പ്രാഥമികമായ ലൈംഗിക ആകർഷണം കുഞ്ഞുങ്ങളോട് മുതിര്‍ന്നവര്‍ക്ക് തോന്നുന്നതിനെ ആണ് പീഡോഫിലിയ എന്ന് പറയുന്നത്.
International Statistical Classification of Diseases and Related Health Problems-10 (F65.4) യില്‍ A sexual preference for children, boys or girls or both, usually of prepubertal or early pubertal age എന്നാണ് പീഡോഫീലിയയെ നിര്‍വചിക്കുന്നതില്‍. കുട്ടികളോട് ലൈംഗികമായി ബന്ധപ്പെട്ടണം എന്ന് ആഗ്രഹിക്കുന്ന അവസ്ഥയെ പീഡോഫീലിക് ഡിസോഡര്‍ എന്നാണ് പറയുന്നത് . പീഡോഫീലിയ ഒരു ലൈംഗിക വൈകൃതം അഥവാ പാരഫീലിയ ആയി കാണുമ്പോള്‍ പീഡോഫീലിയ ഡിസോഡറിനെ ഒരു മാനസിക രോഗമായി ആണ് മനശ്ശാസ്ത്രം ( DSM-5 പ്രകാരം ) കാണുന്നത്. ഇവ രണ്ടും എന്നാൽ നിയമവിരുദ്ധമോ, കുറ്റമോ അല്ല. ശിശു-കേന്ദ്ര -ലൈംഗിക പ്രവർത്തികളിൽ ഏർപ്പെട്ടുന്നതും, ചലന, നിശ്ചലന, വാങ്മയ ചിത്രങ്ങളിൽ ശിശു രതിയെ സൃഷ്ടിക്കുന്നതും, പങ്കുവയ്ക്കുന്നതും, കൈവശം വയ്ക്കുന്നതും ആണ് കുറ്റങ്ങൾ. ഇവ ഓരോന്നും കുട്ടികളോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ വൈലെൻസ് ആണെന്ന് കണ്ടെത്തിയതിനാൽ ആണ് മുതിർന്നവരുടെ അവ എക്സാസായിസ് ചെയ്യാൻ ഉള്ള അവകാശത്തെ നിയമം മൂലം നിരോധിക്കുകയും, കുറ്റകൃത്യങ്ങൾ ആയി കണക്ക് ആകുന്നതും. സമൂഹത്തിൽ എന്നാൽ കുട്ടികളും ആയി ലൈംഗിക ബന്ധം നടത്തുന്ന എല്ലാരും പീഡോഫൈൽസ് അല്ല. ശിശു പീഡന കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നത് അവരിൽ ഭൂരിപക്ഷവും, അതായത് പകുതിയിൽ ഏറെയും പീഡോഫൈൽ-ഇതര ലൈംഗികതയുടെ ഉടമകൾ ആണ് എന്നായിരുന്നു. സമൂഹത്തിൽ *പുരുഷന്മാരിൽ 1-2% ത്തോളം പേരെ പീഡോഫൈല്‍സിന്‍റെ നിർവചനത്തിൽ കൊണ്ടു വരാൻ സാധിക്കുന്നവർ ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ നിന്ന് രണ്ട് കാര്യങ്ങൾ മനസ്സിൽ ആകാം; പീഡോഫീലിയ അത്ര അപൂർവ്വം അല്ലാത്ത ഒരു ലൈംഗികതയാണ്, എന്നാൽ ഭൂരിപക്ഷ പീഡോഫൈൽസും കുട്ടികളും ആയി ലൈംഗികപരമായ പ്രവർത്തികളിൽ ഏർപ്പെടുന്നില്ല. പ്രാവർത്തികം ആകാൻ അവകാശം ഇല്ലാത്ത ഒരു ലൈംഗിത എന്ന് ഇതിനെ കാണാം. പീഡോഫീലിയ ഉള്ളവര്‍ അല്ല ബാലപീഡനങ്ങള്‍ ഏറെയും നടത്തുന്നത് എന്നതിന് നാനാവിധത്തില്‍ ഉള്ള പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശിശുക്കളോട് നേരെ ലൈംഗിക പീഡനം നടത്തുന്നവരില്‍ എന്നാല്‍ സാമാന്യ ജനത്തില്‍ ഉള്ളതിനെക്കാളും ഏറെയും പീഡോഫൈലുകളുടെ എണ്ണം ഉണ്ട് എന്ന് ബാലപീഡന കേസുകളില്‍ ജയില്‍വാസികളില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു. സാമാന്യ ജനത്തില്‍ പീഡോഫൈലുകളുടെ സാന്നിധ്യം 5% താഴെയും ചൈല്‍ഡ് മോളെസ്റെര്സിന്റെ ഇടയില്‍ പീഡോഫൈല്‍ സാന്നിധ്യം 25-45% ത്തിനു അടുത്തും ആണ് .

