Saturday, 27 December 2014

The perks of being short !

Shorts boys and girls are usually bullied in campus and peer groups. Most of us  and especially boys   tend to exaggerate our height, adding a centimetre or two when we think we can get away with it. This is understandable: ours is a culture that valorises the tall and belittles, as it were, the short. But those tall folks haven't realized the real benefits of being short. So, I just felt that it will be good to share some of the advantages of being short and a few research reports about them.

Shorter people of the same proportions as taller people have many physical advantages based on the laws of physics, and these advantages are supported by many researchers. Shorter people have faster reaction times, greater ability to accelerate body movements, stronger muscles in proportion to body weight, greater endurance, and the ability to rotate the body faster. They are also less likely to break bones in falling. As a consequence of these physical attributes, shorter people can excel as gymnasts, divers, skiers, martial artists, rock climbers, figure skaters, rodeo riders, soccer players and long distance runners. Within their weight classes they are excellent wrestlers, boxers, and weight lifters.

Shorter people are also less likely to require surgery for herniated spinal disks. In addition, shorter people are less likely to break a hip from falling. Another advantage of smaller people is that they are less likely to die in auto crashes. One study found that people weighing less than 63 kg had the lowest risk of dying or suffering serious injuries compared to bigger people. Although height data weren't provided, it is known that height and weight tend to be correlated. Thus, lighter weight people are more likely to be shorter than heavier people.

Short men will live longer than taller people because they are more likely to carry a gene that protects them from the effects of ageing, researches  have revealed. Short stature is  related to a gene that is linked to longevity. A protective form of the gene, called FOXO3, leads to smaller body size during early development but is also likely to mean a longer life span.

Among Sardinian soldiers who reach the age of 70, for example, those below approximately 5-foot-4 live two years longer than their taller brothers-in-arms. A study of more than 2,600 elite Finnish athletes showed that cross-country skiers were 6 inches shorter and lived nearly seven years longer than basketball players. Average height in European countries closely correlates to the rate of death from heart disease. Swedes and Norwegians, who average about 5-foot-10, have more than twice as many cardiac deaths per 100,000 as the Spaniards and Portuguese, who have an average height just north of 5-foot-5. Tall people rarely live exceptionally long lives. Japanese people who reach 100 are 4 inches shorter, on average, than those who are 75. The countries in the taller half of Europe have 48 centenarians per million, compared to 77 per million in the shorter half of the continent.

Setting aside simple mortality, individual diseases are also more common among tall people. American women above 5-foot-6 suffer recurrent blood clots at a higher rate. Among civil servants in London, taller people have been shown to suffer from more respiratory and cardiovascular illness. And then there’s cancer. Height is associated with greater risk for most kinds of cancer, except for smoking-induced malignancies.

 Researchers have found that the lungs of taller people don’t function as efficiently, relative to their bodies’ demands, as those of short people. Explanations for the link between height and other disorders are slightly more speculative, but largely credible. Tall people have more cells, which may increase the chances that some of them will mutate and lead to cancer. The hormones involved in rapid growth may also play a role in cancer development. It’s even possible that the foods that lead to fast growth during childhood may increase the likelihood that a person will eventually develop cancer. The link between height and clots probably has to do with the length and weight of the columns of blood that travel between the heart and the body’s extremities.

Geoffrey Kabat of Albert Einstein College of Medicine published a study showing that each additional 4 inches of height increases the risk of all types of cancer by 13 percent among post-menopausal women.A number of scientists have observed that within a species, the smaller individual tends to live longer than the bigger one. This is illustrated by smaller dogs who live longer than medium and large size dogs. Smaller mice, rats, ponies and monkeys generally live longer as well. The Asian elephant also lives longer than the larger African elephant.

The study also provides a number of biological mechanisms that explain why smaller bodies tend to live longer. These include lower DNA damage, greater cell replacement potential, higher heart pumping efficiency, decreased C-reactive protein and higher sex hormone binding globulin.

In youth-obsessed mallu- culture, looking younger than your years is often considered a positive attribute . And  being short is associated with youth (i.e, we get taller as we get older), people think that you are younger than you really are. I can say with utter smugness that people think I am much younger than my real age and find me  cute. :)

Being short means you  never have to worry about bumping your head on stuffs unlike that unfortunate Stormtroopers.

Being physically smaller, especially during adolescence, when social hierarchies are established, "makes you incredibly astute socially," says Stephen Hall, author of Size Matters. Short people become a good listener and a better analytical thinker.

Another interesting aspect of being short is that neurologically  taller people take about one-tenth of a second longer to perceive sensory information, when compared to shorter ones.

People of short stature, says psychologist David Sandberg of the University of Michigan, "make all sorts of adaptations to the physical and social environment, they tends to win over people of tall stature. Unless the person's height is a consequence of a medical condition, which carries its own burdens on development, or the person is so short that height constitutes a physical disability, short people are as creative, industrious, assertive, passive ...  Short people do not live up to their negative stereotypes."

Even though anecdotal it is true that short boys and girls are generally quicker in their cognitive capacity and generally more intelligent and smarter than their tall colleagues. :)

Reference :
  • http://www.ncbi.nlm.nih.gov/pubmed/22582890
  • http://www.ncbi.nlm.nih.gov/pubmed/8450727
  • http://www.shortsupport.org/Research/Papers/Should%20we%20be%20concerned%2012_12_09.pdf
  • http://www.shortsupport.org/Research/Papers/Role_of_height_cancer_CVD%20.pdf
  • http://www.ncbi.nlm.nih.gov/pubmed/12586217
  • http://www.npr.org/blogs/krulwich/2009/05/18/104183551/the-secret-advantage-of-being-short
  • http://www.shortsupport.org/Research/Papers/Samaras%20Ramifications%20of%20increasing%209_20_10.pdf
  • http://cebp.aacrjournals.org/content/early/2013/07/25/1055-9965.EPI-13-0305.abstract

Friday, 24 October 2014

എകോണ്‍ഡ്രോപ്ലാസിയ – ഒരു ചെറു വിവരണം.

ആനുപാതികമല്ലാത്ത കൈകാല്‍ വളര്‍ച്ചയാണ് എകോണ്‍ഡ്രോപ്ലാസിയ (Achondroplasia dwarfism) എന്ന രോഗത്തിന്റെ പ്രാധാനലക്ഷണം . തലയും ഉടലും സാധാരണ നിലയില്‍ വളരുമെങ്കിലും കൈകാലുകളിലെ അസ്ഥിവളര്‍ച്ചയിലുണ്ടാകുന്ന അപാകതകള്‍ ഇവയുടെ ഉയരക്കുറവിന് കാരണമാകുന്നു . എകോണ്‍ഡ്രോപ്ലാസിയ എന്നാ ജനിതികരോഗം ഉള്ളവരില്‍ ശരാശരി പുരുഷന്മാര്‍ക്ക് 4.4 അടിയും ( 131 centimeters ) സ്ത്രീക്കളില്‍ 4 അടിയും (123 centimeters) മാത്രേ ഉയരം കാണൂ.തരുണാസ്ഥിയുടെ വളര്‍ച്ചയ്ക്ക് പ്രേരേകം ആകണ്ട FGFR3 ( fibroblast growth factor receptor 3) എന്ന ജീനില്‍ വരുന്ന ഉള്‍പരിവര്‍ത്തനം കൊണ്ട് അസ്ഥിയായി പരിണമിക്കുന്ന ദേഹമൂലപദാര്‍ത്ഥത്തിന്റെ വളര്‍ച്ചയില്‍ അപകാതയുണ്ടാക്കുന്നതാണ് രോഗകാരണം . രോഗികളുടെ തുടയെല്ലുകള്‍ വില്ലുപോലെ വശങ്ങളിലേക്ക് വളഞ്ഞിരിക്കുന്നത് ഒരു രോഗലക്ഷണമാണ്.ഹൈപോചോന്ദ്രോപ്ലസിയാ(hypochondroplasia) എന്ന മറ്റൊരു ജനിതികരോഗവുമായി കോണ്‍ഡ്രോപ്ലാസിയയുടെ സാമ്യതകള്‍ പുലര്‍ത്തുന്നു എങ്കിലും കോണ്‍ഡ്രോപ്ലാസിയ തമ്മില്‍ തീവ്രമാണ് . ശരീരത്തിലെ വലിയ അസ്ഥികളെഎല്ലാം ഇത് ബാധിക്കുന്നതിനാല്‍ മറ്റ് ശാരീരികരോഗങ്ങളും ഉണ്ടാക്കാം. ക്രമമായ ശ്വസനപ്രക്രിയ താത്കാലികമായി നിന്നുപോകുന്ന അശ്വസനം (apnea), ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്നതരത്തിലുള്ള പൊണ്ണത്തടി(Obestiy), കേള്‍വിശക്തിയില്‍ ഉണ്ടാക്കാവുന്ന അപാകത, അസ്ഥിക്കള്‍ക്ക് ബലം ഇല്ലാത്തതിനാല്‍ രോഗി മുന്നോട് വളഞ്ഞ് നടക്കുന്നതിന്നാല്‍, മുതുകിന്റെ താഴെ ഭാഗത്തുണ്ടാവുന്ന കൂന്‍(Kyphosis ഉണ്ടാക്കാം, സുഷ്മ്‌നാകാണ്ഡത്തെ ബാധിക്കുന്ന സ്‌പൈനല്‍ സ്റ്റേനോസിസ്, എന്നിവ അവയില്‍ ചിലതാണ് .

