ എന്നാല്‍ സാമാന്യ ജനത്തില്‍ ഉള്ളതിനെക്കാളും ഏറെയും പീഡോഫൈലുകളുടെ എണ്ണം ഉണ്ട് എന്ന് ബാലപീഡന കേസുകളില്‍ ജയില്‍വാസികളില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു. സാമാന്യ ജനത്തില്‍ പീഡോഫൈലുകളുടെ സാന്നിധ്യം 5% താഴെയും  ചൈല്‍ഡ് മോളെസ്റെര്സിന്റെ ഇടയില്‍ പീഡോഫൈല്‍ സാന്നിധ്യം 25-45% ത്തിനു അടുത്തും ആണ് .

ഇതിന്റെ അര്‍ഥം പീഡോഫൈല്‍ ഇതര ലൈംഗികത ഉള്ളവരെക്കാളും ഏറെ ശിശു പീഡനത്തിനു തയ്യാര്‍ ആകാന്‍ പീഡോഫൈല്‍ ലൈംഗികത ഉള്ള ഒരാള്‍ ശ്രമിക്കും എന്നാണ്. പക്ഷെ പീഡോഫൈല്‍സിനെ എല്ലാം തല്ലി കൊല്ലാന്‍ ആഹ്വാനം നടത്തുന്നത് വഴി നമ്മുടെ കുഞ്ഞുങ്ങളെ ലൈംഗിക അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കില്ല. 
അത്തരം ആഹ്വാനങ്ങള്‍ പീഡോഫൈല്‍സില്‍ സമൂഹത്തോട് വിദ്വേഷം ജനിപ്പിക്കാനും, അവസരം കിട്ടുബോൾ സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ ഭാഗം ആകാൻ ഉള്ള പ്രേരണ അവനിൽ ജനിപ്പിക്കാനുമേ അത് കാരണം ആകൂ !
പീഡോഫൈലുകള്‍ക്ക്  അവരെ ലക്‌ഷ്യം വച്ചുള്ള ബെഹെവിറില്‍ ഗൈഡ്ലൈന്സുകള്‍ ലഭ്യം ആകാന്‍ ഉള്ള സാഹചര്യം ആണ് ആവിശ്യം. പീഡോഫീലിയ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുന്ന ചികിത്സ ഒന്നും നിലവില്‍ ലഭ്യമല്ല.  കുട്ടികളും ആയി ഉള്ള എല്ലാതരം ലൈംഗിക ബന്ധങ്ങളില്‍ നിന്നും റിഫ്രൈന്‍ ചെയ്യാന്‍ ഉള്ള ഗൈഡ്ലൈന്സുകള്‍ നല്‍കുക ആണ് സാധിക്കുന്നത്.
ഇനി DSM യില്‍ പറയുന്ന പീഡോഫീലിയ്കു ഡിസോര്‍ടര്‍ ഉള്ളവര്‍ ശിശുക്കളോടുള്ള  ലൈംഗിക ചോദനകളാല്‍   പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുന്നവര്‍ ആണ്. ഇത് ശിശുകളും ആയി ഭൌതികം ആയ ലൈംഗിക ബന്ധം തന്നെ ആകണം എന്നില്ല, ചൈല്‍ഡ് ഗ്രൂമിംഗ്  , തന്റെ ലൈംഗിക ഭാഗങ്ങളെ കുട്ടികളെ കാണിക്കുക ie. 'indecent exposure ', കുട്ടികളുടെ സ്വകാര്യഭാഗങ്ങളിലോട് ഉള്ള ഒളിഞ്ഞു നോട്ടം, ഫ്രോട്ടെറിസം, ' ശിശു രതിചിത്ര ആസ്വാദനം' തുടങ്ങീയവ ഒകെയും പീഡോഫീലിയ്കു ചോദനകളാല്‍ നടത്തുന്ന പ്രവര്‍ത്തികള്‍ ആയി കണക്ക് ആകുകയും ആളെ പീഡോഫിലിയ ഡിസോര്‍ഡര്‍ ഉള്ള വ്യക്തിയായി  നിര്‍വചിക്കുന്ന കാരണങ്ങള്‍ ആകുകയും ചെയ്യാം. അത് മാത്രവുമല്ല, ഇവ ഒകെയും ഗുരുതരമായ കുറ്റകൃത്യങ്ങളും ആണ്. സമൂഹത്തില്‍ കുഞ്ഞുങ്ങളോട് ലൈഗിക ആകര്‍ഷണം ഉള്ളവരും, ലൈഗികമായി ബന്ധപ്പെട്ടാന്‍ തയ്യാര്‍ ആയവരും ആയ ചിലര്‍ ഉണ്ട്. പക്ഷെ ഇവര്‍ ആരൊക്കെ ആണെന്ന് ഉറപ്പിച്ചു പറയാന്‍ ഒന്നെങ്കില്‍ ലോകത്തുള്ള മുതിര്‍ന്നരുടെ എല്ലാം ശിശുകളോട് ഉള്ള ഇറോടിയ്ക്കു സ്റ്റിമുലി അളന്നു നോക്കണം, അല്ലായെങ്കില്‍ അത്തരം മാനസിക നില്‍ ഉള്ളവര്‍ക്ക് ബീഹെവര്ല്‍ സഹായം സ്വയം അവിശ്യപ്പെട്ടാവുന്ന ഒരു സാമൂഹിക സാഹചര്യം ഇവിടെ ഉണ്ടാക്കണം. ഇതില്‍ രണ്ടാമത്തത് ആണ് എനിക്ക് പ്രയോഗം ആയി തോന്നുന്നത്. ഇതിനു ഒപ്പം കുട്ടികള്‍ക്കു