ഇതിന്റെ അര്‍ഥം പീഡോഫൈല്‍ ഇതര ലൈംഗികത ഉള്ളവരെക്കാളും ഏറെ ശിശു പീഡനത്തിനു തയ്യാര്‍ ആകാന്‍ പീഡോഫൈല്‍ ലൈംഗികത ഉള്ള ഒരാള്‍ ശ്രമിക്കും എന്നാണ്. പക്ഷെ പീഡോഫൈല്‍സിനെ എല്ലാം തല്ലി കൊല്ലാന്‍ ആഹ്വാനം നടത്തുന്നത് വഴി നമ്മുടെ കുഞ്ഞുങ്ങളെ ലൈംഗിക അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കില്ല. അത്തരം ആഹ്വാനങ്ങള്‍ പീഡോഫൈല്‍സില്‍ സമൂഹത്തോട് വിദ്വേഷം ജനിപ്പിക്കാനും, അവസരം കിട്ടുബോൾ സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ ഭാഗം ആകാൻ ഉള്ള പ്രേരണ അവനിൽ ജനിപ്പിക്കാനുമേ അത് കാരണം ആകൂ !
പീഡോഫൈലുകള്‍ക്ക് അവരെ ലക്‌ഷ്യം വച്ചുള്ള ബെഹെവിറില്‍ ഗൈഡ്ലൈന്സുകള്‍ ലഭ്യം ആകാന്‍ ഉള്ള സാഹചര്യം ആണ് ആവിശ്യം. പീഡോഫീലിയ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുന്ന ചികിത്സ ഒന്നും നിലവില്‍ ലഭ്യമല്ല. കുട്ടികളും ആയി ഉള്ള എല്ലാതരം ലൈംഗിക ബന്ധങ്ങളില്‍ നിന്നും റിഫ്രൈന്‍ ചെയ്യാന്‍ ഉള്ള ഗൈഡ്ലൈന്സുകള്‍ നല്‍കുക ആണ് സാധിക്കുന്നത്. ഇനി DSM യില്‍ പറയുന്ന പീഡോഫീലിയ്കു ഡിസോര്‍ടര്‍ ഉള്ളവര്‍ ശിശുക്കളോടുള്ള ലൈംഗിക ചോദനകളാല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുന്നവര്‍ ആണ്. ഇത് ശിശുകളും ആയി ഭൌതികം ആയ ലൈംഗിക ബന്ധം തന്നെ ആകണം എന്നില്ല, ചൈല്‍ഡ് ഗ്രൂമിംഗ് , തന്റെ ലൈംഗിക ഭാഗങ്ങളെ കുട്ടികളെ കാണിക്കുക ie. 'indecent exposure ', കുട്ടികളുടെ സ്വകാര്യഭാഗങ്ങളിലോട് ഉള്ള ഒളിഞ്ഞു നോട്ടം, ഫ്രോട്ടെറിസം, ' ശിശു രതിചിത്ര ആസ്വാദനം' തുടങ്ങീയവ ഒകെയും പീഡോഫീലിയ്കു ചോദനകളാല്‍ നടത്തുന്ന പ്രവര്‍ത്തികള്‍ ആയി കണക്ക് ആകുകയും ആളെ പീഡോഫിലിയ ഡിസോര്‍ഡര്‍ ഉള്ള വ്യക്തിയായി നിര്‍വചിക്കുന്ന കാരണങ്ങള്‍ ആകുകയും ചെയ്യാം. അത് മാത്രവുമല്ല, ഇവ ഒകെയും ഗുരുതരമായ കുറ്റകൃത്യങ്ങളും ആണ്. സമൂഹത്തില്‍ കുഞ്ഞുങ്ങളോട് ലൈഗിക ആകര്‍ഷണം ഉള്ളവരും, ലൈഗികമായി ബന്ധപ്പെട്ടാന്‍ തയ്യാര്‍ ആയവരും ആയ ചിലര്‍ ഉണ്ട്. പക്ഷെ ഇവര്‍ ആരൊക്കെ ആണെന്ന് ഉറപ്പിച്ചു പറയാന്‍ ഒന്നെങ്കില്‍ ലോകത്തുള്ള മുതിര്‍ന്നരുടെ എല്ലാം ശിശുകളോട് ഉള്ള ഇറോടിയ്ക്കു സ്റ്റിമുലി അളന്നു നോക്കണം, അല്ലായെങ്കില്‍ അത്തരം മാനസിക നില്‍ ഉള്ളവര്‍ക്ക് ബീഹെവര്ല്‍ സഹായം സ്വയം അവിശ്യപ്പെട്ടാവുന്ന ഒരു സാമൂഹിക സാഹചര്യം ഇവിടെ ഉണ്ടാക്കണം. ഇതില്‍ രണ്ടാമത്തത് ആണ് എനിക്ക് പ്രയോഗം ആയി തോന്നുന്നത്. ഇതിനു ഒപ്പം കുട്ടികള്‍ക്കു നേരെയുള്ള എല്ല വിധത്തില്‍ ഉള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ ശക്തമായ നിയമനടപടികള്‍ ആവിശ്യം ആണ്. ഒപ്പം ശിശുകള്‍ക്ക് ലൈംഗിക ച്യൂഷങ്ങള്‍ക്ക് എതിരെ നിലനില്‍ക്കാന്‍ ഉള്ള പ്രായനുസൃതമായ ലൈംഗിക വിദ്യാഭാസം ആവിശ്യമാണ്, ' good and bad touch' യിനെ പറ്റി കുഞ്ഞുങ്ങള്‍ക്ക് കൃത്യമായ ബോധ്യം നല്‍ക്കാന്‍ നമ്മള്‍ക്ക് സാധിക്കണം. മാനസികവും ശാരീരികവും ആയി ക്ഷതം ഏറ്റ ബാല്യങ്ങളെ സൃഷ്ടിക്കാതെ ഇരിക്കാന്‍ സമൂഹം ആയി നമ്മള്‍ക്ക് സാധിക്കണം, കാരണം അങ്ങനെ സംഭവിക്കാതെ ഇരിക്കുക സസ്റ്റേനബൽ ആയ ഒരു ഭാവിയ്ക് അത്യാവിശ്യമാണ്. പീഡോഫീലിയ എന്നത് പ്രാവർത്തികം ആകാൻ അവകാശം ഇല്ലാത്ത ലൈംഗികത ആണെന്ന് പറഞ്ഞുവെല്ലോ, ഈ ഭാഗം വ്യക്തം ആകാൻ ഞാൻ ഒരു ചിന്ത പരീക്ഷണം പറയാം :
നിങ്ങൾ, പ്രായപൂർത്തിയായ സ്ത്രീകളോട്, ലൈംഗിക ആകർഷണം തോന്നുന്ന X എന്ന ഹെട്രോസെക്ഷ്വൽ പുരുഷൻ ആണ്. എന്നാൽ ഈ ലോകത്തിൽ ഉള്ള ഒരു സ്ത്രീയ്ക്കും താങ്കളും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൻ സമ്മതം അല്ല. ലൈംഗികമായി ബന്ധപ്പെട്ടാൻ നിങ്ങളുടെ മുൻപിൽ ഉള്ള ഏക വഴി, ഒരു സ്ത്രീയ്ക്കു റൂഫി ( flunitrazepam) പാനിയത്തിൽ കലക്കി കൊടുക്കുകയും അവൾ അബോധ അവസ്ഥയിൽ ആകുബോൾ അവളും ആയി ലൈംഗികമായി ബന്ധപ്പെട്ടുകയും ആണ്, റൂഫിയുടെ പ്രവർത്തനത്തിനാൽ ഉണരുബോൾ തനിക്കു എന്താണ് സംഭവിച്ചത് എന്ന് അവൾ ഓർത്തു എടുക്കാൻ സാധിക്കാതെ വരുകയും നിങ്ങൾ പിടിക്കപ്പെട്ടാത്തെയും ഇരിക്കും.