തലച്ചോറിന്റെ വലിപ്പം ക്രമരാഹിത്യമായി വര്‍ദ്ധിക്കുന്ന ‘തലച്ചോറു നീരുവ്യാധി’ (hydrocephalus) കോണ്‍ഡ്രോ പ്ലാസിയുടെ ഒപ്പം ഉണ്ടാക്കുന്ന മറ്റൊരു മാരകമായ അവസ്ഥയാണ് . ലോകത്ത് ജനിക്കുന്ന നവജാത ശിശുക്കളില്‍ 25,000യില്‍ ഒരാള്‍ ഈ രോഗാവസ്ഥയില്‍ ആയിരിക്കും.

പാരമ്പര്യരോഗമായ കോണ്‍ഡ്രോപ്ലാസിയ രക്ഷിതാക്കളില്‍ നിന്നും കുട്ടികളിലേക്ക് പാരമ്പര്യമായി പകര്‍ന്നു കിട്ടുന്നത് autosomal dominant pattern വഴിയാണ്.അത് ആയത് ജീനില്‍ ഒരു കോപ്പി മതിയാക്കും കുട്ടിയില്‍ ഈ ജനിതകവൈകല്യം ഉണ്ടാക്കാന്‍ .ഇനി രണ്ട് കോപ്പിയും ജീന്‍ ആണെങ്കിലും മരണകാരണമായിരിക്കും. ഇങ്ങനെയുള്ള homozygous കുട്ടിക്കള്‍ ഏതാനും മാസങ്ങളില്‍ കൂടുതല്‍ ജീവിച്ചിരിക്കുന്നത് അപൂര്‍വ്വമാണ്.

പൂര്‍ണ്ണമായും ഫലപ്രദമായ ഒരു ചികിത്സയും ഇത് വരെ ഈ ജനിതികരോഗത്തിന് കണ്ടെത്തിടില്ലയെങ്കിലും മെഡിക്കല്‍ ജെനിട്ടിക്‌സിലും മറ്റും നടന്നുവരുന്ന പുതിയ പഠനങ്ങള്‍ പ്രതിക്ഷയ്ക്ക് വെളിച്ചം വീശുന്നതാണ് . ഗ്രോത്ത് ഹോര്‍മോണ്‍ തെറാപ്പികളും, Limb lengthening സര്‍ജറിക്കളും മറ്റുമാണ് ഇന്ന് അവലംബിക്കുന്ന രീതികള്‍.

Reference : 

  • http://www.ncbi.nlm.nih.gov/pubmed/17950653
  • http://www.ncbi.nlm.nih.gov/pubmed/17879967
  • http://www.nlm.nih.gov/medlineplus/ency/article/002049.htm


Saturday, 20 September 2014

ഡൈഹൈഡ്രജന്‍ മോണോഓക്സൈഡ് ഭീകരത.

ഇന്ന് നമ്മുടെ നാട്ടില്‍ പച്ചവെള്ളം എന്നാ പേരില്‍ കിട്ടുന്നത് കൊടുംവിഷമായ ഡൈഹൈഡ്രജന്‍ മോണോഓക്സൈഡ് എന്നാ  രാസവസ്തു  ആണെന്ന് എത്രപ്പെര്‍ക്ക് അറിയാം ?

മലിനീകരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലുണ്ടാകുന്ന ആസിഡ്‌ മഴയുടെ പ്രധാനഭാഗവും ഹൈഡ്രോക്സ്യ്ല്‍ ആസിഡ് ആയ ഡൈഹൈഡ്രജന്‍ മോണോഓക്സൈഡ് ആണ് . ആസിഡ്‌ മഴ തുടർച്ചയായി ഏൽക്കുന്നത് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കും എന്ന് നമ്മള്‍ക്ക് അറിയാം .

കാന്‍സര്‍ രോഗികളുടെ ശരീരത്തില്‍ 50-75%ത്തോളം DHMO എന്ന് ചുരുക്കിപ്പറയുന്ന ഡൈഹൈഡ്രജന്‍ മോണോഓക്സൈഡ് എന്ന കെമിക്കല്‍  ആണെന്ന് ഓര്‍ക്കുബോള്‍ നാം ഇതിന്റെ ഭീകരത്തെയെ മനസ്സില്‍ ആകണം . മെറ്റാബോളിക്ക് സിന്‍ഡ്രം  പോലെയുള്ള രോഗങ്ങള്‍ക്ക് മുഖ്യകാരങ്ങളില്‍ ഒന്നായ Junk Foods ഉണ്ടാക്കണം എങ്കില്‍ DHMO വളരെ ഉയര്‍ന്ന അളവില്‍ ആവിശ്യം ആണ് . ആണവോർജ്ജപ്ലാന്റുക്കളില്‍ ഉപയോഹിക്കുന്ന ഡൈഹൈഡ്രജന്‍ മോണോഓക്സൈഡ് ആണ് നാം ഇവിടെ സര്‍കാരിന്‍റെ അനാസ്ഥയും ലാഭാക്കൊത്തിയും കാരണം കുടിക്കാനും കുളിക്കാനും ഉപയോഹിക്കുന്നത് . ഇത് കൊണ്ട് ഉണ്ടാക്കുന്ന രോഗങ്ങള്‍ അനവധിയാണ് ഓരോ വര്‍ഷവും ലക്ഷക്കണക്കിന്‌ ആളുകള്‍ ആണ് DHMO പോയിസിനിംഗ് കൊണ്ട് മരണപ്പെട്ടുന്നത് . 2004യില്‍ മാത്രം 388,000 മനുഷ്യര്‍ ലോകത്തില്‍ ഡൈഹൈഡ്രജന്‍ മോണോഓക്സൈഡ് പോയിസിനിംഗ് കൊണ്ട് മരണപ്പെട്ടു . ഇത് ഈ കേമില്‍ മനുഷ്യരില്‍ മാത്രം ഉണ്ടാകുന്ന ആഘാതത്തിന്റെ ചെറിയ ഒരു ലിസ്റ്റ് ആണ് മൃഗങ്ങളിലും ചെടികളിലും ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഏറെയാണ്‌ .

നമ്മള്‍ക്കും വേണ്ടേ കെമിക്കല്‍ കലരാത്ത ശുദ്ധമായ വെള്ളം , കുടിക്കാനും കുളിക്കാനും നനയ്ക്കാനും ഭക്ഷണം പാകം ചെയ്യാനും ? അതോ ഇത്തരം കൊടും വിഷവും കെമിക്കലും ഉപയോഹിച്ചു കഴിഞ്ഞാല്‍ മതിയോ ? ഉണരൂ ഉപഭോക്താവേ ഉണരൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
https://goo.gl/EMYx2y

Wednesday, 27 August 2014

അനിഞ്ചിതത്വ സിദ്ധാന്തം

ഏറെ  പ്രസിദ്ധം ആയ ആറ്റത്തിന്റെ ക്വാണ്ടം മെക്കാനിക്കല്‍ മോഡലിലേക്ക് നയിച്ച രണ്ട് പ്രാധാന കണ്ടെത്തല്‍ ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവവും , ഹൈസന്‍ബര്‍ഗിന്റെ അനിഞ്ചിതത്വ സിദ്ധാന്തവുമായിരുന്നു .

പ്രാകാശത്തിനു തരംഗസ്വാഭാവവും കണികാസ്വഭാവവും ഉള്ളതുപോലെ ദ്രവ്യത്തിനും ദ്വൈതസ്വഭാവം ഉണ്ടെന്നു സിദ്ധാന്തിച്ച സയിന്‍സ്ടിസ്റ്റ് ആണ് ലൂയി ഡി ബ്രോളി . 1924യിലാണ് ഡി ബ്രോളി ഇലട്രോണിനും കണികാസ്വാഭാവവും തരംഗസ്വഭാവവും ഉണ്ടെന്ന ആശയം അവതരിപ്പിച്ചത് . ബോറിന്റെ ആറ്റം മോഡലില്‍ ഇലട്രോണിന്റെ കണികാസ്വഭാവം മാത്രമാണ് കണക്കിലെടുത്തിരുന്നത് . ചലിക്കുന്ന ഒരു ഇല്ട്രോണിന് നിശ്ചിത തരംഗദൈര്ഘ്യമുണ്ടെന്ന് ഡി ബ്രോളി സിദ്ധാന്തിച്ചു .
 തരംഗദൈര്‍ഘ്യം, λ=h/mv = h/p .
ഇവിടെ h-> പ്ലാങ്ക് സ്ഥിരാങ്കം , m-> മാസ്സ്,   v-> വെലോസിറ്റി, p-> മൊമെന്റം .
ഡി ബ്രോളി സമവാക്യത്തില്‍ നിന്ന് തരംഗദൈര്‍ഘ്യം മുമെന്ടവുമായി ഇന്‍വേര്സിലി പ്രോപ്പോഷന്ല്‍  ആണെന്ന് കാണാം .

എന്നാല്‍ ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം സൂക്ഷ്മകണങ്ങള്‍ക്ക് മാത്രേ പ്രബലം ആകൂ , വലിയ പദാര്‍ത്ഥങ്ങള്‍ക്ക് ഇത് അപ്രധാനമായതാണ് .

നമ്മുക്ക് ഉദാഹരണം നോക്കാം . 10m/s വെലോസിറ്റിയില്‍ സഞ്ചാരിക്കുന്ന 100 ഗ്രാം പിണ്‌ഡമുള്ള ഒരു ടെന്നീസ് പന്തിന്റെ തരംഗദൈര്‍ഘ്യം എന്നത് ,

λ=h/mv = 6.626*10^-34 Js/ 0.1Kg* 10 ms^-1
=6.626*10^-34 nmയാണ് .

എന്നാല്‍  3.0X10-25 J ഗതികോർജ്ജമുള്ള ഒരു ഇല്ട്രോണിന്റെ ( ഇവിടെ പിണ്ഡം എന്നത് 9.1*10^-31kgയാണ് )തരംഗദൈര്‍ഘ്യം എന്നത് .