നേരെയുള്ള എല്ല വിധത്തില്‍ ഉള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ ശക്തമായ നിയമനടപടികള്‍ ആവിശ്യം ആണ്. ഒപ്പം ശിശുകള്‍ക്ക് ലൈംഗിക ച്യൂഷങ്ങള്‍ക്ക് എതിരെ നിലനില്‍ക്കാന്‍ ഉള്ള പ്രായനുസൃതമായ ലൈംഗിക വിദ്യാഭാസം ആവിശ്യമാണ്, ' good and bad touch' യിനെ പറ്റി കുഞ്ഞുങ്ങള്‍ക്ക് കൃത്യമായ ബോധ്യം നല്‍ക്കാന്‍ നമ്മള്‍ക്ക് സാധിക്കണം. മാനസികവും ശാരീരികവും ആയി ക്ഷതം ഏറ്റ ബാല്യങ്ങളെ സൃഷ്ടിക്കാതെ ഇരിക്കാന്‍ സമൂഹം ആയി നമ്മള്‍ക്ക് സാധിക്കണം, കാരണം അങ്ങനെ സംഭവിക്കാതെ ഇരിക്കുക സസ്റ്റേനബൽ ആയ ഒരു ഭാവിയ്ക് അത്യാവിശ്യമാണ്.
പീഡോഫീലിയ എന്നത് പ്രാവർത്തികം ആകാൻ അവകാശം ഇല്ലാത്ത ലൈംഗികത ആണെന്ന് പറഞ്ഞുവെല്ലോ, ഈ ഭാഗം വ്യക്തം ആകാൻ ഞാൻ ഒരു ചിന്ത പരീക്ഷണം പറയാം : 
നിങ്ങൾ, പ്രായപൂർത്തിയായ സ്ത്രീകളോട്, ലൈംഗിക ആകർഷണം തോന്നുന്ന X എന്ന ഹെട്രോസെക്ഷ്വൽ പുരുഷൻ ആണ്. എന്നാൽ ഈ ലോകത്തിൽ ഉള്ള ഒരു സ്ത്രീയ്ക്കും താങ്കളും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൻ സമ്മതം അല്ല. ലൈംഗികമായി ബന്ധപ്പെട്ടാൻ നിങ്ങളുടെ മുൻപിൽ ഉള്ള ഏക വഴി, ഒരു സ്ത്രീയ്ക്കു റൂഫി ( flunitrazepam) പാനിയത്തിൽ കലക്കി കൊടുക്കുകയും അവൾ അബോധ അവസ്ഥയിൽ ആകുബോൾ അവളും ആയി ലൈംഗികമായി ബന്ധപ്പെട്ടുകയും ആണ്, റൂഫിയുടെ പ്രവർത്തനത്തിനാൽ ഉണരുബോൾ തനിക്കു എന്താണ് സംഭവിച്ചത് എന്ന് അവൾ ഓർത്തു എടുക്കാൻ സാധിക്കാതെ വരുകയും നിങ്ങൾ പിടിക്കപ്പെട്ടാത്തെയും ഇരിക്കും. ഇവിടെ നിങ്ങള്ക്ക് അവളുടെ ബോധപൂർവ്വം ആയ സമ്മതം ഇല്ലാതെ ഇപ്രകാരം അവളും ആയി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൻ അവകാശം ഉണ്ടെന്ന് കരുതുന്നുണ്ടോ ?
ഇല്ല എന്നാണ് നിങ്ങളുടെ നിലപ്പാട് എന്ന് ഞാൻ അനുമാനിക്കുന്നു. സഹജമായ കാരണങ്ങളാൽ കുട്ടികൾക്ക് മുതിർന്ന ഒരാളും ആയി ഉള്ള ലൈംഗിക ബന്ധത്തിന് informed consent കൊടുക്കാൻ സാധ്യമല്ല. മുകളിലെ ചിന്തപരീക്ഷണത്തിൽ റൂഫി കൊടുത്തു രതിയിൽ ഏർപ്പെട്ടാൻ X യിനു അവകാശം ഇല്ലാതെ പോലെ, ചോക്ലേറ്റ് കൊടുത്തോ വേറെ ഏതെങ്കിലും കാണിച്ചോ ഒരു പീഡോഫൈലിനു കുട്ടികളും ആയി ലൈംഗികത സ്ഥാപിക്കാൻ അവകാശമില്ല. തനിക്കു ഉള്ള അവകാശരാഹിത്യത്തെ പറ്റി ബോധ്യം ഉള്ളവർ ആകാനും, അതിനെ അംഗീകരിച്ചു കൊണ്ട് തന്നെ ആരോഗ്യപരമായി സമൂഹത്തിൽ അതിജീവിക്കാനും ഉള്ള അറിവ് പീഡോഫൈൽസിന് നേട്ടാൻ ഉള്ള അവസരങ്ങൾ ആണ് ഇവിടെ ആവിശ്യം. അത് അല്ലാതെ പീഡോഫൈൽസിനെ കത്തിക്കാനും, കൊല്ലാനും വെട്ടാനും ഉള്ള ആക്രോശങ്ങൾ ഒന്നിനും ഉള്ള പരിഹാരമല്ല. ഒന്ന് കൂടി, നിങ്ങൾ ആരും പീഡോഫൈൽ ആകാതെ ജനിക്കുക എന്നത് ബോധപൂർവ്വം തിരഞ്ഞെടുത്തത് അല്ല, അവർ ആരും പീഡോഫൈൽസ് ആകാനും ! * സ്ത്രീകളിൽ പീഡോഫിലിയ ഇല്ല എന്ന് അർത്ഥമില്ല, എന്നാൽ സ്ത്രീകളിൽ നിന്ന് ഉള്ള കൃത്യമായ ഡാറ്റാ ലഭ്യമല്ല.
Reference :