ഇവിടെ നിങ്ങള്ക്ക് അവളുടെ ബോധപൂർവ്വം ആയ സമ്മതം ഇല്ലാതെ ഇപ്രകാരം അവളും ആയി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൻ അവകാശം ഉണ്ടെന്ന് കരുതുന്നുണ്ടോ ?
ഇല്ല എന്നാണ് നിങ്ങളുടെ നിലപ്പാട് എന്ന് ഞാൻ അനുമാനിക്കുന്നു. സഹജമായ കാരണങ്ങളാൽ കുട്ടികൾക്ക് മുതിർന്ന ഒരാളും ആയി ഉള്ള ലൈംഗിക ബന്ധത്തിന് informed consent കൊടുക്കാൻ സാധ്യമല്ല. മുകളിലെ ചിന്തപരീക്ഷണത്തിൽ റൂഫി കൊടുത്തു രതിയിൽ ഏർപ്പെട്ടാൻ X യിനു അവകാശം ഇല്ലാതെ പോലെ, ചോക്ലേറ്റ് കൊടുത്തോ വേറെ ഏതെങ്കിലും കാണിച്ചോ ഒരു പീഡോഫൈലിനു കുട്ടികളും ആയി ലൈംഗികത സ്ഥാപിക്കാൻ അവകാശമില്ല.
തനിക്കു ഉള്ള അവകാശരാഹിത്യത്തെ പറ്റി ബോധ്യം ഉള്ളവർ ആകാനും, അതിനെ അംഗീകരിച്ചു കൊണ്ട് തന്നെ ആരോഗ്യപരമായി സമൂഹത്തിൽ അതിജീവിക്കാനും ഉള്ള അറിവ് പീഡോഫൈൽസിന് നേട്ടാൻ ഉള്ള അവസരങ്ങൾ ആണ് ഇവിടെ ആവിശ്യം. അത് അല്ലാതെ പീഡോഫൈൽസിനെ കത്തിക്കാനും, കൊല്ലാനും വെട്ടാനും ഉള്ള ആക്രോശങ്ങൾ ഒന്നിനും ഉള്ള പരിഹാരമല്ല.
ഒന്ന് കൂടി, നിങ്ങൾ ആരും പീഡോഫൈൽ ആകാതെ ജനിക്കുക എന്നത് ബോധപൂർവ്വം തിരഞ്ഞെടുത്തത് അല്ല, അവർ ആരും പീഡോഫൈൽസ് ആകാനും !
* സ്ത്രീകളിൽ പീഡോഫിലിയ ഇല്ല എന്ന് അർത്ഥമില്ല, എന്നാൽ സ്ത്രീകളിൽ നിന്ന് ഉള്ള കൃത്യമായ ഡാറ്റാ ലഭ്യമല്ല.
Reference :
Reference :
- Tenbergen G, Wittfoth M, Frieling H, Ponseti J, Walter M, Walter H, Beier KM, Schiffer B and Kruger THC (2015) The neurobiology and psychology of pedophilia: recent advances and challenges. Front. Hum. Neurosci. 9:344. journal.frontiersin.org/article/10.3389/fnhum.2015.00344/full
- Seto MC (2009). "Pedophilia". Annual Review of Clinical Psychology. 5: 391–407.
- Suchy, Y., Whittaker, W.J., Strassberg, D., & Eastvold, A. (2009). "Facial and Prosodic Affect Recognition Among Pedophilic and Nonpedophilic Criminal Child Molesters". Sexual Abuse: A Journal of Research and Treatment. 21 (1): 93–110.
- Fagan PJ, Wise TN, Schmidt CW, Berlin FS (Nov 2002). "Pedophilia". JAMA. 288 (19): 2458–65).