K.E=1/2 mv^2.

v= ( 2K.E/m)^1/2= ( 2*3.0*10^-25kg m^2s^-2/9.1*10^-31kg)^1/2 = 812 m/s.

λ=h/mv = 6.626*10^-34Js/( 9.1*10^-32kg )(812ms s^-1) = 896.7nmയാണ് .ഇത് വളരെ വലിയ ഒരു ഫിഗര്‍ ആണ് .

ചലിക്കുന്ന കണങ്ങളുമായി ബന്ധപ്പെട്ട തരംഗങ്ങളെയാണ് മാറ്റര്‍ വേവ്സ് അഥവാ ഡി ബ്രോളി തരംഗങ്ങള്‍ എന്ന് വിളിക്കുന്നത് . വൈദ്യൂത കാന്തികതരംഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മാറ്റര്‍ വേവ്സ് . മാറ്റര്‍ വേവ്സിന്റെ വേഗത വളരെ കുറവാണ് . ഇവ ശൂന്യതയിലൂടെ പ്രസിക്കുന്നില്ല . ഇവയുമായി ബന്ധപ്പെട്ട  വൈദ്യൂതമണ്ഡലവും കാന്തികമണ്ഡലവുമില്ല . വൈദ്യൂതകാന്തിക തരംഗങ്ങളുമായി താരതമ്യം ചെയ്യുബോള്‍ മാറ്റര്‍ വേവ്സിന്റെ തരംഗദൈര്‍ഘ്യം വളരെ കുറവാണ് . ഒരു കണികയില്‍ നിന്നും ഉത്സര്‍ജിക്കപ്പെടുന്നവയല്ല മാറ്റര്‍ വേവ്സ്. അവ കണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മാത്രം .

1926യില്‍ ഹൈസന്‍ബെര്‍ഗ് അതരിപ്പിച്ച അനിശ്ചിതത്വ സിദ്ധാന്തം ആറ്റം ഘടനെക്കുറിച്ചുള്ള  ഗവേഷണങ്ങളിലും കണ , തരംഗ ദ്വൈതസ്വഭാവത്തെക്കുറിച്ചുള്ള ഗവേഷങ്ങളിലും പുതിയ വഴിതിരിവ് ഉണ്ടാക്കി .

ചലിക്കുന്ന ഒരു കണത്തിന്റെ സ്ഥാനവും മോമെന്ടവും ( Position and momentum) ഒരേ സമയം കൃത്യമായി നിര്‍ണയിക്കാനാവില്ല . ഇതാണ് അനിശ്ചിതത്വ സിദ്ധാന്തം . അനിഞ്ചിതത്വ സിദ്ധാന്തം ഗണിതപരമായി ഇങ്ങനെ സൂചിപ്പിക്കാം .

Δ x .Δ p  >= h/4π or  Δ x .mΔ v= h/4π.

ഇവിടെ delta x കണത്തിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെയും delta p അതിന്റെ മോമെന്ടവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെയും delta v വെലോസിറ്റിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെയും സൂചിപ്പിക്കുന്നു .

delta x വളരെ ചെറുതാണെങ്കില്‍ delta p  വളരെ വലുതായിരിക്കും , സ്ഥാനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വളരെക്കുറവ് ആണെങ്കില്‍ മോമെന്ടവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വളരെ കൂടുതല്‍ ആയിരിക്കും . ഇനി മോമെന്ടവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കുറവ് ആണെങ്കില്‍ സ്ഥാനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കൂടുതലായിരിക്കും .

ഹൈസന്‍ബെര്‍ഗിന്റെ  അനിശ്ചിതത്വ സിദ്ധാന്തവും ചലിക്കുന്ന ചെറിയ വസ്തുക്കളുടെ കാര്യത്തിലെ സിഗ്നിഫിക്കന്റെ ആകുക ഉള്ളൂ .

ഇവിടെയും നമ്മുക്ക് ഓരോ ഉദാഹരണം നോക്കാം . നൂറ് ഗ്രാം ഭാരമുള്ള ടീന്നിസ് ബോളിന് അൻസർറ്റൻറ്റി പ്രിന്‍സിപ്പില്‍ അപ്ലേ ചെയ്തു കഴിഞ്ഞാല്‍ ,

Δ v.Δ x = h/4π
= 6.626*10^-34 Js/ 4*3.1416*10^-1 kg  ≈ 10^-33m^2s^-1യാക്കും . ഇത് വളരെ നിസ്സാരമായ ഒരു ഇറര്‍ മാത്രേ ഉണ്ടാകുക ഉള്ളൂ . എന്നാല്‍ ഇല്ട്രോനിന്റെ കാര്യത്തില്‍ ആണെങ്കില്‍ .

Δ v.Δ x = h/4π  = 6.626*10^-34 Js/ 4*3.1416*9.11*10^-31kg =10^-4m^2s-1യാകും .  ഇത് വളരെ വലിയ ഒരു  സഖ്യയാണല്ലോ . അതായത്, 10^-8m അനിശ്ചിതത്വത്തില്‍ ഇലട്രോന്റെ സ്ഥാനം നിര്‍ണയിക്കാന്‍ ശ്രമിച്ചാല്‍ വെലോസിറ്റി Δ vയില്‍, 10^-4m^2S^-1/10^-8m ≈  10^4m s^-1 അനിശ്ചിതത്വം ഉണ്ടാക്കും. ഇത് പോലെ കുറഞ്ഞ Δ vയില്‍ വെലോസിറ്റി നിര്‍ണയിക്കുബോള്‍ അടുത്ത പഞ്ചായത്ത് വരെയുള്ള ദൂരം വരെ ഇല്ട്രോന്റെ പൊസിഷനില്‍ അനിശ്ചിതത്വം വരാം ,

ചലിക്കുന്ന ആറ്റോമിക്, സബ് ആറ്റോമിക് കണങ്ങള്‍ക്ക് അനിശ്ചിതത്വ സിദ്ധാന്തം ബാധകം ആണ് .നമ്മള്‍ ഹൈസ്കൂളില്‍ പഠിച്ച ന്യൂക്ലിയസ്സിനും ചുറ്റും കൃത്യമായ പാതയിലൂടെ ഇലട്രോണ്‍ സഞ്ചരിക്കുന്നു എന്നാ ആശയത്തെ അനിശ്ചിതത്വസിദ്ധാന്തം തളളിക്കളഞ്ഞു . ബോര്‍ മാതൃകയില്‍ പറയുന്നതുപോലെ ഒരു ഇല്ട്രോണിന്റെ കൃത്യമായ സ്ഥാനവും വെലോസിറ്റിയും ഒരേ സമയം നിര്‍ണയിക്കാന്‍ സാധിക്കില്ല . പകരം ഒരു പ്രത്യേക ഊര്‍ജനിലയില്‍ ഇല്ട്രോണിന്റെ സാന്നിധ്യം പ്രവചിക്കാനെ കഴിയൂ .

Tuesday, 24 June 2014

കൊവാലക്കളുടെ 'ആലിംഗന' പ്രീയം .

കാംഗരൂക്കളെ പോലെ സഞ്ചിമൃഗമായ കോവാലക്കളുടെ ദേശവും ഓസ്ട്രേലിയയാണ്. ബ്ലിങ്കി ബിൽ എന്നാ അനിമേഷൻ ഫിലിം കൊവലക്കളുടെ കഥ പറയുന്നതായിരുന്നു. കുട്ടികൾക്കേറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായ ടെഡി ബെയറിന്റെ ആകൃതിയാണ് ഇവയ്ക്ക്. ഒരേ മരക്കൊമ്പിൽ തന്നെ ദിവസങ്ങളോളം കഴിയുന്ന ഇവ ഈ മരത്തിന്റെ ഇലകൾ മാത്രമേ ഭക്ഷിയ്ക്കുകയുള്ളൂ. ഫാസ്കോലാർക്റ്റിഡേ എന്ന ജനിതകകുടുംബത്തിലെ അവശേഷിക്കുന്ന ഏക ഇനം ജീവികൾ ഇവയാണ്‌. ഒറ്റയാന്മാരായി കാണപ്പെടുന്ന ഇവ പകൽ‌സമയം മരക്കൊമ്പുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ മിക്കവാറും ഉറങ്ങി കഴിച്ച്‌ കൂട്ടും. ഭക്ഷണം രാത്രിയിലാണ്. അതികഠിനമായ വേനൽക്കാലത്ത് മാത്രമേ ഇവ വെള്ളം കുടിയ്ക്കൂ. സദാ മരക്കൊമ്പിൽ കഴിച്ചുകൂട്ടുന്ന ഇവ നിലത്തിറങ്ങുന്നത് ഒരു മരത്തിൽ നിന്നും വേറൊന്നിലേയ്ക്ക് കയറിപ്പറ്റാൻ വേണ്ടി മാത്രമാണ്.



വേനൽ കാലങ്ങളിൽ അധികമായി കൊവാലക്കൾ (Phascolarctos cinereus) മരങ്ങളിൽ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാൻ ഉള്ള കാരണം അടുത്ത് നടന്ന പഠനത്തിൽ വെളിപ്പെടുക ഉണ്ടായി .  മുകളില്‍  കൊടുത്തിരിക്കുന്ന ഇന്ഫാ റെഡ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത് പോലെ ചൂടുള്ള ദിനങ്ങളിൽ മരങ്ങളിൽ താരതമ്യേ തണുപ്പ് ആയിരിക്കും . മറ്റ് പല സസ്തനിക്കളെ പോലെ കൊവാലക്കൾ വിയർക്കാതെ കൊണ്ട് ശാരീരം തണുപ്പിക്കാൻ ഉള്ള ഒരു ഉപാധിയാണ് ഈ വൃഷാലിംഗനം . തുടര്‍ച്ചയായി ദീര്‍ഘനിശ്വാസസം വിട്ടുകാ , സ്വന്തം രോമക്കുപ്പായത്തിൽ നക്കുക എന്നിവയും ഉഷ്മാവ് നിയന്ത്രിക്കുന്നത്തിനുള്ള ചില  മേക്കാനിസങ്ങള്‍ ആണ് . മരങ്ങളെ ഇങ്ങനെ കെട്ടിപ്പിടിച്ചു നടക്കുന്ന ജീവിക്കളില്‍ അല്ലാത്തവയെ അപേക്ഷിച്ച് കുറച്ചു ജലം മാത്രമേ ബാഷ്‌പീകരണം വഴി നഷ്ടം ആകുന്നുള്ളൂ എന്നും പഠനത്തില്‍ ഒബ്സേര്‍വ് ചെയ്യുക്കയുണ്ടായി .