  • Tenbergen G, Wittfoth M, Frieling H, Ponseti J, Walter M, Walter H, Beier KM, Schiffer B and Kruger THC (2015) The neurobiology and psychology of pedophilia: recent advances and challenges. Front. Hum. Neurosci. 9:344. journal.frontiersin.org/article/10.3389/fnhum.2015.00344/full
  •  Seto MC (2009). "Pedophilia". Annual Review of Clinical Psychology. 5: 391–407. 
  •  Suchy, Y., Whittaker, W.J., Strassberg, D., & Eastvold, A. (2009). "Facial and Prosodic Affect Recognition Among Pedophilic and Nonpedophilic Criminal Child Molesters". Sexual Abuse: A Journal of Research and Treatment. 21 (1): 93–110.
  •  Fagan PJ, Wise TN, Schmidt CW, Berlin FS (Nov 2002). "Pedophilia". JAMA. 288 (19): 2458–65).  

Saturday, 18 February 2017

Argumentum ad hominem tu quoque.

1. Person A makes an ideological position X.
2. Person B asserts that A's actions or past claims are inconsistent with the truth of the ideology X.
3. Therefore X is false.
Such a reasoning is mere fallacious logic and is called Ad Hominem Tu Quoque fallacy.
The fact that a person makes inconsistent actions does not make any particular claim or ideological position she makes false. Also, the fact that a person's claims are not consistent with her actions might indicate that the person's life is not a specimen for the ideology she is holding in affair. And this inconsistency might arrives due to a number of reasons, she might have socially conditioned phobias, she could be helpless, or she could be a plain hypocrite. What ever the reason for the inconsistency, that isn't sufficient to act as a reason to conclude the ideology or claim she makes is merit-less.

Thursday, 16 February 2017

P500 ഗുളികയില്‍ മച്ചുപ്പു വൈറസ് ഉണ്ടോ ?