അപ്പോള്‍ ഇനി ചൂട് കൂടുബോള്‍ എസിയില്ല എങ്കില്‍ വിഷമിക്കണ്ടാ അടുത്തുള്ള മരത്തിലേക്ക് വണ്ടി വിട്ടാല്‍ മതി !!

Reference : http://rsbl.royalsocietypublishing.org/content/10/6/20140235.full

Monday, 26 May 2014

ഭുമിയിലെ ഏറ്റവുംവലിയ കൊടുമുടി മൌണ്ട് എവറെസ്റ്റല്ല .


ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി മൌന്റ്റ്‌ എവെരെസ്റ്റ് തന്നെയാണോ ? ഉത്തരം അല്ല എന്നാണ് . ഞെട്ടാന്‍ വരട്ടെ. ഭുമിയിലെ  സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് എവറസ്റ്റ്‌ കൊടുമുടി. എന്നാല്‍ മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമായ ഹവായിലെ മൌന്റ്റ് മൌന കീയ്ക്ക് (Mauna Kea) എവെരെസ്റ്റ്നെക്കാളും ഉയരം ഉണ്ട് എന്നതാണ് വാസ്തവം.
സമുദ്രനിരപ്പിന്റെ മുകളില്‍ നിന്ന് മൌന കീയയ്ക്ക് 13,796അടി (4,206 meters)യെ ഉയരം ഉള്ളൂ എങ്കിലും . ഹവാല്യാന്‍ ഭാഷയില്‍ വെള്ളകൊടുമുടി എന്നാ പേര് ഉള്ള ഈ അഗ്നിപര്‍വ്വതത്തിന്റെ തുടക്കം മുതല്‍ അതായത് സമൂദ്രനേരപ്പിന്റെ താഴെയുള്ള ഭാഗം കൂടി കണക്ക് ആകിയാല്‍ ഉയരം 33,464.6 അടി (10,200 meters)യാക്കും . എന്നാല്‍ സമുദ്രനിരപ്പിന്റെ താഴോട്ട്  അങ്ങനെ വളര്‍ച്ചയില്ലാത്ത എവെരെസ്റ്റ് ഉയരം29,029 അടിയില്‍ (8,848 meters) നില്‍ക്കുന്നു.


Saturday, 24 May 2014

DNA extraction!

നമ്മള്‍ എല്ലാരും DNA എന്നോകെ കേട്ടിട്ടുണ്ട് ഇന്ന് സംഭവം ഒന്ന് എക്സ്രാക്റ്റ് ചെയ്ത് നോക്കിയാലോ ? വിട്ടില്‍ വച്ച് തന്നെ ചെയ്ത് നോക്കാവുന്ന ഈ ലളിതമായ പരിക്ഷണം നോക്കുക .

അവിശ്യമായ സാധങ്ങള്‍:

  • അരലീട്ടര്‍ വെള്ളം 
  • മൂന്ന് ഗ്ലാസ്സുക്കള്‍ 
  • ഡിഷ്‌വാഷര്‍ ( liquid )
  • ഉപ്പ് 
  • സര്‍ജ്ജിക്കള്‍ സ്പിരിറ്റ് (Isopropyl alcohol)
  • ഫുഡ്കളര്‍
  • ഒരു മനുഷ്യന്‍. ( നിങ്ങള്‍ തന്നെ മതി )

അരലീട്ടര്‍ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ് നന്നായി കലക്കി എടുക്കുക . ഇതില്‍ നിന്ന് ഒരു മൂന്ന് ടേബിള്‍സ്പൂണ്‍ ഉപ്പ്ലായനി എടുത്ത് ഒന്ന് രണ്ട് മിനിറ്റ് നന്നായി കവിള്‍കൊള്ളുക . ഇനി ഇത്  ഗ്ലാസ്സിലോട് തുപ്പുക . ഇപ്പോള്‍ ഉപ്പ്ലായനിയില്‍  നിങ്ങളുടെ കവിള്‍ത്തടത്തിലെ കോശങ്ങള്‍ പൊങ്ങി കിടക്കുന്നത് കാണാം . ഇനി ഒരു ഡ്രോപ്പ് ഡിഷ്‌വാഷര്‍ ഒഴിച്ച് നന്നായി ഈ ഉപ്പ്ലാനയനി മിക്സ് ചെയ്യുക , കഴിവത്തും കുമിളക്കള്‍ ഉണ്ടാക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം . സോപ്പ് കോശങ്ങളെ ബ്രേക്ക്‌ഡൌണ്‍ ചെയ്യുക്കയും DNAയെ മോചിപ്പിക്കയും ചെയ്യും. ഇനി വേറെ ഒരു കപ്പില്‍ 100ml സര്‍ജ്ജിക്കള്‍ സ്പിരിറ്റില്‍ മൂന്ന് ഡ്രോപ്പ്  ഫുഡ് കളര്‍ മിക്സ് ചെയ്ത് എടുക്കുക . ഇനി ഈ ഫുഡ് കളര്‍ കലക്കിയ സര്ജ്ജികള്‍ സ്പിരിറ്റ് ഉപ്പ്ലായനിയോട് അല്പം അല്പമായി ഒഴിക്കുക, ലായനിയുടെ മുകളില്‍ ഒരു ലെയര്‍ പോലെ സ്പിരിറ്റ്‌ കിടക്കുന്നത് പോലെ. രണ്ട് മൂന്ന് മിനിറ്റ് അനക്കാതെ വയ്ക്കുക, ഇപ്പോള്‍ ഗ്ലാസില്‍ വെള്ളനിറത്തില്‍ ഉള്ള സ്ട്രിംഗ്സ് രൂപപ്പെട്ടുന്നത് കാണാം, ഇതാണ് നിങ്ങളുടെ DNA.

ഇനി  എന്താണ് സംഭവിച്ചത് എന്ന് നോക്കാം, വായില്‍ ഉപ്പ്ലായനി കൊണ്ട് കാവില്‍കൊണ്ടപ്പോള്‍ നിങ്ങളുടെ ചീക്ക് സെല്സ് ഉപ്പ്ലായനിയോട് ഒപ്പം വന്നു . ഡിഷ്‌വാഷ് സെല്‍മേമെബെരിനെ ബ്രേക്ക്‌ഡൌണ്‍ ചെയ്യുകയും DNA റീലിസ് ചെയ്യപ്പെട്ടുക്കയും ചെയ്തു . DNA ആല്‍ക്കഹോളില്‍ insolubleയാണ് എന്ന് അറിയാല്ലോ . അത് കൊണ്ട് ലായനിയില്‍ സ്ട്രിംഗ്സ്യായി ഫോം ചെയ്തു . പിന്നെ ഒരു കാര്യം ഇത് ആയിരക്കണക്കിന് DNA തന്മാത്രക്കളും, ചില അനുബന്ധ രാസപദാര്‍ത്ഥങ്ങളും കൂടി ചേര്‍ന്നത് ചേര്‍ന്നതാണ് കേട്ടോ. അല്ലാതെ ഒറ്റ DNA തന്മാത്രയെ  നഗ്നനേത്രം കൊണ്ട് കാണാന്‍ സാധിക്കില്ല, ശുദ്ധിക്കരിച്ചു എടുക്കാനും നല്ല പാട് ആണ് .

ഈ വീഡിയോയില്‍ എക്സ്പിരിമെന്റ്റ് വിവരിച്ചിട്ടുണ്ട് നോക്കുക .

Wednesday, 30 April 2014

പ്രണയത്തിന്റെ രസതന്ത്രം.

ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവം ഏതാണ് എന്ന ചോദ്യം ഏത് സംസ്കാരത്തിലും ഏത് പ്രായത്തില്‍ ഉള്ളവരോട് ചോദിച്ചാലും    ലഭിക്കുന്ന മറുപടി ഒന്നായിരിക്കും 'സ്നേഹം'.

പ്രണയം എന്നത് തലച്ചോറ് ഒരുക്കുന്ന വിഭവ സമര്‍ത്ഥമായ ഓണസദ്യാപോലെയാണ്. പലത്തരം ന്യൂറോകെമിക്കല്‍സ് ഒത്തു ചേര്‍ന്ന് സീന്‍ അടിപ്പൊളിയാക്കുന്നു .

ഗവേഷകര്‍  'സ്നേഹ'ത്തെ  മൂന്ന്  ഘട്ടങ്ങളായിയാണ് തരം തിരിച്ചിരിക്കുന്നത്. മൂന്നിലും പ്രവര്‍ത്തിക്കുന്ന മെയിന്‍  ഹോര്‍മോണുക്കളിലും വ്യത്യാസമുണ്ട്.

 അരങ്ങ് 1: ആസക്തി (lust)


കൌമാരത്തോട് കൂടി ശരിരത്തില്‍ ഉയര്‍ന്ന അളവില്‍ ഉത്പാദിക്കപ്പെട്ടുന്ന ടെസ്റ്റോസ്റ്റീറോണ്‍, ഈസ്ട്രജന്‍ എന്നി രണ്ട് ഹോര്‍മോണുക്കളാണ് ഈ ഘട്ടത്തിലെ പ്രധാനകളിക്കാര്‍ . കാണാന്‍ കൊള്ളാവുന്ന എതിര്‍ലിംഗത്തിലുള്ള വ്യക്തിയോട് ഉള്ള  ആകര്‍ഷണവും, ഭോഗേച്ഛയും , സ്വപനങ്ങളും ഒക്കെയാണ് ഈ സ്റ്റേജിലെ മെയിന്‍ സിനുക്കള്‍ . പ്രണയത്തിനെക്കാള്‍ ഉപരിയായി ഇണചേരലിന് പ്രേരകമായി നിര്‍ധാരണം ചെയ്യപ്പെട്ടതാണ് ഇത് .

അരങ്ങ് 2: ആകര്‍ഷണം (attraction)


ഈ സ്റ്റേജില്‍ പ്രണയം വിപ്ലവമായ ഒരു ചുവട്ട് എടുത്ത് വച്ചിരിക്കും . മറ്റൊന്നുമല്ല, ആകര്‍ഷണം ഒരു വ്യക്തിയോടായി ഫോക്സ് ചെയ്യപ്പെട്ടാന്‍ ആരംഭിച്ചിരിക്കും . കവിതകളിലും കഥക്കളിലും ആഘോഷിക്കപ്പെട്ടുന്നത് ഈ ഘട്ടത്തെയാണ് . പൊതുവേ സ്നേഹത്തിന്റെ  'പ്രണയ'ഭാവം കിടക്കുന്നതും ഇവിടെ തന്നെയാണ് . പ്രാധാനം ആയും മൂന്ന് ന്യൂറോട്രാന്‍സ്മിട്ടെര്സാണ് (neurotransmitters) ഈ അരങ്ങിലെ പ്രധാനകളിക്കാര്‍, അട്രെനാലിന്‍, ഡോപമൈന്‍, സെറോടോണിന്‍.

അട്രെനാലിന്‍ : കാമുകി-കാമുകന്മാര്‍ പരസ്പരം കാണുബോള്‍ കൈയും കാലും വിറയ്ക്കുന്നതും, വാക്കുകള്‍ വീക്കി പോകുന്നതിനും ഒകെ കാരണം അട്രെനാലിനാണ്. അവളോട്‌ (അവനോട്) ഞാന്‍ എങ്ങനെ എന്റെ പ്രണയം പറയും , അവന്‍ (അവള്‍ ) അത് എങ്ങനെ എടുക്കും , പോസ്ടീവ് റിപ്ലെ ആയിരിക്കുമോ തുടങ്ങി ടെന്‍ഷനും സ്ട്രെസ്സുമായി നടക്കുന്ന പ്രണത്തിന്റെ ആദ്യകാലങ്ങളില്‍ കോര്ടിസ്ടോള്‍ (cortisol) അട്രെനാലിനു എന്നാ ഹോര്‍മോണുക്കളാണ് പ്രധാന സംവിധാനം നടത്തുന്നത് .

ഡോപമൈന്‍: ഹെലെന്‍ ഫിഷര്‍ എന്നാ ഗവേഷക്കാ പ്രണയത്തില്‍ 'വീണ-കിടക്കുന്ന' കുറച്ചു കാമുകി-കാമുകന്മാരെ എടുത്തിട് അവരുടെ തലച്ചോറ് സ്കാനിംഗിന് വിധേയമാക്കി യതില്‍ നിന്നും മനസ്സില്‍ ആയത് , ജോഡികളില്‍ ആസക്തിയെ ഉണര്‍ത്തുന്നത് ഡോപമൈനെന്നാണ് . ഒരു തരം പരമാനന്ദം ഉണ്ടാക്കാന്‍ ഇവന്‍ കഴിയും , രാത്രിയില്‍ പ്രണയിച്ഛയില്‍ മണിക്കൂറോളം ചാറ്റും , കോളുമായി നടക്കാന്‍ കഴിയുന്നതും ഇവന്‍ കാരണമാണ് . കൊക്കെയ്ന്‍ അടിക്കുബോള്‍ ഉണ്ടാക്കുന്ന അതെ എഫെക്റ്റാണ് തലച്ചോറില്‍ ഡോപമൈന്‍ ഉണ്ടാക്കുന്നത് .ഒരുത്തരം അഡിക്ഷനായി മറുക്കയും, സാധനം ലഭിക്കാതെ വരുബോള്‍ കുടിയന്മാര്‍ കൈവിറപോലെ withdrawal symptomമായി 'കാമുകന്മാരെ (കാമുകി ) വിരഹവേദനയും ഫോളോ ചെയ്യും. പ്രണയിച്ചു നടക്കുബോള്‍ ഭക്ഷണവും ,വെള്ളവും ,ഉറക്കവും ഒകെ മാറ്റി വച്ച് ആടി-പാടി നടക്കാന്‍ സാധിക്കുന്നതും ഡോപമൈന്‍ കാരണമാണ് . ഈ സമയത്ത് 'desire and reward'  തേടിയും മനസ്സ് പോകും , അവന്‍-അവള്‍ തരുന്ന ഓരോ സമ്മാനങ്ങളും നല്ല വാക്കുകളും, ചുംബനങ്ങളും ഒകെ വളരെ വിലയെറിയതതായി തോന്നും .

സെറോടോണിന്‍ : ഇനിയാണ് പ്രണയത്തിലെ പ്രധാനി കടന്നുവരുന്നത്, സ്നേഹിക്കുബോള്‍ ഉണ്ടാക്കുന്ന ആ 'ഫീല്‍' കൊണ്ടുവരുന്നത് സെറോടോണിനാണ് . നമ്മുടെ മൂഡിനെ നിയന്ത്രിക്കയും ഇപ്പോഴും മനസ്സില്‍ പങ്കാളിയെയും പറ്റിയുള്ള ചിന്തക്കള്‍ കൊണ്ട് അലട്ടികൊണ്ടിരിക്കും . കാര്യങ്ങളെ യുക്തിഭദ്രമായി വിലയിരുത്തുന്ന കഴിവുമായി ബന്ധപ്പെട്ട ചില നാഡീകോശ ശൃംഖലകള്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്നും ഗവേഷകര്‍ കണ്ടെത്തി, പ്രണയം അന്ധമാണ്‌ എന്ന് കവിക്കള്‍ പാട്ടിയത് വെറുതെയല്ല !!

 .

 അരങ്ങ്  3 : പ്രതിബദ്ധത ( Attachment)


ബന്ധം ബന്ധനം ആകുന്ന ഘട്ടം എന്ന് തമാശയായി എങ്കിലും മൂന്നാം ഘട്ടത്തെപ്പറ്റി പറയാറുണ്ട്‌.അഡിക്ഷനായിരുന്ന പ്രണയത്തില്‍ നിന്ന് അല്‍പംകൂടി യുക്തിഭദ്രമായ നിലയിലേക്ക് ഉള്ള മാറ്റമാണ് ഇത് . ബന്ധത്തില്‍ commitment വേണം എന്നും ത്രിലായിരുന്ന പ്രണയം  'യഥാര്‍ത്ഥ സ്നേഹമായും' മാറുക്കയാണ് ഇവിടെ . ഓക്സിറ്റോസിന്‍, വാസോപ്രെസ്സിന്‍, എന്‍ഡോര്‍ഫീന്‍ എന്നിങ്ങനെയുള്ള കെമിക്കല്‍സ് ചേര്‍ന്നാണ് ഈ 'പക്വത'യുള്ള ഘട്ടത്തെ അവതരിപ്പിക്കുന്നത് .

ഓക്സിറ്റോസിന്‍: ആശ്ലേഷ ഹോര്‍മോണ്‍ (Cuddling hormone) എന്നറിയപ്പെടുന്ന രാസവസ്തുവാണ് ഓക്സിറ്റോസിന്‍. രതിമൂര്‍ച്ചയോടുകൂടി സ്ത്രിയും-പുരുഷനും ഈ ഹോര്‍മോണ്‍ റീലിസ് ചെയ്യുന്നു . പരസ്പരം ഉള്ള അടുപ്പത്തെ ശക്തിപ്പെട്ടുത്തുക്കയാണ് ചേട്ടന്‍ ചെയ്യുന്ന പണി .
പ്രി യപ്പെട്ടവരുടെ കൈപിടിക്കുകയോ അവരെ ആലിംഗനം ചെയ്യുബോയും ഈ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കപ്പെടുന്നു. അത് നിങ്ങളുടെ റൊമാന്‍റിക് പങ്കാളി തന്നെ അവണമെന്നില്ല കേട്ടോ, അച്ഛനോ അമ്മയോ പെങ്ങളോ ആങ്ങളയോ സുഹൃത്തോ അങ്ങനെ ശാരീരികമായ അടുത്തിടപെടല്‍ സുഖകരമായി തോന്നുന്ന ആരുമാവാം. അമ്മയും കുഞ്ഞും തമ്മില്‍ ഉള്ള ബന്ധത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതും ഓക്സിറ്റോസിനാണ് .

മറ്റൊരു രസകരമായ നീരിക്ഷണം, അപരിചിതരായ രണ്ട് കൂട്ടം എലിക്കളില്‍ ഓക്സിറ്റോസിന്‍ ഉയര്‍ന്ന അളവില്‍ ശാസ്ത്രജ്ഞര്‍ കൂത്തി വെച്ചു, കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്ത ഗ്രൂപ്പിലെ എലിക്കളുടെ കുഞ്ഞുങ്ങളെ സ്വന്തം കുട്ടിക്കളെ പോലെ ഓക്സിറ്റോസിന്‍ കുത്തി വയ്ക്കപ്പെട്ടവര്‍ സംരക്ഷിക്കാന്‍ തുടങ്ങി എന്നാണ് .