P500 എന്നത് അഞ്ഞൂറ് മില്ലിഗ്രാം ഉള്ള പരസെറ്റമോള്‍ ആണ് , മച്ചുപ്പു വൈയര്സ് ഗുളിക അല്ല.
രക്തസ്രാവം കാണിക്കുന്ന ഒരുതരം ജ്വരം ആയ ബോലിവ്യന്‍ ഹെമറിജ് ഫീവര്‍ ഉണ്ടാക്കാന്‍ കാരണമായ വൈറെസ് ആണ് മച്ചുപ്പു വൈരെസ്. ഈ രോഗം ആദ്യമായി കണ്ടെത്തിയത് ബോലിവ്യയില്‍ ആണ്, അവിടെ കാണുന്ന ഒരുതരം എലികളില്‍ ( Calomys callosus ) നിന്ന് ആണ് മനുഷ്യരിലോട് ഇത് സാധാരണയായി പകരുന്നത് . ഈ വൈറസ് എന്തായാലും പൊട്ടിച്ചു ഗുളിക രൂപത്തില്‍ ആകി പരസെട്ടമോള്‍ കവറില്‍ ആകാന്‍ പറ്റില്ല, വരണ്ട കാലാവസ്ഥയില്‍ വൈറെസ് ഡിജെനെരെറ്റ് ചെയ്തു പോകും, ഒരു ബയോളജിക്കള്‍ ഫ്ല്യൂവിട് ( like blood ) ആണെങ്കില്‍ തന്നെ രണ്ടാഴ്ച ആണ് വൈബലിറ്റി പീരിയഡ്.









ഒപ്പം ഒരു ട്രീവിയ പറഞ്ഞാല്‍ പരസെറ്റമോളിന് ആ പേര് വരുന്നത് അതിന്റെ രാസനാമം ആയ para-acetylaminophenol നിന്ന് ആണ്.

Wednesday, 11 January 2017

പരിണാമം സംഭവിക്കാതെ ഇരിക്കുമോ ?

പരിണാമം സംഭവിക്കാതെ ഇരിക്കുമോ എന്ന് പലരും ചോദിക്കുന്നത് കാണുന്നു.

ജീവസമൂഹത്തില്‍ വ്യത്യസ്ത തലമുകളിലെ ജീന്‍ പൂളില്‍ ഉള്ള ജനിതിക സ്വഭാവങ്ങളുടെ തിരഞ്ഞെടുപ്പിലെ ഫ്രീക്വന്‍സിയില്‍ വരുന്ന വ്യതിയാനം ആണ് പരിണാമം .

ഒരു ജീവ സമൂഹത്തിലെ mate choice, mutation, selection, genetic drift, gene flow, meiotic drive , (with other evolutionary influnces if any ) എന്നീ ഘടകങ്ങള്‍ സ്ഥായിയായി നിന്നാല്‍ 18 ദശലക്ഷം അല്ല നൂറ് ലക്ഷം കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ സമൂഹത്തില്‍ യാതൊരുവിധ ജീവ പരിണാമവും നടക്കില്ല. എന്നാല്‍ ഈ ഘടകങ്ങള്‍ സ്ഥായി ആയി നില്‍ക്കുന്ന യദാര്‍ത്ഥ ജീവസമൂഹങ്ങള്‍ കാണാന്‍ സാധ്യത കുറവ് ആയതിനാല്‍ ജീവപരിണാമം സംഭവിച്ചു കൊണ്ടിരിക്കും.

Sunday, 8 January 2017

കുഞ്ഞുവാവ നമ്മളുടെ വിരലില്‍ പിടിച്ചു തൂങ്ങുന്നത് എന്ത് കൊണ്ട് ?