വാസോപ്രെസ്സിന്‍ : ദീര്‍ഘകാലബന്ധങ്ങളും commitmentഉം നയുക്കുന്നത്
 വാസോപ്രെസ്സിനും എന്‍ഡോര്‍ഫീനുകളുമാണ്
 (നാച്ചുറല്‍ വേദനാസംഹാരികള്‍ എന്നാണ് എന്‍ഡോര്‍ഫീനുകള്‍ അറിയപ്പെടുന്നത്). ഗവേഷകര്‍ കാട്ടെലിക്കളില്‍ വാസോപ്രെസ്സിന്‍റെ പ്രഭാവത്തെ കുറയ്ക്കുന്ന ഒരു ഡ്രഗ് നല്‍കി നിരീക്ഷിചപ്പോള്‍ കണ്ടെത്തിയത്, പങ്കാളിയും തമ്മില്‍ ഉള്ള ബന്ധം താഴോട്ട് പോയി എന്നാണ്, പണ്ട് ഭക്ഷണം കൊണ്ടേ കൊടുക്കയും, ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കയും ചെയ്തിരുന്ന കമിതാവ് ഇപ്പോള്‍ ഒരു മൈന്‍ഡും ഇല്ലാതെ സ്വന്തം കാര്യം നോക്കി പോകുക ആണ് ഉണ്ടായത് .


അവലംബം :
http://www.helenfisher.com/downloads/articles/13JourCompNeur.pdf

http://theanatomyoflove.com/the-results/the-brains-reward-system/ventral-tegmental-area/
http://theanatomyoflove.com/what-is-love/what-is-love/
https://www.youtube.com/watch?v=OYfoGTIG7pY

Saturday, 12 April 2014

മുടിയും നരയും.

ഇന്ന് നോക്കിയാല്‍ കാര്യം അങ്കിള്‍മാരും ആന്റിമാരും തല പെയിന്റ് ഒകെ അടിച്ചു കറപ്പിച്ചാണ് നടക്കുന്നത് എങ്കിലും പ്രായം ആയതിന്റെ ലക്ഷണപോലെ, നര നമ്മോടു കൂടെയുണ്ട് . എന്ത് കൊണ്ടാണ് തലമുടി നരയ്ക്കുന്നത് ?

മേലനിന്‍ എന്നാ ചായക്കൂട്ടിന്റെ നിര്‍മ്മാണവും ആയി ആണ് കാര്യങ്ങള്‍ കിടക്കുന്നത് . മേലനിനാണ് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് 'നല്ല'  നീറം നല്‍ക്കാന്‍ കാരണക്കാരന്‍ കേട്ടോ . വെയില്‍ എല്‍ക്കുബോള്‍ നമ്മുടെ ത്വക്കിനെ കറുപ്പിച്ചു എടുക്കുന്നതും ഇത്  തന്നെ .

നമ്മുടെ ഓരോ രോമകൂപത്തിലും മേലാനോസൈടെസ് (melanocytes) എന്നാതരം സെല്ലുക്കള്‍ ഉണ്ട് . ഇവര്‍ യുമെലനിന്‍ (eumelanin). തവിട്ട് നിറത്തില്‍ ഉള്ള ചായവും, ഫിനോമേലനിന്‍ (pheomelanin) എന്നാ പീത-ചുവപ്പ് നിറത്തില്‍ ഉള്ള വര്‍ണ്ണവും ഉണ്ടാക്കും . ഈ നിറങ്ങള്‍ കേരെടീന്‍ എന്നാ പ്രോട്ടീന്‍ ഉണ്ടാക്കുന്ന കോശങ്ങള്‍ക്ക് കൈമാറും . നമ്മുടെ തലമുട്ടിയുടെ രൂപിക്കരണത്തിലെ പ്രധാന പ്രോടീന്‍ ഈ കേരടീനോസൈട്സ് (keratinocytes) ഉണ്ടാക്കുന്ന കേരെടീന്‍ ആണേ . ഇനി കേരെടീന്‍ ഉണ്ടാക്കുന്ന കോശങ്ങള്‍ മരിച്ചാല്‍ , അവ ഉല്‍പ്പാടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മേലനീന്‍ വച്ച് തങ്ങളുടെ നീറം നിലനിര്‍ത്തും . യുമേലിനും, ഫിനോമീലനിനും പല ആളവില്‍ മിക്സായി ആണ് കേട്ടോ ലോകത്തില്‍ പല വര്‍ണ്ണത്തില്‍ ഉള്ള തലമുട്ടിക്കള്‍ ഉണ്ടായത് . നമ്മള്‍ നരയ്ക്കാന്‍ തുടങ്ങുബോള്‍ മേലാനോസൈട്സ് ക്ഷീണിത്താനായി എന്ന് അര്‍ഥം , അവ ഉല്‍പ്പാദിപ്പിക്കുന്ന ചായങ്ങളുടെ അളവും കുറയും ഫലമോ , രോമകൂപങ്ങള്‍ക്ക് 'അടിയ്ക്കാന്‍' ചായം കിട്ടാതെ വരുകയും , അവ നരച്ചതായി കാണപ്പെട്ടുക്കയും ചെയ്യും .

ചുരുക്കിപ്പറഞ്ഞാല്‍ ഗര്നീയിയര്‍, കളര്‍ മേയിറ്റ് തുടങ്ങി തലയില്‍ പെയിറ്റ് അടിക്കുന്ന കബനിക്കള്‍ കഞ്ഞി കുടിച്ചു  പോകുന്നത് മേലാനോസൈടെസ് പണി നിര്‍ത്തുന്നത് കൊണ്ടാണ്.

Friday, 11 April 2014

ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിച്ചവര്‍



സിംബാബ്‌വേയുടെ പടിഞ്ഞാറന്‍ ഭാഗത്ത്, സംബേഴ്രി നദിയുടെ തിരത്ത്, പുറലോകവുമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഗോത്രവംശം ആണ് ഡോമാ ഗോത്രം. ഇവരില്‍ ശാസ്ത്രലോകത്തിന് താത്‌പര്യമുണര്‍ത്തിയ ഒരു സംഗതി എന്താണ് എന്ന് അറിയാമോ !!. ഡോമാ ഗോത്രവംശത്തില്‍ ജനിക്കുന്ന അധികം വ്യക്തിക്കളും ഒട്ടകപ്പക്ഷിയുടെ കാല് പോലെ രണ്ട് വിരലുക്കള്‍ ആയി ആണ് ജനിക്കുന്നത്.


Ectrodactyly എന്ന ഒരു ജനിതക രോഗമാണ് ഇവര്‍ക്ക്. ഏഴാമത്തെ ക്രോമസോമില്‍ ഉണ്ടായ ഒരു ഉള്‍പരിവര്‍ത്തനത്തിന്റെ ഫലം ആയി, കൈയിലെയും കാലിലേയും കാലറ്റം കൊഞ്ചിന്‍റെ മാതിരി കാണപ്പെടുന്നു. സാധരണയായി കാലിലെ മൂന്ന്‍ വിരലുകള്‍ മാറി രണ്ട് അറ്റത്തും ഓരോന്നും വെച്ച് ഒട്ടകപ്പക്ഷിയുടെ പാദം ആയി കാണപ്പെടുന്നു.  Ectrodactyly ലോകത്തില്‍ അപൂര്‍വ്വവുമായി മാത്രം കാണപ്പെടുബോള്‍ ഈ വംശത്തില്‍ അത് പൊതുവായത് ഡോമ ഗോത്രം ലോകത്തില്‍ നിന്ന് ഉണ്ടായ ഒറ്റപ്പെടലും അങ്ങനെ തടയപ്പെട്ട ജീന്‍ ഫ്ലോയും ആയിരുന്നു. ഡോമോ ഗോത്രാചാരപ്രാകാരം പുറത്ത് നിന്ന് സ്ത്രി വിവാഹമോ കഴിക്കുകയോ ഗര്‍ഭണിയക്കുകയോ ചെയ്‌താല്‍ ഗോത്രത്തില്‍ നിന്ന് വിലക്ക് നല്‍ക്കി പുറത്ത് ആകുമായിരുന്നു.
ഈ ജീന്‍, dominant gene ആയതിനാല്‍  ഗോത്രത്തിലെ ആധികം ആളുകളില്‍ ഈ സ്ഥിതിവിശേഷം വരികയും അവരുടെ ഗോത്രത്തില്‍ അത് സ്വാഭവികം ആയ ഒരു variation ആയി മാറുകയും ചെയ്തു.

 
ഈ ഗിരിവംശം, ജീവശാസ്ത്രജ്ഞന്മാര്‍ക്ക് small populationനില്‍ ഉണ്ടാക്കുന്ന ജനിതിക -പരിണിത ഫലങ്ങളെ കുറിച്ച് പഠിക്കാന്‍ പറ്റിയ അപൂര്‍വ്വ, പ്രക്യതി നല്‍ക്കുന്ന ഉദാഹരങ്ങള്‍ ആണ്. അതിജീവനത്തിന് ആനുകൂല്യമാകത ജനിതക ആയ വ്യതിയാനങ്ങളും (genetic drift) ഒരു sub-population ല്‍ പ്രബലമായ സ്വഭാവവിശേഷം(dominant trait) ആയി മാറുന്നത് എങ്ങനെ എന്നതിന് മികച്ച ഒരു ഉദാഹരണം ആയി മാറുന്നു ഡോമാ.

Wednesday, 26 March 2014

അസാധാരണമായ ഓര്‍മ്മശക്തി ഉള്ളവര്‍ !