കുഞ്ഞുവാവകള്‍ നമ്മുടെ വിരലില്‍ ശക്തി ആയി പിടിക്കുന്നത് നല്ല രസമുള്ള കാര്യമാണ് അല്ലെ ? ഇത് ശരിക്കും പരിണാമപരമായ ഒരു ശേഷിപ്പ് ആണ്. ഗ്രാസ്പ് റിഫ്ലക്സ് (grasp reflex) എന്നു പറയും. ഇത് രണ്ട് തരത്തില്‍ ഉണ്ട് പള്‍മെര്‍ ഗ്രാസ്പ് റിഫ്ലക്സും (palmar graspreflex) ഉം പ്ലാന്‍റ്റാര്‍ ഗ്രാസ്പ് റിഫ്ലക്സും (plantar grasp reflex) ആദ്യത്തെ കൈയ്യിലെയും, രണ്ടമത്തെ കാല്‍പാദത്തിലും നടക്കുന്ന പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. നാലു മാസം വരെ പ്രായത്തില്‍ ആണ് ശിശുക്കളില്‍ ആണ് ഗ്രാസ്പ് റിഫ്ലെക്സുകള്‍ സാധാരണയായി പ്രകടം ആകുന്നത് . ഗര്‍ഭാശയത്തില്‍ വച്ചു തന്നെ ഭ്രൂണം പൊക്കിള്‍ക്കൊടിയില്‍ ഇങ്ങനെ പിടിക്കുന്നത് അള്‍ട്രാസോണിയ്ക് സ്കാനിംഗുങ്ങളില്‍ നീരിക്ഷിക്കാവുന്നത് ആണ്. ശിശുവിന്റെ കൈവിരലുകളുടെ അടുത്ത് നമ്മളുടെ വിരല്‍ കൊണ്ടു ചെന്നാല്‍ അവര്‍ അതിനെ ബലമായി പിടിക്കുന്നത് കാണാം. തിരശ്ചീനമായി നല്‍കുന്ന ഒരു ദണ്ഡില്‍ നമ്മുടെ വിരല്‍ ആകാം ) പിടിച്ചു നവജാത ശിശുവിന് തന്റെ മുഴുവന്‍ ശരീരഭാരത്തെയും വഹിച്ചു 10 സെക്കന്‍ഡുക്കളോളം തൂങ്ങി കിടക്കാം മനുഷ്യാശിശുവിന്‍റെ പദങ്ങളിലും സമാനമായ നിരീക്ഷണം സാധ്യം ആണ്, പ്ലാന്‍റ്റാര്‍ ഗ്രാസ്പ് റിഫ്ക്സ് എന്നാണ് പറയുക. ശിശുവിന്‍റെ പാദത്തിന്റെ അടിവശത്തില്‍ നിന്ന് കാല്‍വിരലുകളില്‍ നമ്മുടെ വിരല്‍ കൊണ്ടു ചെന്നാല്‍ അവ കാല്‍ വിരല്‍ കൊണ്ട് അതിനെ പിടിക്കുന്നത് കാണാം. മനുശ്യാശിശു അധികവും പ്രീഹെന്‍സൈല്‍ അവസ്ഥയില്‍ ആയിരിക്കും കാല്‍പാദം വയ്ക്കുക. ചിമ്പാന്‍സികളുടെ സമാനമായ തരത്തില്‍ ആണിത്. ഈ ചിത്രം നോക്കുക :
മനുഷ്യന്‍ ഉള്‍പ്പെട്ടുന്ന കുരങ്ങുവംശത്തിലെ മറ്റ് ഭൂരിപക്ഷ ജീവിവര്‍ഗ്ഗങ്ങളിലും കുഞ്ഞു അമ്മയുടെ കട്ടി ഉള്ള ശരീര രോമത്തില്‍ തൂങ്ങി പിടിച്ചാണ് ഇരിക്കുന്നത്.
മനുഷ്യന്‍ ' നഗ്ന വാനരന്‍' ആണല്ലോ, അതിനാല്‍ തന്നെ ഇങ്ങനെ രോമത്തില്‍ തൂങ്ങി അമ്മയോട് ഒപ്പം കുഞ്ഞിനു സഞ്ചരിക്കാന്‍ സാധ്യമല്ല. ഇതിനാല്‍ ഗ്രാസ്പിംഗ് റിഫ്ലെക്സ് മനുഷ്യരില്‍ ഒരു വസ്റ്റിജീൽ സ്വഭാവം ( vestigial behavior)യായി ആണ് കണക്കാന്നുന്നത്. ഗ്രാസ്പ് റിഫ്ല്‍ക്സിന്‍റെ പ്രവര്‍ത്തനം ശൈശവകാലത്തിലെ നാഡിനാഡിവ്യവസ്ഥയുടെ വളര്‍ച്ചയുടെയും പ്രവര്‍ത്തനത്തിന്റെയും ഒരു ചുണ്ട് പലക ആയി കണക്കാവുന്നത് ആണ്. സ്പൈന്ല്‍ റിഫ്ലെക്സ് മെക്കാനിസത്തിന്റെ കീഴില്‍ ആണ് ഗ്രാസ്പ് റിഫ്ലെക്സ്.
ref:
1.https://www.ncbi.nlm.nih.gov/pmc/articles/PMC2273893/pdf/brmedj04417-0040.pdf 2. D. M. Sherer, “Fetal grasping at 16 weeks' gestation,” Journal of Ultrasound in Medicine, vol. 12, no. 6, p. 316, 1993. 3. W. R. Brain and R. D. Curran, “The grasp-reflex of the foot,” Brain, vol. 55, no. 3, pp. 347–356, 1932.https://doi.org/10.1093/brain/55.3.347 4. M. B. McGraw, “Structural foundations of behavior,” in The Neuromusclur Maturation of the Human Infant, pp. 3–12, Columbia University Press, New York, NY, USA, 1943