മനുഷ്യരില്‍ ചിലരില്‍ സാധരണയില്‍ കവിഞ്ഞു  , ഓര്‍മ്മ ശക്തി വച്ച് പുലര്‍ന്നതുന്നത് കണ്ടിട് ഉണ്ട് . രണ്ടായിരത്തി ആറില്‍ കാലിഫോര്‍ണിയിലെ ഇര്‍വിന്‍ സര്‍വ്വകലാശാല ജില്‍ പ്രൈസ് എന്നാ യുവതിയെ കുറിച്ചുള്ള പഠനം പുറത്ത് വിട്ടുക ഉണ്ടായി . പതിറ്റാണ്ടുക്കള്‍ക്ക് മുന്‍പ് ഒരു പ്രത്യക ദിവസവും സമയവും ജിലിനോട് പറഞ്ഞാല്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ ഓരോന്നും ജില്‍ വളരെ വ്യക്തം ആയി പറയും . എന്ത് കൊണ്ട് ആകും ഇങ്ങനെ സംഭവിച്ചത് ? ജെയിംസ് ,ലാറി സെഹില്‍ ,എലിസബത്ത്‌ പര്‍ക്കെര്‍ തുടങ്ങിയ ശാസ്ത്രന്ജന്മാര്‍ ആയിരുന്നു ജിലിനെ പഠിച്ചത് .

ഈ പഠനം പ്രസിദ്ധിക്കരിച്ച ഉടനെ നൂറ് കണക്കിന് ആളുക്കള്‍ താങ്കള്‍ക്കും ഈ കഴിവ് ഉണ്ട് എന്ന് പറഞ്ഞു , സര്‍വ്വകലാശാലയിളോട് വന്നു . അവരെ ഇന്റര്‍വ്യൂ ചെയ്തതില്‍ ജിലിനെ പോലെ highly superior autobiographical memory (HSAM) പ്രകടിപ്പിക്കുന്ന ഇരുപ്പത്തി രണ്ട് പേരെ കണ്ടെത്തി.

ഇവര്‍ നമ്മളെ പോലെ ഉള്ളവരില്‍ നിന്ന് വ്യതിസ്തര്‍ ആണോ ? 2011യില്‍ SFNയില്‍ ഇര്‍വിന്‍ സര്‍വ്വകലാശാല സമ്മര്‍പ്പിച്ച പ്രഥമിക റിപ്പോര്‍ട്ടില്‍ ,നിരീക്ഷണക്കര്‍ പറഞ്ഞത് സാധാരണ വ്യക്തിക്കളില്‍ നിന്ന് പ്രത്യേകമായ ഒരു ബ്രെയിന്‍ സ്ട്രാക്ചാര്‍ അവര്‍ക്ക് ഉണ്ടാക്കാം എന്നാണ്. MRI ടെസ്റ്റില്‍ നിന്ന് , ഇവരില്‍ 11 പേര്‍ക്ക് autobiographical memoryയും ആയി ബന്ധപ്പെട്ട ടേംപോറല്‍ ലോബും (temporal lobe) , പെര്യിട്ടല്‍ ലോബും (parietal lobe) സാധാരണക്കാരേ അപേക്ഷിച്ച് വളരെയധികം വളര്‍ച്ച നേട്ടിയതും ബൃഹത്തായതും ആയി കണ്ടെത്തി.

മറ്റൊരു രസകരമായ കണ്ടെത്തല്‍ obsessive-compulsive disorder (OCD)മായി ബന്ധപ്പെട്ട് കിടക്കുന്ന ലെന്ടിഫോം ന്യൂക്ളിയസ്സും ബാകി ഉള്ളവരില്‍ നിന്ന് വലിപ്പം കൂടിയത് ആയിരുന്നു . HSAMമം ഹിപ്പോക്യാമ്പസും ആയി ബന്ധപ്പെട്ടിരിക്കുന്നു എന്നും പഠനത്തില്‍ ഉണ്ടായിരുന്നു .

Reference : LePort AKR, et al. (2012) Behavioral and neuroanatomical investigation of Highly Superior Autobiographical Memory (HSAM) Neurobiol Learn Mem 98(1):78–92.
http://www.sciencedirect.com/science/article/pii/S1074742712000706

Tuesday, 25 March 2014

ചെറുപ്പത്തിലെ ഓര്‍മ്മകള്‍ എവിടെ പോയി ?



നിങ്ങള്‍ക്ക് മൂന്ന് വയസ്സിന് മുന്‍പ് ഉള്ള എന്തെങ്കിലും ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ ? മുതിര്‍ന്നവരില്‍ ഭൂരിഭാഗം പേര്‍ക്ക് അവര്‍ക്ക് മൂന്ന്‍ വയസ്സിന് മുന്‍പുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയില്ല . എന്ത് കൊണ്ടാണ് ഇത് ?

ഇങ്ങനെ ശൈവകാലത്തെ കുറിച്ചുള്ള മറവി ആദ്യം ആയി ശാസ്ത്രിയം ആയി പഠനം നടത്താന്‍ ശ്രമിച്ചത് കാരോലൈന്‍ മില്‍സ് എന്നാ മനശ്ശാസ്ത്രജ്ഞ ആയിരുന്നു , 1893യില്‍ അമേരികന്‍ ജേര്‍ണല്‍ ഓഫ് സൈക്കോളജിയില്‍ ആയിരുന്നു അവരുടെ  "A study of individual psychology'' എന്നാ പഠനം പ്രസിദ്ധിക്കരിച്ചത് .

സിഗ്മണ്ട് ഫ്രോയിഡ് ആണ് 'childhood amnesia’ എന്നാ ടേം ആദ്യം ആയി ഉപയോഹിക്കുന്നത്. ഇതിനെ പറ്റി കഴിഞ്ഞ നാളില്‍ നടന പഠനം വളരെ ശ്രദ്ധേയമാണ്. ആദ്യം ഗവേഷക്കെര്‍ മൂന്നു വയസ്സില്‍ താഴെ ഉള്ള ഒരു കൂട്ടം കുട്ടിക്കളെ വിളിച്ചു അവര്‍ എന്തോകെ ഓര്‍മ്മിക്കുന്നു എന്ന് ശേഖരിച്ചു . എന്നിട്ട് ഈ കുട്ടികളില്‍ നിന്ന് അവര്‍ക്ക് 5യും,6യും,7,യും 8യും 9യും പ്രായത്തില്‍ അവര്‍ എന്തോകെ ഓര്‍ത്തിരിക്കുന്നു എന്ന് വിണ്ടും വിവരം ശേഖരിച്ചു. പരീക്ഷാഫലത്തില്‍ കണ്ടത് , 5നും 7യിനും മദ്ധ്യേ പ്രായം ഉള്ള കുട്ടികള്‍ക്ക് അവര്‍ മൂന്ന് വയസ്സിന് മുന്‍പ് ഓര്‍മ്മിച്ച 63% മുതല്‍ 72%  കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നാണ് . എന്നാല്‍ 8നും 9തിനും മദ്ധ്യേ പ്രായം ഉള്ള കുട്ടിക്കള്‍ നേരത്തെ ഓര്‍മ്മിച്ച കാര്യങ്ങളില്‍ 35% മാത്രമേ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞുള്ളൂ .

മാത്രവും അല്ല , അഞ്ചിനും ഏഴിനും ഇടയ്ക്ക് പ്രായം ഉള്ള കുട്ടികള്‍ ഓര്‍ത്തെടുക്കുന്ന സംഭവങ്ങള്‍ അധികം ആണ് എങ്കിലും വിവരിക്കുന്നത് വളരെ അവ്യക്തമായി ആയിരുന്നു . എന്നാല്‍ പ്രായം ഉള്ള കുട്ടികളില്‍ ഓര്‍ത്തെടുക്കുന്ന ഓര്‍മ്മകള്‍ , അനുഭവങ്ങള്‍ കുറവാണു എങ്കിലും വിവരണം വളരെ ഏറെ വിശദമായി ആയിരുന്നു . എന്ത് കൊണ്ട് ആകും ഇങ്ങനെ സംഭവിക്കുന്നത് ? ഫ്രാങ്ക്ലാന്‍ഡ് എന്നാ കനേഡിയന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ പഠനം ഇതിന് ഉത്തരം കണ്ടെത്താന്‍ സഹായം   ആയി . ശിശു ജനിച്ചു നാളുകളില്‍ , നമ്മുടെ ഓര്‍മ്മകള്‍ കൈക്കാര്യം ചെയ്യുന്ന ഹിപ്പോക്യാമ്പസും അമ്യാഗ്ടലും വഹിക്കുന്ന ലിംബിക്ക് സിസ്റ്റം  ഹ്രസ്വമായ വളര്‍ച്ചയെ നെട്ടിരിക്കുക ഉള്ളു. ദീര്‍ഘകാല ഓര്‍മ്മകള്‍ക്ക് കാരണം ആകുന്ന ഹിപ്പോക്യാമ്പസ് എന്നാ ഭാഗം ശൈശവത്തില്‍ തുടര്‍ന്ന് ദ്രുതഗതിയിലുള്ള വളര്‍ച്ച ആരംഭിക്കും. ഇതിനാല്‍ ശൈവത്തില്‍ ശേഖരിക്കപ്പെടുന്ന ഓര്‍മ്മകള്‍പീന്നിട് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഫ്രാങ്ക്ലാന്‍ഡ് എലികളില്‍ നടത്തിയ പഠനങ്ങളിലൂടെ ഇത് നീരിക്ഷിച്ചത് . തലച്ചോറിന്റെ വളര്‍ച്ച കൃത്രിമമായി പതുക്കെയാക്കിയ എലികള്‍ക്ക് കൂടുതല്‍ കാലം ഓര്‍മ്മ നില്ക്കുന്നു എന്നും അല്ലാത്തവ പെട്ടെന്ന് കാര്യങ്ങള്‍ മറന്ന്‍ പോകുന്നു എന്നും തലച്ചോറ് വളര്‍ച്ചനിരക്ക് കൂട്ടിയ എലികളാകട്ടെ വളരെ പെട്ടെന്ന് കാര്യങ്ങള്‍ മറന്നുപോകുന്നു എന്നും അദ്ദേഹം നീരിക്ഷിച്ചു .



ശിശുവിന്റെ തലച്ചോറിലെ ന്യൂറോലോജികള്‍ വളര്‍ച്ചയും ന്യൂനതയാണ് ഒരു കാര്യം . ഓര്‍മ്മകളുടെ സുക്ഷിപ്പില്‍ മെയിന്‍ ജോലിക്കാര്‍ ആയ പ്രിഫ്രോന്ടല്‍ കോര്ടെക്സും ഹിപ്പോക്യാമ്പസും ശിശു  3-4 വയസ്സ് ആകാതെ വളര്‍ച്ച നേടില്ല.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുബോള്‍ ഉള്ള ഓര്‍മ്മകള്‍ ഒട്ടും തന്നെ ഓര്‍മ്മിക്കാതെ ഇരിക്കാന്‍ കാരണം, പ്ലാസേന്ട ഭ്രൂണത്തിലോട് സെടെടീവ് സെക്രീറ്റ് ചെയ്ത് കൊണ്ടിരിക്കും , കുഞ്ഞിനെ വയറ്റില്‍ അടങ്ങി ഒതുക്കി കിടത്താന്‍. ഇനി നമ്മളില്‍ പലരും ചെറുപ്പത്തില്‍ ഉള്ള പലതും ഓര്‍ത്തെടുത്തു എന്ന് വരാം പക്ഷെ അവയില്‍ അധികവും , പിന്നിട്ടു വളര്‍ന്നു കഴിഞ്ഞു നമ്മള്‍ പലരില്‍ നിന്ന്  പറഞ്ഞു കേട്ടതും ഒകെ ആകും


അവലംബം : http://www.ncbi.nlm.nih.gov/pubmed/15082325

http://www.ncbi.nlm.nih.gov/pubmed/17654279
http://cdp.sagepub.com/content/9/2/55
http://www.tandfonline.com/doi/abs/10.1080/09658210050156822#.UzGZC6iSxic

http://dx.doi.org/10.1080/09658211.2013.854806

Sunday, 16 March 2014

ഓന്തിന്‍റെ നിറം !



ഓന്തുകള്‍ പരിസ്ഥിതിക്ക് അനുസൃതമായി തന്റെ നിറം മാറ്റി  ഒളിക്കുന്ന ജീവികള്‍ എന്നാണല്ലോ പറയുന്നത്. അത് ആയത് പച്ച നിറത്തില്‍ ഉള്ള ചെടിയില്‍ ഇരുന്ന പച്ച നിറം , ഒരല്പം മാറി ടാര്‍ റോഡില്‍ ഇരുന്ന കറുത്ത നിറം ഒകെ ആകി ഒളിച്ചു പാത്തു നടക്കും എന്നാണ് സാമാന്യ ധാരണ. എന്നാല്‍ ഇത്  ഒരു കെട്ടുകഥ മാത്രം ആണ് .

ഓന്തുകള്‍ തങ്ങള്‍ ആയിരിക്കുന്ന ചുറ്റുപ്പാടിന്റെ നിറം സ്വീകരിച്ചു ഒളിക്കുന്ന ജീവി അല്ല !

അപ്പോള്‍ ചോദിക്കാം, ഓന്തുകള്‍ എന്തിന് ഒകെ ആകും പിന്നെ നിറം മാറ്റുന്നത് ?

സാധാരണയായി മറ്റുള്ളവയും ആയി ആശയവീനിമയം നടത്താന്‍ ഉള്ള ഒരു അടയാളം (signal) ആയി  ഓന്തുകള്‍ നിറം മാറ്റാറുണ്ട്. ശത്രുവിനെ കാണുബോള്‍ ഞാന്‍ ആക്രമിക്കാന്‍ പോകുക ആണ് എന്ന് ഒരു സിഗ്നല്‍ നല്‍കാന്‍,ഇണയെ കാണുബോള്‍ സിഗ്നല്‍ നല്കാന്‍ , അങ്ങനെ ഒകെ പോകുന്നു കാര്യങ്ങള്‍ .

നമ്മുക്ക് ഈ മെക്കാനിസം  ഒന്ന് നോക്കിയല്ലോ ?

ഒന്തുകളുടെ  ഈ നിറമാറ്റത്തിന്റെ സംവിധാനം ഏറ്റെടുക്കുന്നത് അവയുടെ ത്വക്കില്‍ കാണപ്പെട്ടുന്ന ക്രോമടോഫോരെസ് (  chromatophores ) എന്നാ തരം കോശങ്ങള്‍ ആണ് . ഇവയുടെ പുറം തൊലി സുതാര്യമായവയാണ് അതിന്റെ താഴത്തെ നിരയില്‍ ആണ് മുകളില്‍ പറഞ്ഞ സംവിധാനം, ചായാഗ്രഹണം നടത്തുന്ന ചേട്ടന്മാര്‍ കൈയില്‍ ചായങ്ങളും (pigments ) ആയി നില്‍ക്കുന്നത് .
അവയിലെ സാന്തോഫോരെസ് എന്നാ കോശങ്ങളുടെ കൈയ്യില്‍ മഞ്ഞ നിറം ഉണ്ടാക്കാന്‍ ഉള്ള ചായം ആണ് ഉള്ളെ , താഴെ കമ്മ്യൂണിസ്റ്റ് ചുമപ്പും ആയി എര്യത്രോഫോരെസ് നില്‍ക്കുന്നുണ്ട് തൊട്ടുതാഴെ ഇരിടിഫോരെസ് നില നിറത്തിന് ഉള്ള ചായവും ആയി നിലകൊള്ളുന്നു , ഇതിന്റെ പേര് ഗുനൈന് (guanine) എന്ന് ആണ് . ശരിക്കും ഇവന്മാരെ ഡിഎന്‍എ ഉണ്ടാകാന്‍ ആണ് ഉപയോഹിക്കുന്നെ , ഇനി താഴെ നമ്മുടെ മെലനോഫോരെസ് മേലനിനും ആയി കാത്തു നില്‍ക്കുന്നു , തവിട്ടുനിറം നല്‍കാന്‍, മനുഷ്യരിലെ അഫ്രിക്കാരനെയും ഇന്ത്യക്കരനും ഈ ഡാര്‍ക്ക്‌ സ്കിന്‍ സ്പോണ്‍സര്‍ ചെയ്ത ടീംസ് ഇവര്‍ തന്നെ ആണ് കേട്ടോ!

ക്രോമടോഫോരെസും നെര്‍വസ് സിസ്ടവും ആയി ബന്ധിക്കപ്പെട്ടിരിക്കുന്നു. നമ്മള്‍ നേരത്തെ പറഞ്ഞ ചായങ്ങള്‍ ഇല്ലേ ? ചെറിയ ചെറിയ പാത്രങ്ങളില്‍ (tiny vesicles) അവരെ അടച്ചു ഓരോ പ്രത്യേക സ്ഥലത്തും എടുത്ത് മാറ്റി വച്ചിരിക്കുകയാണ് . അതിനാല്‍ നിറങ്ങള്‍ തമ്മില്‍ കൂടികലര്‍ന്ന് വരുന്നില്ല . ഇനി , നാഡീവ്യൂഹത്തില്‍ നിന്ന് ഈ ചായഗ്രഹണം നടത്തുന്ന ചേട്ടന്മാര്‍ക്ക് സിഗ്നല്‍ കിട്ടി എന്നിരിക്കട്ടെ, ഈ പാത്രങ്ങളില്‍ വച്ചിരിക്കുന്ന ഓരോ ചായവും അങ്ങോട്ട് തുറന്നു വിട്ടും ചായം മുകളില്‍ പറഞ്ഞ കോശങ്ങളിലൂടെ പടരും. അങ്ങനെ ത്വക്കിലെ കോശത്തിന്റെ നിറം മാറ്റും. സെലിന് മുകളില്‍ ഒരു പെയിന്റ് കൊട് അടിക്കുന്ന മാതിരി . ഓരോ ക്രോമാടോഫോരെസ് തുറന്നു വിടുന്ന ചായങ്ങളുടെ അളവും കോബിനെഷനും വഴി ത്വക്കിന്റെ നിറവും വ്യത്യാസപ്പെട്ടിരിക്കും . വാട്ടര്‍കളര്‍ ഉപയോഹിച്ചു ചെറുപ്പത്തില്‍ പടം വരച്ചിട്ട് ഉള്ളവര്‍ക്ക് അറിയാം ഓരോ നിറവും മിക്സ് ചെയ്‌താല്‍ പല വെരിയന്റില്‍ ഉള്ള കളര്‍ കിട്ടും എന്ന് . ഉദാഹരണം ആയി  ചുവപ്പും മഞ്ഞയും മിക്സ് ചെയ്‌താല്‍ ഓറഞ്ച് കിട്ടും .

ഓന്തുകള്‍ ഇനി നിറം മാറുന്നത്  അവയുടെ മൂഡിനു അനുസ്ത്രിതമാണ്. സന്തോഷത്തോടെ ഇരിക്കുബോള്‍ ആണ് എങ്കില്‍ വിളറിയ പച്ച നിറം ആകും മൂപ്പിലാന്‍ . ഇനി ദേഷ്യം വന്നാല്‍ ചേട്ടന്‍ മഞ്ഞ നിറം ആകും , ഇണയെ കണ്ട് വികാരഭരിതനായി ഓരോ നിറവും മാറ്റി മാറ്റി പ്രയോഗിച്ചും എന്ന് വരും , ആകര്‍ഷണം വേണമെല്ലോ !!

Reference

http://www.plosbiology.org/article/info:doi/10.1371/journal.pbio.0060025